ബുദ്ധിജീവികളും സാമാന്യബുദ്ധിയും

പി.രാജൻ.  സാമാന്യ ബുദ്ധിയില്ലാത്തവർ ബുദ്ധിജീവികൾ എന്ന് അംഗീകരിക്കപ്പെട്ട് കഴിഞ്ഞാൽ സാമാന്യ ബുദ്ധി വേണ്ടെന്ന മട്ടിൽ എന്ത് മണ്ടത്തരവും വിളിച്ചു പറയുന്നവരുണ്ട്. മലയാള മനോരമയിൽ ജോമി തോമസ്സിൻ്റെ ഇന്ത്യാ ഫയൽ എന്ന പംക്തി വായിച്ചതാണ് ഇങ്ങനെയൊരു പ്രതികരണം കുറിക്കാൻ ഇടയാക്കിയത്. വിധിക്ക് വിലയില്ലാതായാൽ എന്നാണ് മാന്യ സുഹൃത്തിൻ്റെ ലേഖനത്തിനു കൊടുത്തിരിക്കുന്ന തലക്കെട്ട്’ സ്ഥാനാർത്ഥികളുടെ മാത്രമല്ലാ വോട്ടറുടെ മതവും ജാതിയും പറഞ്ഞ് വോട്ടു പിടിക്കുന്നതും തെരഞ്ഞെടുപ്പ് റ ദ്ദാക്കാൻ തക്കതായ തെറ്റാണ്. പക്ഷെ പച്ചക്ക് മതത്തെക്കുറിച്ച് പറഞ്ഞു ഒരു വിഭാഗത്തെ […]

തലച്ചോറ് തിന്നുന്ന അമീബ വീണ്ടും: ഒരു കുട്ടി ആശുപത്രിയിൽ

കോഴിക്കോട് : ‘തലച്ചോറ് തിന്നുന്ന’ അമീബ ബാധ വീണ്ടും മലപ്പുറത്ത് കണ്ടെത്തി. അമീബിക് മസ്തിഷ്‌ക രോഗം ബാധിച്ച അഞ്ച് വയസുകാരനെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകള്‍ സംസ്ഥാനത്ത് ലഭ്യമല്ല. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ കുട്ടി അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും വെന്റിലേറ്ററില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ അമീബ എത്തിയതെന്ന് സംശയിക്കുന്നു.കുട്ടിയോടൊപ്പം പുഴയില്‍ കുളിച്ച ബന്ധുക്കളായ ആള്‍ക്കാര്‍ നിരീക്ഷണത്തിലാണ്. കേരളത്തില്‍ ഇതിനു മുൻപ് വിരളമായി […]

ഇന്ത്യസഖ്യം വന്നാൽ മതം തിരിച്ച് ബജററ് എന്ന് മോദി

മുംബൈ: ബജറ്റിന്റെ 15 ശതമാനം മുസ്ലിങ്ങൾക്കായി നീക്കിവെക്കാൻ കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. ഇന്ത്യാസഖ്യം അധികാരത്തില്‍വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വ്യത്യസ്ത ബജറ്റ് കൊണ്ടു വരുമെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും തിരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചു. രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്ലിങ്ങൾക്കാണ് ആദ്യ അവകാശമെന്ന് കോൺ​ഗ്രസ് സർക്കാർ തുറന്നു പറഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഇക്കാര്യം പറഞ്ഞ യോ​ഗത്തിൽ താനുമുണ്ടായിരുന്നു. അന്നുതന്നെ തന്റെ എതിർപ്പ് അറിയിക്കുകയും ചെയ്തു. ഇന്ത്യാ സഖ്യവും രാഹുൽ […]

തിരഞ്ഞെടുപ്പിനിടെ പൗരത്വ രേഖ വിതരണം തുടങ്ങി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ കേന്ദ്ര സർക്കാർ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിത്തുടങ്ങി.14 പേരുടെ പൗരത്വ രേഖ കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് കൈമാറി. പൗരത്വ നിയമഭേദഗതിക്കെതിരെ 237 ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളപ്പോൾ ഇത് നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 2019ൽ കൊണ്ടു വന്ന പൗരത്വ നിയമസഭേദഗതി നിയമത്തിന്‍റെ ചട്ടങ്ങൾ ഇക്കഴിഞ്ഞ മാർച്ചിലാണ് സർക്കാർ പുറത്തു വിട്ടത്. അപേക്ഷൾ പരിഗണിക്കാൻ ജില്ലാതല സമിതിയും ഇത് പരിശോധിക്കാൻ സംസ്ഥാനതല സമിതിയും രൂപീകരിക്കാനായിരുന്നു നിർദ്ദേശം. പൗരത്വം നല്കുന്നത് […]

മാണികേരള കോൺഗ്രസിനെ ക്ഷണിച്ച് വീക്ഷണം

കൊച്ചി: രാജ്യസഭാ സീററിൻ്റെ കാര്യത്തിൽ സി പി ഐയുമായി തർക്കം തുടരുന്നതിന് ഇടയിൽ മാണി കേരള കോൺഗ്രസ്സിനെ യു ഡി എഫിലേയ്ക്ക് ക്ഷണിച്ചു കൊണ്ട് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. ജോസ് കെ മാണി സിപിഎം അരക്കില്ലത്തിൽ വെന്തുരുകരുത് എന്ന് വീക്ഷണം മുഖപ്രസംഗം പറയുന്നു. കോട്ടയം   ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ജോസ് കെ മാണിയുടെ മോഹങ്ങൾ […]

മലക്കം മറിഞ്ഞ് മോദി: മുസ്‍ലിംകളെ പരാമർശിച്ചില്ലെന്ന്

ന്യൂഡൽഹി: കൂടുതല്‍ കുട്ടികളുള്ളവര്‍ എന്ന് താൻ പറഞ്ഞത് മുസ്‍ലിംകളെ ഉദ്ദേശിച്ചാണ് എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. രാജസ്ഥാനിലെ ബന്‍സ്‍വാഡയിലെ തിരഞ്ഞെടുപ്പ് പ്രസംഗം ഏറെ വിവാദമായ പശ്ചാത്തലത്തിൽ ആണ് അദ്ദേഹം നിലപാട് വിശദീകരിക്കുന്നത്. താന്‍ ഹിന്ദുക്കളെന്നോ, മുസ്‍ലിംകളെന്നോ പറഞ്ഞിട്ടില്ല.ഹിന്ദു, മുസ്‍ലിം രാഷ്ട്രീയം കളിക്കുന്ന ദിവസം തനിക്ക് പൊതുരംഗത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറയുന്നു. ‌എന്നാല്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ എന്ന പരാമര്‍ശം മുസ്‍ലിംകളെക്കുറിച്ചാണ് എന്ന് വാദിക്കുന്നത് ശരിയല്ലെന്ന് ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോദി വശദീകരിച്ചു. […]

പീഡിത പുരുഷ സംഘമോ?

പി.രാജൻ സ്ത്രീകളുടെ പീഡനത്തിൽ നിന്ന് സംരക്ഷണം നേടാൻ വേണ്ടി കോട്ടയം ആസ്ഥാനമായി ഒരു സംഘടന പ്രവർത്തിക്കുന്നുണ്ടെന്ന് കേട്ടപ്പോൾ ആദ്യം വിശ്വസിച്ചില്ല. പീഡനം എന്ന വാക്കിനു തന്നെ ലൈംഗികപീഡനം എന്നയർത്ഥം വരുംവിധം ഭാഷക്കു മാറ്റം വന്നിട്ടുണ്ട്. പീഡനാരോപണം ചിലപ്പോൾ സ്ത്രീകൾ സമരായുധമാക്കുന്നുണ്ടെന്ന് ഈയിടെ കേൾക്കാനിടമായി . മാന്യനും ആദരണീയനുമായ ഐ.എ.എസ്സ്. ഉദ്യോഗസ്ഥനെതിരായി അദ്ദേഹത്തിൻ്റെ കീഴിൽ ജോലി ചെയ്തിരുന്ന യുവതി ഈ പീഡനാരോപണം ഉപയോഗിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് അറിഞ്ഞത്. ഭർത്താവ് തന്നെയാണ് യുവതിക്ക് ഈ തന്ത്രം ഉപദേശിച്ചു കൊടുത്തതത്രെ. ജോലിയിൽ സമർത്ഥയായ […]

പ്രധാനമന്ത്രിക്ക് സ്വന്തമായി വീടില്ല; ആസ്തി 3.02 കോടി

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തമായി വീടില്ല. കാറില്ല. 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാലു സ്വർണ മോതിരങ്ങളുണ്ട്.ആകെ സ്വന്തമായി വീടില്ല. കാറില്ല. ആസ്തി 3.02 കോടി രൂപ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഉത്തര്‍പ്രദേശിയിലെ വാരാണസിയില്‍ സമർപ്പിച്ച നാമനിര്‍ദേശ പത്രികയിൽ ആണ് ഈ വിവരങ്ങൾ ഉള്ളത്. 52,920 രൂപയാണ് കൈയില്‍ പണമായുള്ളത്. 80,304 രൂപ എസ്.ബി.ഐയുടെ ​ഗാന്ധിന​ഗർ, വാരാണസി ശാഖകളിലെ അക്കൗണ്ടുകളിലുണ്ട്‌. എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. കൂടാതെ, എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) […]