മുഖ്യമന്ത്രി ചട്ടം ലംഘിക്കുന്നു എന്ന് കോൺഗ്രസ്

തിരുവനന്തപുരം : സർക്കാർ ചെലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്ത് തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നുവെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെരെ പെരുമാറ്റ ചട്ടലംഘനത്തിനാണ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ എംപിയുടെ പരാതി. സർക്കാരിന്റെ പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് അച്ചടിച്ച മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗമാണ് വീട് കയറി വിതരണം ചെയ്യുന്നത്. 16 പേജുള്ള […]

അവശ്യാധിഷ്ഠിത അഴിമതിയും ജനാധിപത്യം എന്ന വലിയ നുണയും..

കൊച്ചി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സമെൻ്റ് ഡയറക്ടറേററ് അറസ്ററ് ചെയ്തതിനെ വിമർശിച്ച് രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി.ആർ. പരമേശ്വരൻ്റെ ഫേസ്ബുക്ക് പോസ്ററ്. ‘ഏറ്റവും വലിയ കൊള്ളക്കാരുടെ ഭരണകൂടമാണ് അഴിമതിക്കെതിരെ എന്ന വ്യാജേന പ്രതിയോഗികളെ അകത്താക്കുന്നത്. ഈ സെലക്ടീവ് അഴിമതിവിരുദ്ധത സാർവത്രിക അഴിമതിയേക്കാൾ നെറികെട്ടതാണ്.പലരും ധരിക്കുന്നത് പോലെ, ഇലക്ട്രോറൽ ബോണ്ടുകളിലൂടെയുള്ള അഴിമതി മാത്രമാണ് സംഘപരിവാർ അടക്കമുള്ള രാഷ്ട്രീയപാർട്ടികളുടെ ഏക അഴിമതി മാർഗ്ഗം എന്ന് കരുതരുത് .അത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്.’ – അദ്ദേഹം നിരീക്ഷിക്കുന്നു.   […]

മദ്യനയഅഴിമതി: മാപ്പുസാക്ഷി ബി ജെ പിക്ക് നൽകിയത് 30 കോടി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ ഉൾപ്പെട്ട മദ്യനയഅഴിമതിക്കേസില്‍ പ്രതിയായിരുന്ന ശരത് ചന്ദ്രറെഡ്ഡിയുടെ കമ്പനിയായ അരബിന്ദോ ഫാര്‍മ 30 കോടി രൂപ സംഭാവന നല്‍കിയത് ബി ജെ പിക്ക്. തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തു വിട്ട തിരഞ്ഞെടുപ്പ് ബോണ്ട് രേഖകളില്‍ ഇത് വ്യക്തമാണ്. പിന്നീട് റെഡ്​ഡി മദ്യനയഅഴിമതിക്കേസില്‍ മാപ്പുസാക്ഷിയായി. മാപ്പുസാക്ഷിയായ ശേഷം വീണ്ടും 25കോടി കൂടി ബി.ജെ.പിക്ക് ബോണ്ട് വഴി സംഭാവന നല്‍കിയതായും രേഖകള്‍ പറയുന്നു. ഇതില്‍ ആദ്യത്തെ അഞ്ചു കോടി നല്‍കിയിരിക്കുന്നത് 2022 നവംബര്‍ 10ന് റെഡ്ഡി കസ്റ്റഡിയിലായി […]

മുഖ്യമന്ത്രിയുടെ അറസ്ററ്: ഡൽഹി സർക്കാർ ഭരണപ്രതിസന്ധിയിൽ

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് അറസ്ററ് ചെയ്തതോടെ ആം ആദ്മി പാർട്ടി നയിക്കുന്ന ഡൽഹി സർക്കാർ ഭരണപ്രതിസന്ധിയിലായി. കേജ്​രിവാള്‍ രാജിവയ്ക്കില്ലെന്നും, ജയിലിലിരുന്ന് ഭരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി പറയുന്നുണ്ട് എങ്കിലും അതിനു ചട്ടം അനുവദിക്കുന്നില്ല.ഇതോടെ നിയമസാധുതകള്‍ പരിശോധിക്കുകയാണ് ലഫ്റ്റനന്‍റ് ഗവര്‍ണറും ആഭ്യന്തര മന്ത്രാലയവും. ഇതിനിടെ അറസ്ററിനെതിരെ  അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. നേരത്തെ, മദ്യനയ കേസിൽ അറസ്റ്റിലായ ബി.ആര്‍.എസ്. നേതാവ് കവിത നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. ജാമ്യത്തിനായി […]

മദ്യനയക്കേസ്: മുഖ്യമന്ത്രി കെജ്‌രിവാള്‍ അറസ്റ്റില്‍

ന്യൂഡൽഹി: മദ്യനയ അഴിമതി കേസില്‍,ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിൽ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഈ നടപടി. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട്, എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായര്‍, ബിആര്‍എസ് നേതാവ് കെ കവിത എന്നിവരെ ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വീടു പരിശോധിക്കുന്നതിൽ നിന്ന് സംരക്ഷണം നല്‍കണമെന്നകേസില്‍ തന്റെ അറസ്റ്റ് തടയണമെന്ന കെജ്രിവാളിന്റെ […]

ബി ജെ പി ക്ക് കുഴൽപ്പണം: ആദായ നികുതി വകുപ്പ് വാദം കള്ളമെന്ന് പോലീസ്

കൊച്ചി: ബി ജെ പി ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിനെപ്പറ്റി അറിയില്ലെന്ന ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ വാദം കള്ളമാണെന്ന് പോലീസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 41 കോടി രൂപ കർണാടകയിൽ നിന്ന് കുഴൽപ്പണമായി എത്തിയതായി ആദായനികുതി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നെന്നാണ് പൊലീസ് കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ,സിപിഎം-. ബിജെപി ഒത്തുകളിയെത്തുടർന്നാണ് കൊടകര കേസ് അന്വേഷണം നിലച്ചതെന്നാണ് കോൺഗ്രസിൻ്റെ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പിലെ കളളപ്പണ ഒഴുക്ക് തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കുമ്പോഴാണ് നിയമസഭാ […]

കേന്ദ്രസർക്കാരിന് തിരിച്ചടി: വസ്തുതാപരിശോധന യൂണിറ്റ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി : അഭിപ്രായ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായത് കൊണ്ട്, കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് ഉള്ളടക്കത്തിന്റെയും വാർത്തകളുടെയും വസ്തുതാപരിശോധനയ്ക്കു പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ (പിഐബി) ചുമതലപ്പെടുത്തിയ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി. ബോംബെ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ടുള്ള കേസിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെയാണ് സ്റ്റേ. ഏപ്രിൽ 15നാണ് ബോംബെ ഹൈക്കോടതി ഇനി കേസ് പരിഗണിക്കുന്നത്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്റെ കീഴിലുള്ള പിഐബി വ്യാജമെന്നു മുദ്രകുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം […]

എന്തു പറ്റി കമ്മ്യൂണിസ്റ്റ് ക്യൂബയ്ക്ക്?

എസ്. ശ്രീകണ്ഠൻ കമ്മ്യൂണിസ്റ്റ് ക്യൂബയിൽ എന്താണ് സംഭവിക്കുന്നത്?. “The Caribbean island is going through its harshest economic crisis in three decades”. ബ്ളുംബർഗിൻ്റെ വിഖ്യാത പംക്തീകാരൻ ജുവാൻ പാബ്ളോ സ്പിനെറ്റോ അൽപ്പം മുമ്പ് എഴുതിക്കണ്ടത്. The world should prepare for an eventual and sorely needed regime change. ലാറ്റിൻ അമേരിക്കൻ സമ്പത്തിൻ്റെ രാഷ്ട്രീയത്തിൻ്റ കച്ചവടത്തിൻ്റെ പൊരുളറിയാവുന്ന വിദ്വാൻറ വിലയിരുത്തൽ . ഭക്ഷണമില്ല; വൈദ്യുതിയില്ല. ജനത്തിന് വല്ലാത്ത നരകയാതന . […]

സന്തോഷ സമൂഹം: ഇന്ത്യ 126 ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും സന്തോഷമേറിയ രാജ്യങ്ങളുടെ പട്ടികയില്‍ ഫിന്‍ലന്റ് തുടര്‍ച്ചയായി ഏഴാം തവണയും ഒന്നാം സ്ഥാനത്തെത്തി. ഫിന്‍ലന്റിന്റെ പിന്നിലായി ഡന്മാര്‍ക്ക്, ഐസ് ലാന്റ്, സ്വീഡന്‍ എന്നിവ വരുന്നുണ്ട്. ഇന്ത്യ 126 ാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പെടുന്ന ഇന്ത്യ ചൈനയ്ക്കും പിന്നിലാണ്. ഇന്ത്യയുടെ റാങ്ക് 126 ആണ്. കഴിഞ്ഞ തവണത്തെ അതേ പടിയില്‍ തന്നെയാണ് ഇന്ത്യ ഇത്തവണയും. യുഎന്‍ ലോക സന്തോഷ റിപ്പോര്‍ട്ടിലെ 143 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ളത് 2020 […]