തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ

കെ. ​​​​​ഗോ​​​​​പാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ   തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു മു​​​മ്പു​​​ത​​​ന്നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് ത​​​ന്‍റെ വി​​​ജ​​​യ​​​വും തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ത​​​വ​​​ണ​​​യി​​​ലെ ഭ​​​ര​​​ണ​​​വും ഉ​​​റ​​​പ്പാ​​​യി​​​രു​​​ന്നു. ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്‌​​​റു മാ​​​ത്ര​​​മാ​​​ണ് ഇ​​​തു​​​വ​​​രെ ദീ​​​ർ​​​ഘ​​​കാ​​​ലം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​ത്. 1947ൽ ​​​അ​​​ദ്ദേ​​​ഹം ആ ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 1947, 1952, 1957, 1962 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ അ​​​ദ്ദേ​​​ഹം തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി തു​​​ട​​​ർ​​​ന്നു. 1964ൽ ​​​മ​​​ര​​​ണം​​വ​​​രെ അ​​​ദ്ദേ​​​ഹം ആ ​​​സ്ഥാ​​​ന​​​ത്ത് ​തു​​​ട​​​ർ​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യ​​​മോ ഇ​​​ട​​​വേ​​​ള​​​യോ അ​​​ദ്ദേ​​​ഹം നേ​​​രി​​​ട്ടി​​​ല്ല. 1947 മു​​​ത​​​ൽ 1964 വ​​​രെ 17 വ​​​ർ​​​ഷ​​​ക്കാ​​​ലം അ​​​ദ്ദേ​​​ഹം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി […]

നീർപ്പോളകളുടെ ലാളനമേറ്റു വിരിഞ്ഞ നീലത്താമര

സതീഷ് കുമാർ വിശാഖപട്ടണം  പല  സിനിമകളിലും  ഒരേ ഗാനം തന്നെ രണ്ടു പ്രത്യേക സാഹചര്യങ്ങളിൽ അവതരിപ്പിക്കുന്ന രീതി പണ്ടുമുതലേ മലയാളസിനിമയിൽ നിലവിലുണ്ടായിരുന്നുവല്ലോ…? പ്രണയോന്മാദലഹരിയിൽ മനസ്സും ശരീരവുമെല്ലാം പങ്കു വെയ്ക്കുന്ന സന്തോഷവേളകളിൽ  പുരുഷശബ്ദത്തിലോ യുഗ്മഗാനമായോ ആയിരിക്കും ഇത്തരം ഗാനങ്ങൾ ആദ്യം കേൾക്കുക.  നഷ്ടപ്രണയത്തിന്റെ വിമൂകതയിൽ ദു:ഖസാന്ദ്രമായ സ്ത്രീ ശബ്ദത്തിലൂടെയായിരിക്കും മിക്കവാറും ഈ ഗാനം മറ്റൊരു സന്ദർഭത്തിൽ വീണ്ടും കേൾക്കേണ്ടി വരിക .   1977 -ൽ ഐ വി ശശിയുടെ സംവിധാനത്തിൽ പുറത്തുവന്ന “അംഗീകാരം ” എന്ന ചിത്രത്തിലെ […]

ഗുരു നിത്യചൈതന്യയതി🔸25-ാം ഓർമ്മ ദിനം, ഇന്ന്

ആർ. ഗോപാലകൃഷ്ണൻ 🌀 ❝ ‘ദൈവം’ ഒരു ‘നാമ’മല്ല, ‘ക്രിയ’യാണ്! ❞ എന്നതായിരുന്നു നിത്യചൈതന്യ യതിയുടെ ഏറ്റവും വലിയ ഉപദേശം. ക്രിയയാകാത്ത ദൈവം നുണ. അനുഷ്ഠിക്കാനാകാത്ത തത്വം നുണ. തൻ്റെ ഗ്രന്ഥങ്ങളിലൂടെ മനുഷ്യന് ആവശ്യമായ യഥാര്‍ഥ ആത്മീയതയെക്കുറിച്ച് അദ്ദേഹം നിരന്തരം സംസാരിച്ചുകൊണ്ടേയിരുന്നു. ആശ്രമവാസത്തെ മതേതരമൂല്യങ്ങളാല്‍ സമൃദ്ധമാക്കിയ ഗുരു നിത്യ ചൈതന്യയതിയുടെ 24-ാം ഓർമ്മ ദിനം, ഇന്ന്.   🌍 ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമ നാമം. പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലിൽ 1924 നവംബർ 2-നാണ് ജയചന്ദ്രപ്പണിക്കർ ജനിച്ചത്. […]

വിഷ്ണുപ്രിയ വധക്കേസ് : പ്രതിക്ക് ജീവപര്യന്തം തടവ്

കണ്ണൂർ: പ്രണയപ്പകയില്‍  വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിനെ ജീവപര്യന്തം തടവിനും പത്തു വർഷം തടവിനും ശിക്ഷിച്ചു. വള്ള്യായി സ്വദേശിനിയും പാനൂർ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമാണ് വിഷ്ണുപ്രിയ. കൂത്തുപറമ്ബ് മാനന്തേരി സ്വദേശിയാണ് ശ്യാംജിത്ത് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്വിധി പറഞ്ഞത്. കൊലപാതകത്തിന് ജീവപര്യന്തവും വീട്ടില്‍ അതിക്രമിച്ചു കടന്നതിന് പത്തു വർഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്. വിഷ്ണു പ്രീയയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അഡീഷനല്‍ ജില്ല സെഷൻസ് ജഡ്ജി എ.വി. […]

മോദി വീണ്ടും വരില്ലേ ? ഓഹരി വിപണി തകർച്ചയിലേക്ക് ?

മുംബൈ: ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ആക്കം കൂടുന്നു. ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വവും പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സർക്കാരിന്റെ തുടർച്ചയെക്കുറിച്ചുള്ള സംശയങ്ങളും ആണ് കാരണം എന്നാണ് നിഗമനം. വരും ദിവസങ്ങളിലും ഇന്ത്യയില്‍ നിന്നും പുറത്തേക്കുള്ള പണമൊഴുക്ക് ശക്തമാകാനാണ് സാദ്ധ്യത. വിദേശ നിക്ഷേപകർ ഈ മാസം ആദ്യ പത്ത് ദിവസങ്ങളില്‍ ഇന്ത്യൻ ഓഹരി വിപണിയില്‍ നിന്നും 17,000 കോടി രൂപയിലധികമാണ് പിൻവലിച്ചത്. ഏപ്രിലില്‍ 8,700 കോടി രൂപയും ചോർന്നു. പശ്ചിമേഷ്യയില്‍ യുദ്ധഭീതി വീണ്ടും ശക്തമായതോടെ രാജ്യാന്തര […]

ഗാന്ധിജി വന്ന് മൽസരിച്ചാൽ…

കൊച്ചി: നമ്മുടെ തിരഞ്ഞെടുപ്പ് രാഷ്ടീയ സാഹചര്യത്തിൽ രാഷ്ടപിതാവ് ഗാന്ധിജി വന്ന് മൽസരിച്ചാൽ പോലും രക്ഷപ്പെടില്ലെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ. പരമേശ്വരൻ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്ററ് ഇങ്ങനെ: ഇലക്ഷനിൽ പങ്കെടുത്ത് മോദിജിക്കും രാഹുൽജിക്കും പിണറായിജിക്കും വേണ്ടി മുദ്രാവാക്യം വിളിക്കുന്നത് മാത്രമല്ല രാഷ്ട്രീയം. ഇന്ത്യൻ ജനാധിപത്യത്തിന്റെ കൊടിയ അപര്യാപ്തതകളെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്ന നമ്മളൊക്കെ രാഷ്ട്രീയത്തിൽ ഉണ്ട്. രാഷ്ട്രീയം സംസാരിക്കുന്നവരിൽ വച്ച് കാഞ്ഞ ബുദ്ധിജീവികൾ എന്ന് സ്വയം വിളിക്കുന്ന വ്യാജ ഇടത് -ഇസ്ലാമിസ്റ്റുകൾ നമ്മെ ‘അരാഷ്ട്രീയവാദികൾ’ എന്നു […]

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ വിട പറഞ്ഞിട്ട് കാൽനൂറ്റാണ്ട്

ആർ. ഗോപാലകൃഷ്ണൻ  🔸🔸 മോഹിനിയാട്ടത്തിന് നിയമങ്ങളും ആട്ടപ്രകാരവും ചിട്ടപ്പെടുത്തി ആധുനിക കാലത്തെ അരങ്ങിനിണങ്ങുന്ന രീതിയിൽ പരിഷ്കരിച്ച പ്രതിഭാശാലിയായ നർത്തകിയാണ് കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ. ഭർത്താവായ കലാമണ്ഡലം കൃഷ്ണൻ നായരെ പോലെ കാലത്തെ അതിജീവിക്കാൻ പ്രതിഭയുള്ള കലാകാരി. കേരളം കണ്ട അസാധാരണ പ്രതിഭകളിൽ ഒരാളായിരുന്നു കല്യാണിക്കുട്ടിയമ്മ. മുഖ്യ കര്‍മ്മമേഖല മോഹിനിയാട്ടം ആയിരുന്നുവെങ്കിലും  സിനിമ ഉൾപ്പെടെ വ്യത്യസ്ത മേഖലകളെ സ്പര്‍ശിച്ചു കൊണ്ടായിരുന്നു അവരുടെ ജീവിതയാത്ര. കഥകളി എന്ന കലാരൂപത്തിന് താൻ നൽകിയ പോഷണം പോലെ മോഹിനിയാട്ടത്തിനും നൽകണമെന്ന ആഗ്രഹം നിറവേറ്റാൻ മഹാകവി […]

മോദിക്ക് ബദൽ ഗ്യാരണ്ടിയുമായി കെജ്രിവാൾ

ന്യൂഡൽഹി: അടുത്ത വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ടീയത്തിൽ നിന്ന് വിരമിക്കുമെന്ന വാദം ആവർത്തിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ജനങ്ങൾക്ക് മുന്നിൽ തൻ്റെ പത്തു ഗ്യാരണ്ടികളും പ്രഖ്യാപിച്ചു. മോദി ഇതുവരെ ചെയ്യുമെന്ന് പറഞ്ഞ ‘ഗ്യാരണ്ടി’കൾ ഒന്നും നടാപ്പാക്കിയില്ലെന്നും, ഏത് ഗ്യാരണ്ടി വിശ്വാസത്തിലെടുക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കെജ്രിവാള്‍ പറഞ്ഞു. വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുത്ത് ഒരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ ഇടുമെന്ന വാഗ്ദാനം എന്തായി ? അടുത്ത വർഷം മോദി വിരമിക്കും. അപ്പോൾ മോദി ഗ്യാരണ്ടി ആരു […]