കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി സാം പിത്രോദ

ന്യൂഡൽഹി: ഇന്ത്യയുടെ തെക്കുള്ളവര്‍ ആഫ്രിക്കക്കാരുടെയും വടക്കുകിഴക്കുള്ളവര്‍ ചൈനക്കാരുടെയും പടിഞ്ഞാറുള്ളവര്‍ അറബികളുടെയും വടക്കുള്ളവര്‍ വെള്ളക്കാരുടെയും രൂപസാദൃശ്യമുള്ളവരാണെന്ന് ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനായ സാം പിത്രോദ പറഞ്ഞു. അതേസമയം, പിത്രോദയുടെ പരാമര്‍ശം തള്ളുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ത്യയുടെ വൈവിധ്യങ്ങളെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് പിത്രോദ വംശീയ പരാമര്‍ശം നടത്തിയത്. പിത്രോദയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പ്രതികരിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി, അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ അടക്കമുള്ള ബിജെപി നേതാക്കള്‍ പിത്രോദയ്ക്കെതിരെ രംഗത്തുവന്നു. പാരമ്പര്യ […]

കൊലപാതകമോ ? വ്യക്തത വരുത്താൻ സി ബി ഐ

കൊച്ചി: കേരള വെററിനറി സർവകലാശാലയുടെ പൂക്കോട് ക്യാമ്പസിലെ വിദ്യാർഥി സിദ്ധാ‍ർഥന്റെ മരണം, കൊലപാതകമോ ആത്മഹത്യയോ എന്ന് അറിയാൻ സി ബി ഐ ശ്രമം തുടങ്ങി. സിദ്ധാർഥൻ്റെ പോസ്റ്റ് മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ ഡൽഹി എയിംസിലേക്ക് സി ബി ഐ അയച്ചിട്ടുണ്ട്. മരണ കാരണത്തിൽ വ്യക്തത വരുത്താൻ ഇതു സഹായകരമാവും എന്നാണ് സി ബി ഐ കരുതുന്നത്.ഒരു മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് വിദ​ഗ്ധോപദേശം നൽകണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. കേസിലെ പ്രാഥമിക കുറ്റപത്രം സി.ബി.ഐ നേരത്തെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. സിദ്ധാര്‍ഥന്‍ […]

ദേവരാജൻ മാസ്റ്ററും  എസ് ജാനകിയും …

സതീഷ് കുമാർ വിശാഖപട്ടണം  ഏകദേശം 30 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് .വീണപൂവ്, അഷ്ടപദി , മൗനരാഗം, തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനായ അമ്പിളിയുടെ  “ആകാശത്തിനു കീഴെ ” എന്ന ചിത്രത്തിന്റെ പാട്ടുകളുടെ  റെക്കോർഡിങ്ങ് മദ്രാസിലെ കോദണ്ഡപാണി സ്റ്റുഡിയോയിൽ നടക്കുന്നു.   യു ഡി എഫിൽ  മന്ത്രിയായിരുന്ന കവി  പന്തളം സുധാകരനാണ് ചിത്രത്തിൽ പാട്ടുകൾ എഴുതുന്നത് . സംഗീതസംവിധാനം സാക്ഷാൽ ദേവരാജൻ മാസ്റ്ററ ചെറുപ്പകാലം തൊട്ടേ എസ് ജാനകിയുടെ പാട്ടുകൾ കേട്ടു വളർന്ന സംവിധായകൻ അമ്പിളിക്ക് മനസ്സിൽ ഒരു […]

കൊവിഡ് വാക്‌സിൻ കൊവിഷീല്‍ഡ് പിൻവലിച്ചു

ലണ്ടൻ: ഗുരുതര പാർശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന വെളിപ്പെടുത്തലിന് പിന്നാലെ തങ്ങളുടെ കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് പിൻവലിച്ച്‌ ബ്രിട്ടണിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക . മരുന്ന് ആഗോളതലത്തില്‍ പിൻവലിക്കാനാണ് നീക്കം. വാക്‌സിന്റെ ഉത്‌പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു.വിപണിയില്‍ ഉള്ളവയും പിൻവലിക്കും. മറ്റ് വാക്‌സിനുകള്‍ ധാരാളമായി വിപണിയിലുണ്ടെന്നും,വില്‍പന ഇടിഞ്ഞതാണ് തീരുമാനത്തിന് പിന്നിലെന്നുമാണ് കമ്പനി വിശദീകരിക്കുന്നത്. ആസ്ട്രാസെനേകയും ഓക്‌സ്‌ഫർഡ് സർവകലാശാലയും ചേർന്നാണ് കൊവിഷീല്‍ഡ് വികസിപ്പിച്ചത്.പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് ഇന്ത്യയിൽ ആസ്ട്രാ സെനെകയുടെ വാക്സിൻ നിർമ്മിച്ച്‌ വിതരണം ചെയ്യാനുള്ള ലൈസൻസ് […]

 സ്വാമി ചിന്മയാനന്ദനും മാർക്സും ഫ്രോയ്ഡും

പി. രാജൻ സ്വാമിചിന്മയാനന്ദജിയുടെ നൂറ്റെട്ടാം ജന്മദിനവും ശങ്കര ജയന്തിയുമൊന്നിച്ച് ആഘോഷിക്കുന്ന സന്ദർഭത്തിൽ എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന ഗീതാജ്ഞാന യജ്ഞത്തെപ്പറ്റി ഞാൻ എഴുതിയ റിപ്പോർട്ടിനെ ചൊല്ലിയുണ്ടായ വിവാദം ഓർമ്മ വന്നു. പത്തറുപത് കൊല്ലം മുമ്പാണ്.അന്നു സ്വാമിയും അദ്ദേഹത്തിൻ്റെ ഗീതാജ്ഞാന യജ്ഞങ്ങളും ലോക പ്രസിദ്ധി നേടുന്നതേയുണ്ടായിരുന്നുള്ളൂ.പക്ഷെ അദ്ദേഹത്തിൻ്റെ ഗീതാ പ്രഭാഷണങ്ങൾ നടന്നിടത്തെല്ലാം വലിയ ജനക്കൂട്ടത്തെ ആകർഷിച്ചിരുന്നു. ടി ഡി എം ഹാളിൽ നടക്കുന്ന ഗീതാജ്ഞാനയജ്ഞം നഗരത്തെ ഗീതാലഹരി പിടിപ്പിച്ചിരിക്കുന്നൂവെന്നാണ് ഞാൻ എഴുതിയത്. ധാരണ രീതിയിൽ നിന്നു വ്യത്യസ്തമായി ഒരു […]

സിദ്ധാര്‍ഥന്റെ മരണം: കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ

കൊച്ചി: വെറ്ററിനറി സര്‍വകലാശാലയുടെ വയനാട് പൂക്കോട് ക്യാമ്പസിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ സമർപ്പിച്ചു. എസ് എഫ് ഐ നേതാക്കളായ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിബിഐ കുറ്റപത്രം ഹാജരാക്കിയത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാനും ജസ്റ്റിസ് സി.പ്രതീപ് കുമാർ നിർദേശിച്ചു. ജാമ്യഹർജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും. മരണവുമായി ബന്ധപ്പെട്ട് 20 വിദ്യാർഥികളെയാണ് ഇതുവരെ അറസ്റ് ചെയ്തത്. ഇതില്‍ പത്തോളം വിദ്യാര്‍ഥികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പ്രാഥമിക […]

ജാമ്യമില്ല: കേജ്‌രിവാള്‍ 20 വരെ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഈ മാസം 20 വരെപോലീസ് കസ്റ്റഡിയില്‍ തുടരും.അദ്ദേഹത്തിന് ജാമ്യം അനുവദിക്കുന്നതു സംബന്ധിച്ച് ഇന്ന് വിധി വന്നില്ല. മദ്യനയ അഴിമതിയിലെ അന്വേഷണത്തിന് രണ്ടുവര്‍ഷം എടുത്തതില്‍ ഇ.ഡിയെ കോടതി വിമര്‍ശിച്ചു. സത്യം കണ്ടെത്താന്‍ രണ്ടുവര്‍ഷം എടുത്തെന്നു പറയുന്നത് അന്വേഷണ ഏജന്‍സിക്ക് ചേര്‍ന്നതല്ല . കേസ് ഫയല്‍ ഹാജരാക്കാന്‍ ഇ.‍ഡിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി .ജാമ്യം നല്‍കിയാലും ഔദ്യോഗിക ജോലികള്‍ ചെയ്യാന്‍ പാടില്ലെന്ന് സുപ്രീംകോടതി വ്യവസ്ഥ വച്ചു.ഫയലുകളില്‍ ഒപ്പിടാന്‍ പാടില്ല.തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാമെന്നും […]

ഖലിസ്താന്‍ പണം വാങ്ങി: കെജ്‌രിവാളിന് എതിരെ എൻ ഐ എ വരുന്നു ?

ന്യൂഡല്‍ഹി: മുഖ്യമന്ത്രിഅരവിന്ദ് കെജ്‌രിവാൾ ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ സംഘടനയില്‍നിന്ന് 134 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണം ദേശീയ അന്വേഷണഏജന്‍സി (എന്‍.ഐ.എ.)യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്നാണ് ആരോപണം. വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഷൂ മൊംഗിയ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിക്കൊണ്ടുള്ള കത്തിലാണ് എന്‍.ഐ.എ. അന്വേഷണത്തിന് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുള്ളത്. 2014 മുതല്‍ […]