മാസപ്പടിക്കേസിൽ വീണാ വിജയൻ ഇ ഡിയുടെ മുന്നിലേയ്ക്ക്

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയേയും താമസിയാതെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ( ഇ. ഡി.) എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് ഇല്ലാത്ത സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ സിഎംആര്‍എല്‍ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. ആലുവ സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തിങ്കളാഴ്ച എത്തിയിരുന്നില്ല. […]

പിണറായിക്കും മകൾക്കും എതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകളൂം വരെ അഴിമതിക്കേസിൽ ഉൾപ്പെട്ടിരിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മകൾ വീണ വിജയൻ അടക്കം പ്രതികളായ മാസപ്പടി കേസ് അന്വേഷണത്തിന് തടയിടാൻ സംസ്ഥാന സർക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എൻ ഡി എ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തലസ്ഥാനത്തെത്തിയ നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്. മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നാണ് ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. സി പി എം ഭരിക്കുന്ന സഹകരണ […]

പൂരത്തിന് കർശന നിയന്ത്രണങ്ങൾ വീണ്ടും

കൊച്ചി: ഈ മാസം 19 ന് നടക്കുന്ന തൃശൂർ പൂരത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വീണ്ടും ഹൈക്കോടതി. എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് കോടതി നിർ‍ദേശിച്ചു. ഇതിനിടയിൽ തീവെട്ടി, ചെണ്ടമേളം ഉൾപ്പെടെ ഒന്നും പാടില്ല. ജനങ്ങളുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കണക്കാക്കേണ്ടതെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പറ്റില്ലെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരുടെ അവധിക്കാല ബെ‍ഞ്ച് ഉത്തരവിട്ടു. കഠിനമായ ചൂടാണ് സംസ്ഥാനത്തെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് അകലം ആവശ്യമെന്ന് […]

പൂരത്തിന് ഇളവുകൾ; വനം വകുപ്പ് നിബന്ധനകളിൽ മാററം

തിരുവനന്തപുരം: തൃശൂർ പുരത്തിന്‍റെ ആഘോഷ ചടങ്ങുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് വരുത്തി വനംവകുപ്പ് മുഖ്യമേധാവിയുടെ ഉത്തരവ്. എഴുന്നള്ളിപ്പിന് നിരത്തുന്ന ആനകൾക്ക് 50 മീറ്റർ ചുറ്റളവിൽ ആൾക്കൂട്ടം പാടില്ലെന്ന നിയന്ത്രണം മാറ്റി. ചീഫ് ആനയ്ക്ക് അസ്വസ്ഥതയുണ്ടാകുന്ന തരത്തിൽ ആരും ചുറ്റും പാടില്ലെന്ന തരത്തിലാണ് പുതിയ ഉത്തരവ്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ആനകൾ തമ്മിലുള്ള അകലത്തിലും കാഴ്ചക്കാരുമായുള്ള അകലത്തിലുള്ള നിയന്ത്രണത്തിലും ഇളവ് നല്‍കിയിട്ടുണ്ട്. ആനകളുടെ 50 മീറ്റർ ചുള്ളളവിൽ ആളും മേളവും പാടില്ലെന്ന സർക്കുലറിനെതിരെ പാറമക്കേവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളും […]

ഇറാനെതിരെ തിരിച്ചടി ഇപ്പോഴില്ലെന്ന് ഇസ്രായേൽ

ടെൽ അവീവ് : നൂറിലധികം ബാലിസ്റ്റിക്ക് മിസൈലുകള്‍ ഉള്‍പ്പെട്ട ഇറാന്റെ വ്യോമാക്രമണത്തിന് തിരിച്ചടി നൽകില്ലെന്ന് ഇസ്രായേൽ സർക്കാർ വ്യക്തമാക്കുന്നു. പ്രത്യാക്രമണം നടത്തുന്നത് ഇപ്പോള്‍ വിവേക പൂർണമായ തീരുമാനമല്ലെന്നുമാണ് അമേരിക്കയുടെ നിലപാട്. ജാഗ്രതയോടെ തുടരാനും ആക്രമണത്തിനും പ്രതിരോധത്തിനും തയ്യാറായിരിക്കാനും സൈന്യത്തിന് ഇസ്രായേൽ നിർദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയിട്ടില്ല. ആക്രമണത്തിനും പ്രതിരോധത്തിനുമുള്ള എല്ലാ പദ്ധതികളും തയ്യാറാക്കിയതായി ഇസ്രായേൽ മുഖ്യ സൈനിക വക്താവ് ഡാനിയേല്‍ ഹാഗരി വ്യക്തമാക്കി. രാജ്യത്തിന്റെ വ്യോമസേനയ്ക്കൊപ്പം സഖ്യകക്ഷികളും ചേർന്ന് […]

സൗഹൃദവും സിനിമയ്ക്കുള്ളിലെ സിനിമയുമായി ‘വർഷങ്ങൾക്കു ശേഷം’

          ഡോ. ജോസ് ജോസഫ് സിനിമയിൽ ആരെങ്കിലുമൊക്കെയാകണമെന്ന തീവ്രമോഹത്തോടെ നഗരത്തിലേക്ക് വണ്ടി കയറുന്ന രണ്ട് സുഹൃത്തുക്കൾ. തുടക്കത്തിൽ അവർ അനുഭവിക്കുന്ന യാതനകളും പിന്നീടുണ്ടാകുന്ന ഉയർച്ച – താഴ്ച്ചകളും മോഹഭംഗങ്ങളുമെല്ലാം ഇന്ത്യൻ സിനിമയിൽ പലവട്ടം വന്നു പോയിട്ടുള്ള ഇതിവൃത്തങ്ങളാണ്. 2005 ൽ റോഷൻ ആൻഡ്രൂസിൻ്റെ  സംവിധാനത്തിൽ പുറത്തിറങ്ങിയ  ഉദയനാണ് താരം സിനിമയ്ക്കുള്ളിലെ സൗഹൃദങ്ങളുടെയും അന്തർനാടകങ്ങളുടെയും പടലപ്പിണക്കങ്ങളുടെയും കഥ പറഞ്ഞ സിനിമയായിരുന്നു. ട്രോളുകൾ നിറഞ്ഞ ചിത്രത്തിൻ്റെ തിരക്കഥ ശ്രീനിവാസൻ്റേതായിരുന്നു. മോഹൻലാലും ശ്രീനിവാസനും മുഖ്യവേഷത്തിലെത്തിയ ചിത്രത്തിൻ്റെ […]

ആശ്വാസ മഴ വരുന്നു; അഞ്ചു ജില്ലകളിലേയ്ക്ക്

തിരുവനന്തപുരം: പൊള്ളുന്ന ചൂടിന് ആശ്വാസമായി വിഷു ദിനത്തിൽ അഞ്ച് ജില്ലകളിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. തൃശൂർ, പാലക്കാട്‌ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പതിനാറാം തീയതി 9 ജില്ലകളിലാണ് മഴ സാധ്യത. […]