കടം കൊണ്ട് നിൽക്കാൻ വയ്യ; നികുതികൾ കുത്തനെ കൂടും

തിരുവനന്തപുരം: കനത്ത സാമ്പത്തിക ബാധ്യതകൾ മൂലവും ഖജനാവിൽ കാൽക്കാശില്ലാത്തതിനാലും പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാൻ സർക്കാർ നടപടികൾ തുടങ്ങി. ഇതിനു പുറമെ നികുതികളും ഫീസുകളും വർദ്ധിപ്പിക്കാനും തീരുമാനമായി. നടപ്പ് പദ്ധതികൾക്ക് മുൻഗണനാക്രമം നിശ്ചയിക്കും.അത് തീരുമാനിക്കാൻ ഏഴ് മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയെ മന്ത്രിസഭാ യോഗം നിയോഗിച്ചു. പദ്ധതി തുക ചെലവഴിക്കുന്നതിൽ തീരുമാനമെടുക്കുന്നത് ഈ ഉപസമിതിയാകും. വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ശുപാർശ പരിശോധിച്ച് ഉപസമിതി തീരുമാനമെടുക്കും.നടപ്പു പദ്ധതികൾക്ക് പണം അനുവദിക്കുന്നതിലും ഈ മുൻഗണനാക്രമം ബാധകമാകും. നികുതിയിതര വരുമാന വർദ്ധനവുണ്ടാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. […]

മലയാളഭാഷയെ ധന്യമാക്കിയ ചില മറുനാടൻ ഗായകർ .

സതീഷ് കുമാർ വിശാഖപട്ടണം “നിർമ്മല ” എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ പിന്നണി ഗാനസമ്പ്രദായം നിലവിൽ വരുന്നത്. 1948 -ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അത്. കൊച്ചി സ്വദേശിയായ ടി കെ ഗോവിന്ദറാവുവായിരുന്നു മലയാളത്തിലെ ആദ്യത്തെ പിന്നണിഗായകൻ… തൊണ്ണൂറു  വർഷത്തെ മലയാള ചലച്ചിത്ര ഗാനചരിത്രം പരിശോധിക്കുകയാണെങ്കിൽ യേശുദാസ് , ജയചന്ദ്രൻ , ബ്രഹ്മാനന്ദൻ , എംജി ശ്രീകുമാർ , തുടങ്ങിയ പ്രമുഖ ഗായകരോടൊപ്പം ഏകദേശം ഇരുപതോളം മറുനാടൻ ഗായകരും മലയാള ചലച്ചിത്ര ഗാനരംഗത്ത് സജീവ സാന്നിദ്ധ്യമായി നിലനിന്നിട്ടുണ്ട്.  ഇതിൽ ഏറ്റവും […]

സംസ്ഥാനത്ത് ആശങ്കയായി കോളറ ബാധ

കൊച്ചി: തിരുവനന്തപുരത്തും കാസർകോടുമായി ഇതുവരെ നാലുപേർക്ക് കോളറ സ്ഥിരീകരിച്ചു. രണ്ടുപേരുടെ സാംപിളുകൾ കൂടി പരിശോധക്കയച്ചിട്ടുണ്ട്. കോളറയ്ക്ക് പുറമെ പനിയും മറ്റ് അനുബന്ധ അസുഖങ്ങളും വലിയ തോതിൽ പിടിമുറുക്കിയിട്ടുണ്ട്. ഡെങ്കിയും എലിപ്പനിയും ബാധിച്ചുള്ള മരണ കണക്കും ആശങ്കപ്പെടുത്തുന്നു. പനി ബാധിക്കുന്ന രോഗികളുടെ എണ്ണത്തിലും കഴിഞ്ഞ മൂന്ന് ദിവസമായി വലിയ വർധനയുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം 13,000 ത്തിന് മുകളിലേക്ക് എത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കെയർ ഹോമിലെ മൂന്നു കുട്ടികൾക്കും കാസർകോട് ഒരാൾക്കുമാണ് കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള നാലുപേർക്കും ഗുരുതരമായ […]

മുസ്ലിം സ്ത്രീകൾക്ക് ജീവനാശത്തിന് അർഹതയെന്ന് വിധി

ന്യൂഡല്‍ഹി:വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതി വിധി. മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള 1986-ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ജീവനാംശം തീരുമാനിക്കേണ്ടതെന്ന വാദം കോടതി തള്ളി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ വിധി. നാഗരത്‌നയും അഗസ്റ്റിന്‍ ജോര്‍ജ് മസീഹും പ്രത്യേക വിധികള്‍ എഴുതിയെങ്കിലും ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം കേസ് നല്‍കാമെന്ന കാര്യത്തില്‍ അവർ ഏകാഭിപ്രായമാണ് […]

ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് സി പി ഐ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ഭരണവിരുദ്ധ വികാരം കാരണമായിയെന്ന് സി പി ഐ വിലയിരുത്തുന്നു. സിപിഐ എക്സിക്യൂട്ടീവിൽ ഈ അഭിപ്രായം ഉയർന്നു. ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച വന്നു. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ, ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് സംഭവിച്ചു. സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയ്ൻ്റെ പ്രവർത്തന ശൈലിയിൽ അടക്കം കടുത്ത വിമർശനം ജില്ലാ തല നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു. കോൺഗ്രസ്സുമായി […]

സുപ്രിം കോടതി ശാസന: പതഞ്ജലി 14 ഉല്പന്നങ്ങൾ പിൻവലിച്ചു

ന്യൂഡൽഹി: യോഗാചാര്യൻ ബാബ രാം ദേവിൻ്റെ പതഞ്ജലി ആയുർവേദയ് വരിഞ്ഞുമുറുക്കി വീണ്ടും സുപ്രിംകോടതി നീക്കം. കോവിഡ് കുത്തിവെപ്പിനും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരേ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നതിനിടെയാണ് കോടതി ഇടപെടൽ. ഉത്തരാഖണ്ഡ് സർക്കാർ നിർമാണ ലൈസൻസ് റദ്ദാക്കിയ തങ്ങളുടെ 14 ഉത്പന്നങ്ങളുടേയും വിൽപന നിർത്തിവെച്ചതായി പതഞ്ജലി ആയുർവേദ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഈ ഉത്പന്നങ്ങൾ സ്റ്റോറുകളിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകി. ഇവയുടെ പരസ്യം പിൻവലിക്കാൻ മാധ്യമങ്ങളോട് […]

പറന്നുയരാന്‍ ഒരുങ്ങി ‘എയര്‍ കേരള

ദുബായ് : കേരളം ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്ന ആദ്യത്തെ വിമാനക്കമ്പനിയായ ‘എയര്‍കേരള’ യ്ക്ക് പ്രവര്‍ത്തനാനുമതി. പ്രവാസിമലയാളി വ്യവസായികള്‍ ആരംഭിച്ച സെറ്റ്ഫ്‌ളൈ ഏവിയേഷന്റെ കീഴിലുള്ള വിമാന സര്‍വീസിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചു. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചുള്ള സര്‍വീസായിരിക്കും തടക്കത്തില്‍ നടത്തുക. ഇതിനായി മൂന്നു വിമാനങ്ങള്‍ ഉടന്‍ വാങ്ങുമെന്നു കമ്പനി ചെയര്‍മാന്‍ അഫി അഹമ്മദ്, വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലട എന്നിവര്‍ വാർത്താ സമ്മേളനത്തിൽ […]