സി പി എം രഹസ്യ ബാങ്ക് അക്കൗണ്ട്: കേന്ദ്രത്തിന് ഇ ഡി റിപ്പോർട്ട് നൽകി

കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) നടത്തിയ നിർണായക നീക്കത്തിൽ സി പി എം നിയമക്കുരുക്കിലേക്ക്. സഹകരണ– ബാങ്ക് നിയമങ്ങൾ ലംഘിച്ച് സി പി എം നേതാക്കൾ കൈകാര്യം ചെയ്യുന്ന അഞ്ച് രഹസ്യ ബാങ്ക് അക്കൗണ്ടുകളുടെ വിവരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, ധന മന്ത്രാലയം, റിസർവ് ബാങ്ക് എന്നിവയ്ക്ക് അവർ കൈമാറി. സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ബാങ്കിലെ 150 കോടിയുടെ തട്ടിപ്പിനെപ്പറ്റി ഇ.ഡി […]

കോൺഗ്രസിന് ആശ്വാസം: നികുതി കുടിശ്ശിക ഉടൻ പിരിക്കില്ല

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് നികുതി കുടിശ്ശിക പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീംകോടതിയെ അറിയിച്ചു. ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ബി.വി നാഗരത്ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ താമസിച്ചതിന്റെ 103 കോടി പിഴയും പലിശയുമടക്കം […]

കടമെടുപ്പിന് കേന്ദ്ര നിബന്ധന പാലിക്കണം:സുപ്രീം കോടതി

ന്യൂഡൽഹി : കൂടുതൽ കടം എടുക്കാൻ കേരള സർക്കാരിന് നിലവിൽ അനുവാദമില്ലെന്നും തൽക്കാലം കടമെടുപ്പിന് കേന്ദ്രത്തിന്റെ നിബന്ധന പാലിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കടമെടുപ്പ് പരിധി സംബന്ധിച്ച കേരള സർക്കാരിൻ്റെ പ്രധാന ഹര്‍ജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാൽ വിഷയം ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി. ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും […]

പിണറായിയുടെ ആസനം താങ്ങുന്ന സാംസ്ക്കാരിക നായകർ ..

തൃശ്ശൂർ: സാംസ്കാരികനായകരിൽ തൊണ്ണൂറു ശതമാനം ആളുകളെയും നിസ്സാരവിലക്ക് തന്റെ വൈതാളികർ ആക്കാൻ പിണറായി വിജയന് കഴിഞ്ഞുവെന്ന് രാഷ്ടീയ ചിന്തകനും എഴുത്തുകാരനുമായ സി.ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ ഫേസ് ബുക്ക് പോസ്ററ് താഴെ ചേർക്കുന്നു: ഇ.എം.എസ്, വി.എസ്,പിണറായി എന്നീ 3 സ്റ്റാലിൻമാർ തങ്ങളുടെ കാലത്ത് നടത്തിയ വെട്ടിനിരത്തലുകളിൽ നാം ചെറുപ്പകാലത്തു പരിചയപ്പെട്ടിട്ടുള്ള സി. പി. എമ്മിലെ പ്രതിഭകളും അപൂർവം സുമനസ്സുകളും നശിച്ചു പോയി.അതിനാൽ പിണറായിയിൽ ജനിച്ച പ്രസ്ഥാനം അവസാനത്തെ സ്റ്റാലിനിസ്റ്റ് പ്രതിഭയായ പിണറായിയോടെ അവസാനിക്കും. അതിനർത്ഥം പിണറായിക്ക് […]

സംസ്ക്കാരം സര്‍വ്വ പ്രധാനം

പി.രാജന്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കും.പള്ളികളിലെ ഓശാന ശുശ്രൂഷയിലും ഇഫ്താര്‍ വിരുന്നുകളിലും പങ്കെടുക്കും. സര്‍വ്വ മതസ്ഥരോടും ബഹുമാനം പ്രകടിപ്പിക്കുന്ന ഈ കാഴ്ച സത്യത്തില്‍ അരോചകമുളവാക്കുന്നു.നമ്മുടെ മതേതര ജനാധിപത്യ റിപ്പബ്ലിക്കില്‍ മതങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് സ്ഥാനമില്ല എന്നാണോ ഈ പ്രകടനങ്ങള്‍ക്കര്‍ത്ഥം? മതങ്ങളെല്ലാം മനുഷ്യനെ ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന പ്രചരണം ഹിന്ദുമതത്തിന്‍റെ സമര്‍ത്ഥമായ കള്ളത്തരമാണെന്ന് സുവിശേഷ പ്രചാരകന്‍ ദിനകരന്‍ ഒരു ലേഖനത്തിലെഴുതിയിരുന്നു. ആ നിരീക്ഷണത്തില്‍ സത്യമുണ്ട്. എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും […]

എല്ലാം നിയമാനുസൃതം: കോൺഗ്രസ് വാദം ശരിയല്ലെന്ന് ആദായനികുതിവകുപ്പ്

ന്യൂഡൽഹി : തങ്ങൾ നിയമപരമായി സ്വീകരിക്കുന്ന നടപടികളോട്  കോൺഗ്രസ്സ്   സഹകരിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ്. പ്രതിപക്ഷ പാര്‍ട്ടികളെ നിശബ്ദരാക്കാന്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചു കേന്ദ്ര സര്‍ക്കാര്‍ ‘നികുതി ഭീകരത’ നടപ്പാക്കുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ അവർ തള്ളി. 2013 ഏപ്രിലിനും 2019 ഏപ്രിലിനും ഇടയില്‍ പാര്‍ട്ടിക്ക് അറുനൂറിലേറെ കോടി രൂപ ലഭിച്ചു. ആവശ്യത്തിന് സമയം അനുവദിച്ചിട്ടും ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാനോ നികുതി കുടിശിക അടയ്ക്കാനോ പാര്‍ട്ടി തയാറായിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നു. ഇതുവരെ പിടിച്ചെടുത്ത […]

സി പി എം ബാങ്ക് തട്ടിപ്പ്; നടപടി ഉറപ്പെന്ന് വീണ്ടും പ്രധാനമന്ത്രി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ, സംസ്ഥാനത്തെ സി പി എം നേതാക്കൾക്ക് എതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ബി.ജെ.പി ബൂത്ത് നേതാക്കളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറും ഉൾപ്പെട്ട സ്വര്‍ണക്കടത്തും മോദി പരാമർശിച്ചു. സ്വര്‍ണക്കടത്തിലെ കണ്ണികള്‍ക്ക് ഒരു പ്രത്യേക ഓഫീസുമായി ബന്ധമുണ്ട്.രാജ്യത്തിന് മുഴുവന്‍ ബോധ്യവുമുണ്ട്.കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ […]