മദ്യനയ അഴിമതി: തെളിവ് പുറത്ത് വിട്ട് പ്രതിപക്ഷം

തിരുവനന്തപുരം: മദ്യനയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം ബി രാജേഷ്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ പച്ചക്കള്ളം പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ഇരുവരൂം രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന് മുന്നിൽ സതീശൻ ആറ് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. മദ്യനയത്തിൽ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ഡ്രൈ ഡേ വിഷയം ചർച്ച ആയെന്നും തുടർന്നാണ് പണപ്പിരിവ് […]

ലക്ഷാർച്ചനയുടെ പുണ്യവുമായ്…

സതീഷ് കുമാർ വിശാഖപട്ടണം  അടുത്തിടെ ഇന്ത്യ ലോകത്തിനു സംഭാവന ചെയ്ത ബ്രഹ്മാണ്ഡചിത്രമായിരുന്നു “ബാഹുബലി. മലയാളമടക്കമുള്ള ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഈ ചിത്രം അത്ഭുതകരമായ ഉജ്ജ്വലവിജയമാണ് കരസ്ഥമാക്കിയത്.       തെലുഗുഭാഷയിൽ നിർമ്മിക്കപ്പെട്ട ഈ സിനിമക്ക് സംഭാഷണങ്ങളും ഗാനങ്ങളുമെഴുതി മനോഹരമായി അണിയിച്ചൊരുക്കിയത്  മലയാളത്തിൽ ഒട്ടനവധി ഗാനങ്ങളെഴുതി പ്രേക്ഷകപ്രശംസ പിടിച്ചെടുത്ത ഒരു ഗാനരചയിതാവാണ് . അഭയദേവിനു ശേഷം നൂറുകണക്കിന് തെലുങ്ക് ചിത്രങ്ങളിൽ സംഭാഷണങ്ങളും ഗാനങ്ങളും എഴുതി ഇന്നും മലയാളക്കരയെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ കവിയാണ്  മങ്കൊമ്പ് ഗോപാലകൃഷ്ണൻ.  തകഴി ശിവശങ്കരപ്പിള്ളയുടെ ഇതിഹാസ ഭൂമികയായ കുട്ടനാട്ടിൽ […]

മദ്യനയക്കോഴ: സർക്കാരിനെ രക്ഷിക്കാൻ ബാറുടമകൾ

കൊച്ചി : സർക്കാരിൻ്റെ മദ്യനയം അബ്കാരികൾക്ക് അനുകൂലമായി മാററം വരുത്താൻ നടത്തുന്ന നീക്കത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നതിനിടെ, നിലപാടിൽ മലക്കം മറിഞ്ഞ് ബാർ ഉടമകളുടെ സംഘടനാ നേതാവ്. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോൻ പുതിയ സന്ദേശവുമായി രംഗത്തെത്തി. പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടിയായിരുന്നു, കോഴകൊടുക്കാൻ അല്ല എന്നാന് അദ്ദേഹത്തിൻ്റെ പുതിയ നിലപാട്. സംഘടനാ യോഗത്തിൽ പ്രസിഡന്റ് തന്നെ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് വിവാദ ശബ്ദസന്ദേശമിട്ടത്. […]

ബിജെപി തനിച്ച്‌ ഭൂരിപക്ഷം കിട്ടില്ല: യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 2019 ല്‍ ലഭിച്ചതിനേക്കാള്‍ 50 സീറ്റ് കുറയുമെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ കൂടിയായ സാമൂഹ്യ നിരീക്ഷകൻ യോഗേന്ദ്ര യാദവ്. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് ആവശ്യം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തനിച്ച്‌ 303 സീറ്റുകളും എൻ ഡി എയ്ക്ക് 323 സീറ്റുകളും നേടാൻ സാധിച്ചിരുന്നു ബി ജെ പിക്ക് ഇത്തവണ തനിച്ച്‌ കേവലഭൂരിപക്ഷം നേടാൻ ആവില്ലെന്ന് യാദവ് പ്രവചിക്കുന്നു. ബി ജെ പി 300നടുത്ത് […]

മൽസ്യക്കുരുതിക്ക് കാരണം രാസമാലിന്യം

കൊച്ചി: പെരിയാറിലെ ജലത്തിൽ മാരകമായ അളവിൽ സൾഫൈഡ്, അമോണിയ എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല (കുഫോസ്)യുടെ പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് സർവകലാശാല തള്ളി. മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം അല്ലെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. ഈ ദുരന്തം മൂലം കർഷകർക്ക് പത്തു കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് കണക്ക്. പുഴയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് കുഫോസ് പഠനസമിതി സംസ്ഥാന ഫിഷറീസ് വകുപ്പിന് സമർപ്പിച്ച പ്രാഥമിക […]

ടർബോ മമ്മൂട്ടിയുടെ മെഗാ ഷോ

ഡോ.ജോസ് ജോസഫ്   ”അവസാനിപ്പിക്കാൻ കഴിയാത്തതൊന്നും അയാൾ തുടങ്ങി വെക്കാറില്ല”. ഒറ്റയ്ക്ക് 100 വില്ലന്മാരെ അടിച്ചും ഇടിച്ചും വീഴ്ത്തുന്ന മമ്മൂട്ടിയുടെ മാസ്സ് ഹീറോയിസമാണ് ടർബോ. ഇടുക്കിയിൽ തുടങ്ങുന്ന ടർബോ ജോസിൻ്റെ  അടിയുടെയും ഇടിയുടെയും പെരുന്നാൾ  ചെന്നൈയിലേക്ക് നീളുന്നു. പ്രേമലു, ആടുജീവിതം, വർഷങ്ങൾക്കു ശേഷം, ആവേശം, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സമീപകാല മലയാള ചിത്രങ്ങളെപ്പോലെ ടർബോയുടെ കഥയും ഏറിയ പങ്കും കേരളത്തിനു പുറത്താണ്. ക്ലീഷേ വില്ലൻ ഗ്യാങുകളെയും ഗുണ്ടാ പോലീസിനെയും കാണുമ്പോൾ ടർബോ ഒരു  തമിഴ് സിനിമയാണോ […]

എച്ച്.ഐ.വി പ്രതിവർഷം 2.5 ദശലക്ഷം ജീവനെടുക്കുന്നു

ജനീവ : മരുന്ന് ഇല്ലാത്ത രോഗമായ എച്ച്.ഐ.വി ബാധിച്ച് പ്രതിവർഷം 2.5 ദശലക്ഷം പേര് മരിക്കുന്നു.രോഗ ബാധിതന്റെ പ്രതിരോധ സംവിധാനത്തെ ആക്രമിച്ച് കീഴടക്കുന്ന ഈ വൈറസ് മരണം മാത്രമാണ് രോഗിക്ക് വിധിക്കുന്നത്. പുതിയ എച്ച്ഐവി അണുബാധകൾ 2020-ൽ 1.5 ദശലക്ഷമായിരുന്നു.അത് 2022-ൽ 1.3 ദശലക്ഷമായി കുറഞ്ഞുവെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പറയുന്നു. 2022-ൽ 6,30,000 എച്ച്ഐവി സംബന്ധമായ മരണങ്ങൾ ഉണ്ടായി, ഇതിൽ 13% 15 വയസ്സിൽ താഴെയുള്ള കുട്ടികളായിരുന്നു. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർ, […]

മോദി വിരമിക്കും: അമിത് ഷാ പിൻഗാമിയാവും -കെജ്രിവാൾ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി, അടുത്ത വര്ഷം വിരമിക്കുമെന്നും ആദ്ദേഹത്തിന്റെ പിൻഗാമി അമിത`ഷാ ആയിരിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മോദിയുടെ അടുത്ത ലക്ഷ്യം പിണറായി വിജയൻ , മമത ബാനർജി സരക്കാറുകളെ വിഴത്തലാണ്. താൻ രാജി വച്ചാൽ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കും. തന്നെ തകർക്കാനാണ് സ്വാതി മലിവാൾ വിവാദം ശക്തമാക്കുന്നത്. ഇന്നലെ തന്റെ പതിനൊന്നരയ്ക്ക് മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നറിയിച്ചിരുന്നു.പിന്നീട് പൊലീസ് പിൻവാങ്ങിയെന്നും കെജ്രിവാൾ പറഞ്ഞു. അമിത് ഷായെ പിൻഗാമിയാക്കാനാണ് മോദിയുടെ താത്പര്യം. എന്നാൽ […]