‘ഗുരുവായൂരമ്പലനടയിൽ’ 50 കോടി ക്ലബ്ബിൽ

കൊച്ചി: ചിത്രം പുറത്തിറങ്ങി അഞ്ചാം നാൾ ‘ഗുരുവായൂരമ്പലനടയിൽ’ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. 50.2 കോടി രൂപയാണ് വരുമാനം നേടിയത്. കേരളത്തിൽ നിന്ന് 21.8 കോടി രൂപ കിട്ടിയപ്പോൾ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിന്ന് 4.2 കോടി രൂപ ചിത്രം നേടി.വിദേശ രാജ്യങ്ങളിൽ നിന്ന് 24.2 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.പൃഥ്വിരാജും ബേസിൽ ജോസഫും അഭിനയിച്ച ചിത്രമാണിത്. നേരത്തെ പൃഥ്വിരാജിൻ്റെ തന്നെ ‘ആടുജീവിതം’ ആണ് 4 ദിവസം കൊണ്ട് 50 കോടി നേടി റെക്കോർഡ് സൃഷ്ടിച്ചത്.‘ജയ ജയ […]

ബി ജെ പി വീണ്ടും നേടും; 300 സീററിൽ ജയിക്കും- പ്രശാന്ത് കിഷോർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാപകമായ ജനരോഷമൊന്നുമില്ലെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചുരുങ്ങിയത്  300 മണ്ഡലങ്ങളിലെങ്കിലും ജയിക്കുമെന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോർ. പ്രവചിക്കുന്നു. ഇന്ത്യ ടു ഡേ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് ഒറ്റയ്ക്ക് 370 സീറ്റുകൾ നേടുക അസാധ്യമാണ്.”ബിജെപിക്ക് 370 സീറ്റും എൻഡിഎ 400 സീറ്റും കടക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞപ്പോൾ അതിനു സാധ്യതയില്ലെന്ന് ഞാൻ അഭിപ്രായപ്പെട്ടിരുന്നു. പ്രവർത്തകരുടെ ആവേശം വർദ്ധിപ്പിക്കാനൂള്ള ശ്രമമായിരുന്നു മോദിയുടേത്. ബി ജെ പി 270 സീറ്റിന് താഴേയ്ക്കും പോകില്ല. മുൻ […]

തലച്ചോറ് തിന്നുന്ന അമീബ: ചികിൽസയിലുള്ള കുട്ടി മരിച്ചു

കോഴിക്കോട്: തലച്ചോർ തിന്നുന്ന അമീബ ജ്വരം ബാധിച്ച് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി ഫദ്‌വ മരിച്ചു. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകള്‍ സംസ്ഥാനത്ത് ലഭ്യമല്ല അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു ഈ കുട്ടി. മലപ്പുറം കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കല്‍ ഹസ്സന്‍കോയയുടെ മകൾ ആണ് ഫദ്‌വ . തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചത്. ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയിൽ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും […]

ജയരാജൻ വധശ്രമം: കെ.സുധാകരനെ കുറ്റവിമുക്തനാക്കി

കൊച്ചി: ഇടതൂമുന്നണി കൺവീനറും സി പി എം കേന്ദ്ര സമിതി അംഗവുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. 1995 ഏപ്രിൽ 12ന് ചണ്ഡിഗഡിൽനിന്ന് സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് ട്രെയിനിൽ മടങ്ങുമ്പോഴാണ് ജയരാജൻ ആക്രമണത്തിനിരയായത്. കേസിൽ ഗൂഢാലോചനാ കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്. സുധാകരന്റെ ഹർജിയിലാണു വിധി. ഒന്നുംരണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം […]

മോഹൻലാൽ എന്ന  നടനവിസ്മയം

 സതീഷ്കുമാർ വിശാഖപട്ടണം പുതുമുഖങ്ങളെ മാത്രം അണിനിരത്തിക്കൊണ്ട് ഒരു സിനിമ നിർമ്മിക്കണമെന്ന ആശയം നവോദയ അപ്പച്ചന്റെ  മനസ്സിൽ കടന്നു കൂടിയത് 1980 – ലാണ് . മലയാളികളായ ശങ്കറും രവീന്ദ്രനും അഭിനയിച്ച് തമിഴ്നാട്ടിൽ വൻ വിജയം നേടിയെടുത്ത  “ഒരു തലൈ രാഗം “എന്ന തമിഴ് ചിത്രമാണ്  നവോദയ അപ്പച്ചന്റെ  ചിന്തകളെ സ്വാധീനിച്ച മുഖ്യഘടകം.                                അങ്ങനെ ശങ്കർ നായകനായും […]

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ തീരദേശ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴിയും തെക്കൻ തീരദേശ തമിഴ്നാടിന് മുകളിൽ നിന്ന് വടക്കൻ കർണാടക വരെ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ വടക്കൻ കേരളത്തിന് ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ സാദ്ധ്യത പ്രവചനം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മേയ് 22ഓടെ ന്യുന മർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മേയ് 24 […]

യു.ഡി.എഫിന് ഭരണം കിട്ടിയാൽ പിണറായി ഭരിക്കുമോ ?

കൊച്ചി: നല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ, വി .ഡി. സതീശനോ ? രമേശ് തന്നെയെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ.പരമേശ്വരൻ. പരമേശ്വരൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ഞങ്ങളുടെ വിദ്യാഭ്യാസകാലത്ത് പരിവർത്തനവാദികളെയും വി.എം.സുധീരനെയും പോലുള്ള കുറച്ചു പേരെ ഒഴിച്ചു നിർത്തിയാൽ സമകാലീനരായിരുന്ന കെ.എസ്.യു.നേതാക്കൾ ഇന്നത്തെ എസ്.എഫ്.ഐ. ഗുണ്ടകളുടെ നിലവാരത്തിൽ തന്നെ ഉള്ളവരായിരുന്നു. പിന്നീട്, ബഹുമാന്യനും ആഭ്യന്തരമന്ത്രിയും ഒക്കെയായ ഒരു മുൻ കെഎസ്‌യു നേതാവിനെ അന്ന് കോട്ടയം മെഡിക്കൽ കോളേജിൽ intern ആയിരുന്ന ഒരു സുഹൃത്ത് അയാൾക്കുണ്ടായിരുന്ന ശരീരബലം […]

വാർഡ് വിഭജനത്തിന് ഓർഡിനൻസ്

തിരുവനന്തപുരം: അടുത്തവർഷം ഡിസംബറിൽ തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി ഓർഡിനൻസ് ഇറക്കും. വിഭജനത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അദ്ധ്യക്ഷനായ കമ്മീഷൻ രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് കൂടും. 1200 വാർഡുകൾ പുതുതായി രൂപപ്പെടുമെന്നാണ് പൊതുധാരണ. നടപടികൾ പൂർത്തിയാക്കാൻ ആറുമാസമെടുക്കുമെന്നാണ് വിവരം. നിലവിൽ 1200 തദ്ദേശസ്ഥാപനങ്ങളിൽ 21,865 ജനപ്രതിനിധികളുണ്ട്. 1200 അംഗങ്ങൾ വർദ്ധിക്കും. ഇവർക്ക് ഓണറേറിയം നൽകാൻ അഞ്ചു വർഷം 67 […]

ഹെലികോപ്റ്റര്‍ തകർന്ന് ഇറാൻ പ്രസിഡൻ്റ് മരിച്ചു

ടെഹ്റാൻ: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ചതായി സ്ഥിരീകരണം. വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലെക് റഹ്‌മതിയും അപകടത്തിൽ മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങള്‍ കാണിക്കുന്ന ഡ്രോണ്‍ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.കിഴക്കൻ അസർബയ്ജാനിലെ ജോഫയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അയല്‍രാജ്യമായ അസർബൈജനുമായി ചേർന്ന അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകള്‍ ഉദ്ഘാടനം ചെയ്തശേഷം വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുമ്ബോഴായിരുന്നു അപകടം. മൂന്ന് ഹെലികോപ്റ്ററുകളിലായിട്ടാണ് പ്രസിഡന്റും സംഘവും […]