ഇ എം എസ്സിൻ്റെ ഒരു തുറന്നകത്ത്

പി. രാജൻ എം.എ. ജോണിനും പരിവർത്തനവാദികൾക്കും എന്ന തലക്കെട്ടിൽ മാർക്സിസ്റ്റ് നേതാവ് ഇ.എം.എസ്സ്. എഴുതിയ തുറന്ന കത്ത് ഇന്ന് ഓർമ്മ വന്നത് സ്വാഭാവികമാണ്. പരിവർത്തനവാദികൾക്ക് രാഷ്ട്രീയ രംഗത്ത് ലഭിച്ച വലിയ അംഗീകാരമായിരുന്നൂ അത്. ഒരു പക്ഷെ സംസ്ഥാന നിയമസഭകളിലോ പാർളിമെൻ്റിലോ പ്രാതിനിധ്യമില്ലാത്ത ഒരു രാഷ്ടീയ ഗ്രൂപ്പിനു ഇത്തരത്തിൽ ഒരു ഉന്നതനായ രാഷ്ട്രീയ നേതാവിൽ നിന്ന് അംഗീകാരം ലഭിച്ചതായി ഓർക്കുന്നില്ല. ഈ കത്തിന് എം.എ. ജോൺ എഴുതിയ മറുപടിയും ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. കോൺഗ്രസ്സിനേയോ  സി.പി.ഐയേയോ സിപി. എം നേയോ […]

പ്രഭാവർമ്മയും ഹിന്ദുത്വ രാഷ്ടീയവും

കോഴിക്കോട് : ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രീയ പരിസരം നൽകുന്ന പിൻവെളിച്ചത്തിലാണ് പ്രഭാവർമ്മ നീരൂറ്റി വളർന്നു നിൽക്കുന്നത്. കവിതയിൽ പുതിയ മാറ്റത്തിന്റെ വിത്തിട്ടു മുളപ്പിച്ചു വളർത്തിയെടുത്ത തലമുറ പൂർണമായും കടന്നുപോയിട്ടില്ല. – സരസ്വതീ സമ്മാൻ നേടിയ കവി പ്രഭാവർമ്മയെക്കുറിച്ച് രാഷ്ടീയ നിരീക്ഷകനായ ഡോ .ആസാദ്  ഫേസ്ബുക്കിൽ കുറിച്ചു. ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്ററ് ഇങ്ങനെ: ജാതിഹിന്ദുത്വ വരേണ്യതയുടെ കാവ്യഭാവുകത്വമാണ് പ്രഭാവർമ്മയുടെ കൈമുതൽ. കഴിഞ്ഞ നൂറ്റാണ്ടിലെ മഹാ കവികളുടെ പ്രധാന സംഭാവന ആ ജീർണ ഭാവുകത്വത്തെ കയ്യൊഴിഞ്ഞു പുതിയ ജനാധിപത്യ ഭാവുകത്വത്തെ […]

പൗരത്വ നിയമത്തിന് തല്‍ക്കാലം സ്റ്റേയില്ല

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ( സിഎഎ) സംബന്ധിച്ച 237 ഹര്‍ജികളിൽ മറുപടി നല്‍കാന്‍ ഏപ്രില്‍ 8 വരെ മൂന്നാഴ്ചത്തെ സമയം സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നല്‍കി.എന്നാൽ പൗരത്വ ഭേദഗതിക്ക് സ്റ്റേ അനുവദിക്കാന്‍ കോടതി വിസമ്മതിച്ചു. സ്റ്റേ വേണമെന്ന അപേക്ഷകളില്‍ ഏപ്രില്‍ 9 ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് കേസ് പരിഗണിച്ചത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും പ്രതിപക്ഷ […]

പതഞ്ജലി:ബാബ രാംദേവിന് സുപ്രീംകോടതിയുടെ സമന്‍സ്

ന്യുഡല്‍ഹി: പതഞ്ജലി ആയുര്‍വേദ ഉത്പന്നങ്ങളുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചരിപ്പിച്ചുവെന്ന കേസില്‍ യോഗാഗുരു ബാബ രാംദേവിന് സുപ്രീം കോടതിയുടെ സമന്‍സ്.വാക്‌സിനേഷന്‍ മരുന്നുകള്‍ക്കും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരെ രാംദേവ് മോശം പ്രചാരണം നടത്തുന്നുവെന്ന് കാണിച്ച്‌ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആണ് കോടതിയെ സമീപിച്ചത്. കോടതിയലക്ഷ്യ നോട്ടീസില്‍ പ്രതികരിക്കാതെ വന്നതോടെയാണ് ഹാജരാകണമെന്ന് കാണിച്ച്‌ സമന്‍സ് അയച്ചത്. ജസ്റ്റീസ് ഹിമ കോഹ്ലി, ജസ്റ്റീസ് അസനുദ്ദീന്‍ അമാനുള്ള എന്നിവരുടെ ബെഞ്ചാണ് ബാബ രാം ദേവിനും പതഞ്ജലി എം.ഡി ആചാര്യ ബാലകൃഷ്ണയ്ക്കും നോട്ടീസ് നല്‍കിയത്. […]

വോട്ടെടുപ്പ് വെള്ളിയാഴ്ച വേണ്ട എന്ന് കോൺഗ്രസ്സും

തിരുവനന്തപുരം : കേരളത്തില്‍ വോട്ടെടുപ്പ് വെള്ളിയാഴ്ചയായത് പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടായെന്ന് കാണിച്ച് കെപിസിസി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടത്തുന്നത് വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും, തീയതി മാററണമെന്നും മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു പോളിംഗ് ഏജന്റുമാർക്ക് അടക്കം അസൗകര്യമുണ്ടാകുന്ന സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ് മാറ്റണമെന്നും ആവശ്യപ്പെട്ടതായി പ്രസിഡണ്ടിൻ്റെ ചുമതല വഹിക്കുന്ന എം.എം. ഹസ്സൻ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് സിഎഎക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലങ്ങള്‍ കത്തിച്ചതാണ് സർക്കാർ ഗൗരവമായ കേസുകളായി കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാനത്ത് […]

വായു മലിനീകരണം: മൂന്നാം സ്ഥാനത്ത് ഡൽഹി

ന്യൂഡൽഹി : ലോക വായു ഗുണനിലവാര റിപ്പോർട്ട് അനുസരിച്ച്, വായു മലിനീകരണത്തിൽ ലോകത്തിൽ തന്നെ മൂന്നാം സ്ഥാനത്താണ് ഡൽഹി. ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് തൊട്ട് പിന്നിലാണ് ഡൽഹിയുടെ സ്ഥാനം.  സ്വിററ്സർലാൻ്റിലെ ഐ ക്യൂ എയർ എന്ന സംഘടന തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2022-ൽ, ഒരു ക്യൂബിക് മീറ്ററിന് 53.3 മൈക്രോഗ്രാം എന്ന ശരാശരി PM2.5 സാന്ദ്രത ഉള്ള എട്ടാമത്തെ ഏറ്റവും മലിനമായ രാജ്യമായാണ് ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് ഒരു വർഷം കടന്നപ്പോൾ […]

തിരഞ്ഞെടുപ്പ് ബോണ്ട്: ബിജെപിയ്ക്കായി നിയമം വഴിമാറി

ന്യൂഡൽഹി : ചട്ടം ഇളവ് ചെയ്ത്  ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ തിരഞ്ഞെടുപ്പ് ബോണ്ട് ,  ബിജെപി സ്വീകരിച്ചു എന്ന് റിപ്പോർട്ടേഴ്സ് കളക്ടീവ് കണ്ടെത്തി. 2018 ലെ കർണാടക തെരഞ്ഞെടുപ്പിന് മുൻപാണ് സംഭവം. ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്നാണ് ആരോപണം.15 ദിവസത്തിന് ഉള്ളിൽ ബോണ്ട് നൽകി പണം സ്വീകരിക്കണമെന്ന ചട്ടത്തിൽ ഇളവ് നൽകിയത്. 333 സ്വകാര്യ വ്യക്തികൾ 358 കോടിയുടെ ബോണ്ട് വാങ്ങിയെന്ന റിപ്പോർട്ടും പുറത്ത് വന്നു. 2019 […]

കോണ്‍ഗ്രസ്സ് മുക്ത ഭാരതവും തിരഞ്ഞെടുപ്പും

പി.രാജന്‍ കോണ്‍ഗ്രസ്സ് മുക്ത ഭാരതമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബി.ജെ.പി. പറയുന്നു. എന്നാല്‍ കേരളത്തില്‍ ഈ ലക്ഷ്യം സഹായിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പരമാവധി സീറ്റുകള്‍ നേടിക്കൊടുക്കുന്നതിനായിരിക്കും. ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ. സഖ്യവും ഇടതു പക്ഷ ജനാധിപത്യ മുന്നണിയും ലക്ഷ്യമിടുന്നത് വര്‍ഗ്ഗീയാടിസ്ഥാന ത്തിലുള്ള വോട്ടുകളുടെ ധ്രൂവീകരണത്തിനാണ്. ഈ ലക്ഷ്യം വച്ചു കൊണ്ടാണ് പൗരത്വ ഭേദഗതി നിയമം നടപ്പായാല്‍ ഇന്‍ഡ്യയിലെ മുസ്ലിംകള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്.  ഇടതുപക്ഷത്തിന്‍റെ എതിരാളികളുടെ വോട്ടുകള്‍ ഭിന്നിപ്പിച്ച് കേരളത്തില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടാമെന്നാണ് […]

ക്ഷുഭിതയൗവനവും സുകുമാരനും…

സതീഷ് കുമാർ വിശാഖപട്ടണം സർവ്വഗുണസമ്പന്നരായ നായകന്മാരെ വകഞ്ഞു മാറ്റി ക്ഷുഭിതയൗവനങ്ങളുടെ കഥകൾ  വെള്ളിത്തിരയിലേക്ക് എത്തുന്നത്  എഴുപതുകളിലാണ്.  ഹിന്ദിയിൽ അമിതാഭ് ബച്ചനും തമിഴിൽ രജനീകാന്തുമൊക്കെ വ്യവസ്ഥിതികളോട് കലഹിച്ച് രോഷാകുലരായ യുവത്വത്തിന്റെ പ്രതീകങ്ങളായപ്പോൾ ആ ദൗത്യം  മലയാള സിനിമയിൽ ഏറ്റെടുത്തത് സുകുമാരൻ എന്ന നടനായിരുന്നു. 1945 മാർച്ച് 18 – ന് മലപ്പുറം ജില്ലയിലെ എടപ്പാളിൽ ജനിച്ച സുകുമാരൻ  ഇന്ത്യൻ ചലച്ചിത്ര വേദിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിച്ച “നിർമ്മാല്യ ”  ത്തിലെ  വെളിച്ചപ്പാടിന്റെ ധിക്കാരിയായ മകനായിട്ടാണ് വെള്ളിത്തിരയിലേക്കു കടന്നുവരുന്നത്. പഠിച്ചിട്ടും ജോലിയൊന്നും […]