വ്യഭിചരിക്കുന്ന സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാൻ

കാബൂൾ: അഫ്ഘാനിസ്ഥാനിൽ വ്യഭിചരിക്കുന്ന സ്ത്രീകളെ പരസ്യമായി ചമ്മട്ടി കൊണ്ട് അടിച്ച് കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാൻ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ അറിയിച്ചു.ശരീഅത്ത് നിയമം കൂടുതൽ കർശനമാക്കുമെന്നാണ് ഇതിനർഥം. നാഷണൽ ബ്രോഡ്കാസ്റ്റർ ഓൺലൈൻ പുറത്തിറക്കിയ ശബ്ദ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഞങ്ങൾ ദൈവത്തിന്റെ പ്രതിനിധികളായതു കൊണ്ട് ഞങ്ങൾക്ക് ഇതിന് അവകാശമുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ   അഖുന്ദ്‌സാദയുടെ വാക്കുകൾ ഇങ്ങനെ: ‘ഞങ്ങൾ സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുന്നത് സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് നിങ്ങൾ പറയുന്നു. […]

ഇസ്രായേലിന് അമേരിക്ക വീണ്ടും ആയുധങ്ങൾ നൽകുന്നു

വാഷിംഗ്ടൺ: പലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്കിടയിലും കൂടുതൽ ബോംബുകളും യുദ്ധവിമാനങ്ങളും ഇസ്രായേലിന് കൈമാറാൻ അമേരിക്ക തീരുമാനിച്ചു. എന്നാൽ ആയുധ കൈമാറ്റത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. വാഷിംഗ്ടണിലെ ഇസ്രായേൽ എംബസിയും വിഷയത്തിൽ അഭിപ്രായം പറയുന്നില്ല. ഗാസയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് മാർച്ച് 25 ന് അമേരിക്ക വിട്ടുനിന്നതിന് ശേഷമാണ് ജോ ബൈഡൻ ഭരണകൂടം ആയുധങ്ങൾ നൽകാൻ അനുമതി കൊടുത്തത്. പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഗാസയിൽ ഇതുവരെ 32,000-ത്തിലധികം ആളുകൾ മരിച്ചു.

ട്രഷറി കാലി: ശമ്പളവും പെൻഷനും വീണ്ടും മുടങ്ങും ?

കൊച്ചി: സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. ഏപ്രില്‍ ഒന്നു മുതല്‍ നൽകേണ്ട ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക സമാഹരിക്കാനായില്ല.ഇതിനായി 5000 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും കണ്ടെത്തണം. ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയും വേണ്ടത് ആറായിരം കോടിയിലധികം രൂപയാണ്. തുക എങ്ങനെ സമാഹകരിക്കുമെന്നതില്‍ തീരുമാനം ഇന്നുണ്ടാകും. അതേസമയം ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകപ്പ് പറയുന്നത്.  

പ്രണയലേഖനം എങ്ങിനെയെഴുതണം……………….

 സതീഷ് കുമാർ വിശാഖപട്ടണം  മഹാകവി കാളിദാസൻ  സംസ്കൃതത്തിനു പകരം ഇംഗ്ലീഷ് ഭാഷയിലെങ്ങാനും സാഹിത്യ സൃഷ്ടി നടത്തിയിരുന്നുവെങ്കിൽ ഷേക്സ്പിയറിനും  ഷെല്ലിക്കും കിട്ടിയതിനേക്കാൾ ലോകത്തിന്റെ ആദരവ്  അദ്ദേഹംനേടിയെടുക്കുമായിരുന്നു.     ആകാശത്തിലൊഴുകി നടക്കുന്ന മേഘങ്ങളെ തന്റെ പ്രിയതമയ്ക്കുള്ള പ്രണയ സന്ദേശങ്ങൾ കൈമാറുന്ന സന്ദേശ വാഹകരാക്കുന്ന കാളിദാസന്റെ കാവ്യഭാവനയെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടതെന്നറിയില്ല. അദ്ദേഹത്തിന്റെ”മേഘസന്ദേശ ” ത്തെ അതിശയിപ്പിക്കുന്ന  ഒരു ഭാവനാ സങ്കല്പം ലോകസാഹിത്യത്തിൽ വേറെ എവിടെയെങ്കിലും വായിച്ചതായി ഓർക്കുന്നുമില്ല .   കാളിദാസ നാടകങ്ങളുടെ മഹത്വവും  കച്ചവട മൂല്യവും തിരിച്ചറിഞ്ഞ കുഞ്ചാക്കോ അദ്ദേഹത്തിന്റെ “അഭിജ്ഞാനശാകുന്തളം” […]

സി പി എമ്മും സി പി ഐയും ആദായ നികുതിക്കുരുക്കിൽ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആദായ നികുതി വകുപ്പിന്റെ കുരുക്കിലായ കോൺഗ്രസിനൊപ്പം സി പി എമ്മും സി പി ഐയും തൃണമൂൽ കോൺഗ്രസ്സും. കോൺഗ്രസിനും സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസിനും പിന്നാലെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് നോട്ടീസ്. ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു.ഈ നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതായി സിപിഎം അറിയിച്ചു. 1823.08 […]

ഗുണ്ടാത്തലവൻ അൻസാരിയെ വിഷം കൊടുത്തു കൊന്നുവെന്ന്

ലഖ്നൗ: ഉത്തർപ്രദേശിലെ മുൻ ബി എസ് പി നേതാവും ഗുണ്ടാ തലവനുമായ മുക്താർ അൻസാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. കൊലപാതകമടക്കമുള്ള 6 കേസുകളിൽ ശിക്ഷിക്കപ്പെട്ട അൻസാരി 2005 മുതൽ പഞ്ചാബിലും യു പി യിലുമായി വിവിധ ജയിലുകളിൽ കഴിയുകയാണ്. 60 ലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ മുക്താർ അൻസാരി അഞ്ചുതവണ ഉത്തർ പ്രദേശിലെ മൗവ് മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ബി എസ് പി നേതാവായിരുന്നു. മുക്തർ അൻസാരിയെ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തിയതെന്ന് […]

ആടുജീവിതം ചോർന്നു: ഇന്റർനെറ്റിൽ

തിരുവനന്തപുരം: പൃഥ്വിരാജ് നായകനായ ആടുജീവിതം എന്ന മലയാള ചിത്രത്തിൻ്റെ വ്യാജപതിപ്പ് കാനഡയിൽ ഇന്റർനെറ്റിൽ പുറത്തിറങ്ങി. കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ സിനിമകളുടെ വ്യാജപതിപ്പുകൾ പ്രത്യക്ഷപ്പെടാറുണ്ട്.ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നത്. ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസിയാണ്. അമല പോള്‍ നായികയായി എത്തിയ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്,കെ ആര്‍ ഗോകുല്‍,അറബ് അഭിനേതാക്കളായ താലിബ് […]

കോൺഗ്രസ്സ് വെട്ടിലായി: 1700 കോടി രൂപ നികുതി അടയ്ക്കണം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരികകക്കെ,1700 കോടി രൂപ നികുതി അടയ്ക്കാൻ നിർദേശിച്ച് കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 017- 18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കം കാണിച്ചാണ് ഈ നടപടി. ഇത് കോടതിയിൽ ചോദ്യംചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു. ആദായ നികുതി വകുപ്പ് റിട്ടേണുകള്‍ സമര്‍പ്പിക്കാത്തിനാലും, സംഭാവന വിവരങ്ങള്‍ മറച്ചു വച്ചതുകൊണ്ടുമാണ് ഭീമമായ പിഴ ഈടാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ പ്രതികരണം. ഇതേ കാലയളവിലെ നികുതി പുനര്‍ നിര്‍ണ്ണയിക്കാനുള്ള […]