രാജീവ് ചന്ദ്രശേഖർ ബന്ധം: ഇ പി പ്രതിക്കൂട്ടിൽ

കൊച്ചി :ബി ജെ പിയുടെ തിരുവനന്തപുരത്തെ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ്റെ ആരോപണം കത്തുന്നു. ആരോപണം ആവർത്തിച്ച പ്രതിപക്ഷനേതാവ് സതീശന്‍, ജയരാജൻ കേസ് കൊടുത്താല്‍ തെളിവ് പുറത്തുവിടാമെന്ന് പറഞ്ഞു. ജയരാജൻ്റെ കുടുബത്തിൻ്റെ വകയായിരുന്ന കണ്ണൂരിലെ വൈദേഹി റിസോർട്ടിലെ ഈഡി അന്വേഷണം ഒഴിവാക്കാൻ രാജീവ്‌ ചന്ദ്രശേഖറുമായി അദ്ദേഹം ചങ്ങാത്തം കൂടി. നേരത്തേ ഇവര്‍ തമ്മില്‍ അന്തര്‍ധാരയായിരുന്നു. ഇപ്പോള്‍ പരസ്യ കൂട്ടുകെട്ടാണ്. ഇ.പി വഴിവിട്ട് സ്വത്തു നേടി എന്ന് […]

ലക്ഷം കോടി രൂപയിലേറെ വരുന്ന കള്ളപ്പണം പിടിച്ചെടുത്തു: മോദി

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെ മാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്( ഇ.ഡി) കേസുകളെടുക്കുന്നത് എന്ന പ്രതിപക്ഷത്തിന്റെ ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലേറെ വരുന്ന കള്ളപ്പണം പിടിച്ചെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് മോദി ഇ.ഡിയെ കുറിച്ച് വാചാലനായത്. 2014 വരെ കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം (പി.എം.എല്‍.എ) 1800 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 4700 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. […]

തിരഞ്ഞെടുപ്പ്; ജീവനക്കാർക്ക് ആനുകൂല്യങ്ങൾ

തിരുവനന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിന് മുമ്പ് ആനുകൂല്യങ്ങൾ വാരിവിത റി സംസ്ഥാന സർക്കാർ. സർക്കാർ ജീവനക്കാർക്ക് 2024-25 വർഷത്തെ ലീവ് സറണ്ടർ അനുവദിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ് ഇല്ലാത്ത ജീവനക്കാർക്കും ആനുകൂല്യം പണമായി നൽകാനും മറ്റുള്ളവർക്ക് പി എഫിൽ ലയിപ്പിക്കാനുമാണ് തീരുമാനം. റബറിന്റെ താങ്ങുവിലയും വർധിപ്പിച്ചു. പത്ത് രൂപയാണ് വർദ്ധനവ്. ഫെബ്രുവരിയിൽ റബറിന് മാറ്റി വയ്ക്കുന്ന സാമ്പത്തിക പാക്കേജിൽ 23 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാരും തീരുമാനിച്ചിരുന്നു. 576.48 കോടി രൂപയുണ്ടായിരുന്നതിൽ […]

കേരളത്തിൽ എപ്രിൽ 26 ന് വിധിയെഴുത്ത്

ന്യൂഡൽഹി : കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് എപ്രിൽ 26 ന് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. രാജ്യത്തെ 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്ക് 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ആണ് കേരളത്തിൽ തെര‍ഞ്ഞെടുപ്പ്. ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. നിയമസഭാ തെരഞ്ഞെടുപ്പ് : ആന്ധ്രാ പ്രദേശ് വോട്ടെടുപ്പ് -മെയ് 13ന് സിക്കിം- ഏപ്രിൽ 19 ഒറീസ- മെയ് 13 ജൂൺ 4 ന് വോട്ടെണ്ണൽ […]

കലാകേരളത്തിന്റെ ശ്രീ …

സതീഷ് കുമാർ വിശാഖപട്ടണം  കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തെക്കുറിച്ച് മലയാളത്തിൽ എത്രയോ കവികൾ എത്രയെത്ര ഗാനങ്ങളാണ് എഴുതിയിട്ടുള്ളത് ….!  എന്നാൽ  “തിരുവോണം” എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻതമ്പി എഴുതിയ   “തിരുവോണപ്പുലരിതൻ   തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി…”  https://youtu.be/v4XqeKI1M28?t=35 എന്ന ഗാനത്തെ മറികടക്കുന്ന  മറ്റൊരു ഗാനവും  കേട്ടതായി ഓർക്കുന്നില്ല …  “ദൈവത്തിന്റെ സ്വന്തം നാട് “എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തെക്കുറിച്ചും എത്രയോ പാട്ടുകൾ നമ്മൾ കേട്ടിരിക്കുന്നു.  “കേരളം കേരളം  കേളികൊട്ടുയരുന്ന കേരളം കേളീകദംബം പൂക്കും കേരളം കേരകേളി സദനമാം  എൻകേരളം…” https://youtu.be/FDnBNGauXvE?t=14 എന്ന […]

പരിസ്ഥിതി വിഷയങ്ങളുടെ ഡോക്യു- ഡ്രാമ ഇതുവരെ 

   ഡോ ജോസ് ജോസഫ്  കഴിഞ്ഞ വർഷം നടന്ന മൂന്നാമത് കർണാടക അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ   പരിസ്ഥിതി വിഭാഗത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ മലയാള ചിത്രമാണ് ഇതുവരെ. 2017 ൽ മിന്നാമിനുങ്ങിലൂടെ സുരഭി ലക്ഷ്മിക്ക് ഏറ്റവും മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത  അനിൽ തോമസാണ് ഇതുവരെയുടെ സംവിധായകൻ. കലാഭവൻ ഷാജോൺ നായക വേഷത്തിലെത്തുന്ന ഇതുവരെ ബ്രഹ്മപുരം മാലിന്യ പ്ലാൻറ് ഉൾപ്പെടെ പാരിസ്ഥിതിക ദുരന്തങ്ങൾക്ക്  ഇരയാകേണ്ടി വരുന്ന സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളും നിസ്സഹായതയുമാണ്  ചർച്ച […]

മനുഷ്യായുസ്സിൽ ഒന്നരവർഷം കൊറോണ അപഹരിച്ചു ?

ന്യുയോർക്ക് : കൊറോണ ബാധ മനുഷ്യായുസ്സിൽ ഒന്നരവർഷം കുറച്ചതായി ലാന്‍സറ്റ് ജേണലിലെ പഠനത്തില്‍ കണ്ടെത്തി. കോവിഡ് പടര്‍ന്നു പിടിച്ച 2019 നും 2021 നുമിടയില്‍ ലോകത്തെ 84% രാജ്യങ്ങളിലും ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 1.6 വര്‍ഷം വരെ കുറഞ്ഞെന്ന് പഠനത്തിൽ പറയുന്നു.മെക്സിക്കോ സിറ്റി, പെറു, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലാണ് ആയുര്‍ദൈര്‍ഘ്യത്തിലെ ഏറ്റവും രൂക്ഷമായ ഇടിവ്. 2020–21 വര്‍ഷത്തില്‍ ലോകത്താകമാനം 13 കോടി ആളുകളാണ് മരിച്ചത്. ഇതില്‍ കോവിഡ് മരണങ്ങള്‍ മാത്രം 1.6 കോടി വരുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇതേ […]