പിണറായിയുടെ യാത്ര ഗവർണർ അറിയാതെ…

കൊച്ചി:‘മുഖ്യമന്ത്രി വിദേശത്ത് പോയോ,ഞാനറിഞ്ഞിട്ടില്ല’- ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ്റെ മറുപടി.നിങ്ങളെങ്കിലും അറിയിച്ചല്ലോ, അതിന് നന്ദി’, ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെയും കുടുംബത്തിന്റേയും സ്വകാര്യവിദേശസന്ദര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് അറിയിക്കാത്തതെന്ന് തന്നോട് അല്ല, അവരോടാണ് ചോദിക്കണ്ടതെന്നും തുടര്‍ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വിദേശയാത്രകളെക്കുറിച്ച് രാജ്ഭവനെ ഇരുട്ടില്‍നിര്‍ത്തുകയാണെന്ന് നേരത്തെ തന്നെ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. യു.എ.ഇ, ഇന്‍ഡൊനീഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും കുടുംബവും പോയത്. യാത്രസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല. സ്വകാര്യസന്ദര്‍ശനമാണെങ്കിലും മുഖ്യമന്ത്രിമാര്‍ വിദേശത്തേക്ക് പോകുമ്പോള്‍ ഗവര്‍ണറെ […]

റവന്യൂ, കൃഷി വകുപ്പ് തർക്കത്തിൽ കുടുങ്ങി രണ്ടര ലക്ഷം ഭൂ ഉടമകൾ

തിരുവനന്തപുരം: ഭുമിയുടെ ഡാററാ ബാങ്ക് കുററമററതാക്കുന്നത്  സംബന്ധിച്ച് റവന്യൂ, കൃഷി വകുപ്പുകൾ തമ്മിലുള്ള തർക്കം കാരണം ഭൂമി തരംമാറ്റത്തിനായി സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് രണ്ടരലക്ഷത്തോളം അപേക്ഷകൾ. കൃഷിവകുപ്പിനെ കുറ്റപ്പെടുത്തുകയാണ് റവന്യൂ വകുപ്പ്. പണി ചെയ്യാൻ ആളില്ല എന്നാണ് കൃഷി വകുപ്പിൻ്റെ വിശദീകരണം.കൃഷി ഓഫീസര്‍മാര്‍ അവരവരുടെ പരിധിയിലെ തണ്ണീര്‍ത്തടത്തിന്‍റെ വിവരം ശേഖരിച്ച് രേഖപ്പെടുത്തിയാൽ മതിയെന്നിരിക്കെ അതിന് പോലും തയ്യാറാകുന്നില്ല എന്ന് റവന്യൂ വകുപ്പ് പറയുന്നു. ഇത് സംബന്ധിച്ച് നടന്ന മന്ത്രിതല ചര്‍ച്ച നടന്നിട്ടും തീരുമാനമായില്ല. ഉദ്യോഗസ്ഥരുടെ എണ്ണക്കുറവ് എന്ന വാദമാണ് കൃഷി […]

പീഡനക്കാര്യത്തിൽ കത്തെഴുതിയ ബി ജെ പി നേതാവ് അറസ്ററിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും ജെ.ഡി.എസ്. എം.പിയുമായ പ്രജ്ജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നകാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയ ഹാസനിലെ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍. ഹാസനിലെ 36-കാരി നല്‍കിയ ലൈംഗിക ഉപദ്രവ പരാതിയിലാണ് അറസ്റ്റ്. എന്നാൽ പ്രജ്ജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അറസ്റ്റിനോട് പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല വസ്തു വില്‍ക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ കഴിഞ്ഞദിവസം ദേവരാജ ഗൗഡക്കെതിരെ […]

പെട്രോൾ വില കൂടിയപ്പോൾ സർക്കാരിന് 30345 കോടി രൂപ

കൊച്ചി : ഇന്ധനനികുതി വകയിൽ മൂന്നുവര്‍ഷംകൊണ്ട് സംസ്ഥാന ഖജനാവിലെത്തിയത് 30345 കോടി രൂപ. രൂപയെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടി.ഡീസലിന് 22.76 ശതമാനവും പെട്രോളിന് 30.08 ശതമാനവുമാണ് സംസ്ഥാന നികുതി. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള കണക്കാണിത്.കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് 66373 കോടി രൂപയാണ് സംസ്ഥാനത്തിന്റെ ഇന്ധന നികുതി വരുമാനം. അതേസമയം, പെട്രോള്‍ പമ്പുടമകള്‍ 788 കോടി രൂപ നികുതി കുടിശിക നല്‍കാനുമുണ്ട്. 2021 ഒക്ടോബറിലാണ് സംസ്ഥാനത്തെ പെട്രോള്‍ വില ചരിത്രത്തിലാദ്യമായി 110 […]

ഇന്ത്യ മുന്നണിക്ക് ആശ്വാസം: കെജ്രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആം ആദ്മി പാര്‍ട്ടിക്കും ഇന്ത്യ മുന്നണിക്കും ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ആശ്വാസം നൽകുന്നതാണ് ഈ കോടതി നടപടി. ജൂൺ 1 വരെയാണ് ജാമ്യം. ജൂൺ 2 ന് തിരികെ തിരികെ തിഹാർ ജയിലെത്തണം.തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്.എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ […]

മുഖ്യമന്ത്രിവിജയൻ്റെ വിനോദയാത്ര

പി. രാജൻ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം വിദേശത്ത് വിനോദയാത്രക്ക് പോയിരിക്കയാണ്. അതിൽ നിയമലംഘനമൊന്നുമില്ലെന്ന് ഇടത് മുന്നണി കൺവീനർ ജയരാജൻ വ്യക്തമാക്കിയിട്ടുമുണ്ട്.ആരാണ് യാത്രയുടെ ചെലവ് വഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയായാൽ സ്വകാര്യ ജീവിതമേ പാടില്ലെന്ന് പറയാനാവില്ല. പക്ഷെ കേരള നിയമസഭയിൽ ഒരിക്കൽ ഒരു മുസ്ലിം ലീഗ് മന്ത്രിയുടെ മകളുടെ കല്യാണത്തിനു ബിരിയാണി സദ്യ നടത്തിയതിൻ്റെ ചെലവ് വരെ അഴിമതിയാരോപണത്തിന് കാരണമായിട്ടുണ്ട്. അഖിലേന്ത്യാ ലീഗുകാരനായ മന്ത്രി നാലായിരം കിലോ കോഴിയിറച്ചിയുടെ ബിരിയാണി വിളമ്പിയതിനു കാശ് എവിടെ […]

പെൻഷൻ പ്രായം കൂട്ടാൻ സാധ്യത

തിരുവനന്തപുരം: വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തിയാൽ സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ സർക്കാരിന് വൻ ബാദ്ധ്യതയാകുന്ന പശ്ചാത്തലത്തിലാണിത്. സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57 ആക്കണമെന്ന് കെ. മോഹൻദാസ് ശമ്ബള പരിഷ്‌കരണ കമ്മിഷന്റെ ശുപാർശയുണ്ട്. നിലവില്‍ 56 ആണ്. പങ്കാളിത്ത പെൻഷൻ പദ്ധതിയില്‍ അംഗങ്ങളായവർക്ക് 60 വയസുവരെ തുടരാം. 16,638 പേരാണ് മേയില്‍ പെൻഷനാകുന്നത്. ഇവർക്ക് ആനുകൂല്യം നല്‍കാൻ 9151.31കോടിരൂപ […]

ഹിന്ദു ജനസംഖ്യ കുറഞ്ഞപ്പോൾ മുസ്ലിങ്ങൾ കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധര്‍, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ദ്ധിച്ചു. ജൈനരുടെയും പാഴ്സികളുടെയും എണ്ണം കുറഞ്ഞു പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം) നടത്തിയ പഠനത്തില്‍, 1950-നും 2015-നും ഇടയില്‍ ഹിന്ദുക്കളുടെ ജനസംഖ്യാ വിഹിതം 7.8% കുറഞ്ഞതായാണ് കണക്ക്. അയല്‍ രാജ്യങ്ങളില്‍ ഭൂരിപക്ഷ വിഭാഗത്തിന്റെ ജനസംഖ്യാ വിഹിതം വര്‍ധിച്ചു. 1950 നും 2015 നും ഇടയില്‍, ഇന്ത്യയിലെ മുസ്ലീം ജനസംഖ്യാ വിഹിതം 43.15% വര്‍ദ്ധിച്ചു. ക്രിസ്ത്യാനികളില്‍ […]