പെരിയാറിനെ പനിനീരാക്കിയ മധുരഗായകന്‍

സതീഷ് കുമാര്‍ വിശാഖപട്ടണം 1989 ഏപ്രില്‍ എട്ടിന് തമിഴ്‌നാട്ടിലെ വള്ളിയൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഒരു ദാരുണ സംഭവത്തിന്റെ മുപ്പത്തിയഞ്ചാം ദുരന്തവാര്‍ഷികദിനമാണിന്ന്. അതിങ്ങനെയായിരുന്നു. കന്യാകുമാരി ജില്ലയില്‍പ്പെട്ട കുറ്റാലമ്മൂട് ഭദ്രേശ്വരി അമ്മന്‍ കോവിലിലെ ഉത്സവത്തിന്റെ ഭാഗമായി ഒരു ഗാനമേള അവതരിപ്പിക്കാന്‍ തീവണ്ടിയില്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര ഗായകനായ എ.എം. രാജയും ഭാര്യ ജിക്കിയും. തീവണ്ടി വള്ളിയൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനിടയില്‍ വെള്ളമെടുക്കാനായി ഗാനമേള ഗ്രൂപ്പിലെ ഒരാള്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി. ഏറെ നേരമായിട്ടും കാണാതായ അദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയ എ.എം. രാജ […]

വ്യാജ വിലാസക്കേസിൽ സുരേഷ് ഗോപി വിയർക്കുന്നു

കൊച്ചി : വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചു എന്ന കേസിൽ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി.കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. സുരേഷ് ഗോപി, 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രീതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ. എന്നാൽ കേസ് […]

സിദ്ധാർത്ഥന്‍റെ മരണം: സി ബി ഐ രംഗത്ത്

ന്യൂഡൽഹി: കേരള വെററിനറി സർവകലാശാലയുടെ പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ആത്മഹത്യാ പ്രേരണയോ, കൊലപാതകമോ, ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ഉത്തരവിലുള്ളത്. ഉത്തരവ് സംസ്ഥാന സര്‍ക്കാരിനും കൈമാറി.കോളേജിലെ എസ് എഫ് ഐ നേതാക്കൾ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. അവരെ രക്ഷിക്കാനാണ് അന്വേഷണം വൈകിക്കുന്നതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ അന്വേഷണം ഏറ്റെടുക്കാനുള്ള നടപടികളുടെ ഭാഗമായി ഡൽഹിയിൽ നിന്ന് എസ് പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍റെ […]

സാമൂഹ്യ സമത്വവും സ്വദേശാഭിമാനിയും

പി.രാജന്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 108-ാമത് ചരമദിനമായിരുന്നു കഴിഞ്ഞ മാര്‍ച്ച് 28.  മഹാനായ പത്രാധിപര്‍ എന്ന നിലയില്‍ മാത്രമല്ല സമത്വ സുന്ദരമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച സാമൂഹിക പരിഷ്ക്കര്‍ത്താവ് എന്ന നിലയിലും അദ്ദേഹം സമാദാരണീയനാണ്. ചരിത്രപരമായ കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കി അവരെ കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ചില വിമര്‍ശകര്‍ക്ക് ഇത്തരത്തിലുള്ള അദ്ദേഹത്തിന്‍റെ നവീകരണാശയങ്ങളുടെ തത്വം മനസ്സിലാക്കാന്‍ കഴിയാതെ പോയി. മഹാനായ […]

യു.പി. മദ്രസ നിയമം: ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശ് മദ്രസ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തിനും ഉത്തർപ്രദേശ് സർക്കാരിനും നോട്ടീസ് അയച്ചു. മദ്രസകളിലെ 17 ലക്ഷം വിദ്യാർത്ഥികളെയും 10,000 അധ്യാപകരെയും സംസ്ഥാന വിദ്യാഭ്യാസ സമ്പ്രദായത്തിൽ ക്രമീകരിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശം സുപ്രീം കോടതി വിധി മരവിപ്പിച്ചു. മദ്രസ നിയമം, മതേതരത്വത്തിൻ്റെ ലംഘനമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികളെ ഔപചാരിക സ്‌കൂൾ വിദ്യാഭ്യാസ […]

ബോംബ് സ്ഫോടനം; സി പി എം പ്രവർത്തകൻ മരിച്ചു

കണ്ണൂര്‍: പാനൂർ പുത്തൂർ മുളിയാത്തോട്ടിൽ വീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു.3 പേർക്കു പരുക്കേറ്റു. സിപിഎം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷെറിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പാനൂരിൽ പണിപൂർത്തിയാകാത്ത വീടിന്റെ ടെറസിൽ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നത്. ഷെറിന് സ്ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ […]

നയാപൈസ ഇല്ലാ, കയ്യിൽ നയാപൈസ ഇല്ലാ…… 

ക്ഷത്രിയൻ  കയ്യിൽ നാല് കാശ് ഇല്ലാ എന്ന് വിളിച്ചു പറയൽ ദാദിദ്ര്യത്തെക്കുറിച്ചുള്ള വിളംബരമാണ്. ഖജനാവിൽ കാശില്ലെന്ന് സംസ്ഥാന ധനമന്ത്രി പറഞ്ഞാലും തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കൈയിൽ കാശില്ലാത്തത്  കൊണ്ടാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞാലും ഇരുവരും വിളിച്ചുപറയുന്നത്  ദാരിദ്ര്യത്തെക്കുറിച്ചാണെന്ന് തന്നെയാണ് മലയാളം. ഖജനാവിലെ കാശിനെക്കുറിച്ച് സംസ്ഥാന ധനമന്ത്രി വിളിച്ചുപറഞ്ഞത് അറയ്ച്ചറച്ചാണെന്ന വസ്തുതയുണ്ട്. ഖജനാവിൽ കാശില്ലെന്ന് പറഞ്ഞാൽ അത് ഭരണപരാജയമാണെന്ന് വിലയിരുത്തിയേക്കുമെന്ന ഭയത്താലായിരുന്നു സംഗതി ഘട്ടംഘട്ടമായി സൂചിപ്പിച്ചത്. അപ്പോഴേക്കും ജനങ്ങൾക്ക് കാര്യം മനസിലായി എന്ന കാര്യം വേറെ. ഒന്നാം തീയതി പിറക്കും […]