പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാന് ജാമ്യമില്ല

ന്യൂഡൽഹി: നിരോധിക്കപ്പെട്ട സംഘടനായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളി.യു.എ.പി.എ കേസിൽ തടവിൽ കഴിയുകയാണ് അദ്ദേഹം. ജസ്റ്റിസുമാരായ സുരേഷ് കുമാർ കെയ്റ്റ്, മനോജ് കുമാർ ജെയിൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് മുന്നോടിയായി 2022 സെപ്റ്റംബർ 22നാണ് അബൂബക്കറിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. സംഘടന ഭാരവാഹികളും അംഗങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഫണ്ട് സ്വരൂപിക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തുകയും ഇതിനായി […]

എണ്ണവില കുറയുമോ ? റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ റിലയൻസ്

മോസ്‌കോ: റഷ്യയില്‍ നിന്ന് പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ റിലയന്‍സ് ഇൻഡസ്ട്രീസ് ഒപ്പിട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് അറിയിച്ചു. റഷ്യയുടെ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റുമായാണ് ഒരുവര്‍ഷത്തേക്കുള്ള കരാർ. രണ്ടു കമ്പനികളും ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല. കരാർ മൂലം ഇന്ത്യയിലെ എണ്ണവില കുറയുമോ എന്ന് ഇനിയും വ്യക്തമല്ല. റഷ്യ 2022 ൽ ആരംഭിച്ച യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അവസാനിപ്പിച്ചിരുന്നു. റഷ്യന്‍ കറന്‍സിയായ റൂബിളിലായിരിക്കും […]

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പീഡനപരാതി

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്ന് സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതി. മലയാളത്തിലെ യുവ നടിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നെടുമ്പാശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. കേസിന് പിന്നില്‍ വ്യക്തിവിരോധം ആണെന്നാണ് ഒമര്‍ ലുലു പറയുന്നു.നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും അദ്ദേഹം ആരോപിക്കുന്നു.പണം തട്ടിയെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്നും ഒമർ ലുലു സംശയിക്കുന്നു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക […]

ധ്യാനമിരിക്കാന്‍ പ്രധാനമന്ത്രി വിവേകാനന്ദപാറയിലേക്ക്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടു ദിവസം ധ്യാനമിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കന്യാകുമാരി വിവേകാനന്ദപാറയിലെത്തും. മെയ് 30നാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. തിരുവനന്തപുരത്തെത്തിയ ശേഷമാകും പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂണ്‍ ഒന്നിന് തിരിച്ച്‌ പോയേക്കും.2019ല്‍ തിരഞ്ഞെടുപ്പിനു ശേഷം കേദാര്‍നാഥിലെ ഗുഹയിലാണ് പ്രധാനമന്ത്രി ധ്യാനമിരുന്നത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മുസ്‌ലിം ലീഗിന്റേതാണെന്ന് മോദി പ്രചരണ യോഗങ്ങളിൽ ആവര്‍ത്തിച്ചു. പ്രതിപക്ഷത്തിന്റെ പദ്ധതികളെ കുറിച്ച്‌ താന്‍ ജനങ്ങളെ ബോധവന്മാരാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതിതീവ്രമഴ  തുടരും ; അഞ്ചു പേർ മരിച്ചു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. കോട്ടയം, എറണാകുളം ജില്ലകളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴു ദിവസം സംസ്ഥാനത്ത് അതിതീവ്രമഴ  തുടരും. കാലവർഷം രണ്ടുമൂന്നു ദിവസത്തിനകം എത്തിയേക്കും. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മഴക്കെടുതിയിൽ അഞ്ചു പേർ മരിച്ചു. നിരവധി വീടുകൾ താമസയോഗ്യമല്ലാതായി. തിരുവനന്തപുരവും എറണാകുളം നഗരവും മഴപ്പെയ്ത്തിൽ മുങ്ങി. എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടായി. ന​ഗരത്തിലെ റോഡുകൾ പലതും വെള്ളത്തിലായി.കളമശ്ശേരി, കാക്കനാട് മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി- അരൂർ ദേശീയ പാതയിൽ വൻ […]

ഗുണ്ടയുടെ വിരുന്നുണ്ട ഡി വൈ എസ് പി ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ‘ഓപറേഷൻ ആഗ്’ നടക്കുന്നതിനിടെ ഗുണ്ടാ നേതാക്കളുടെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പി എം.ജി.സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി.   ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് സാബു. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് നടപടി. ഡിവൈഎസ്പിക്കൊപ്പം മറ്റ് രണ്ടു പൊലീസുകാരെക്കൂടി വിരുന്നിൽ പങ്കെടുത്തതിന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ ആളെത്തിയതറിഞ്ഞ് അങ്കമാലി പൊലീസ് തിരച്ചിൽ നടത്തിയപ്പോഴാണ് ഡിവൈഎസ്പിയും പൊലീസുകാരും പിടിയിലാവുന്നത്. ഗുണ്ടാനേതാവ് […]

മാസപ്പടിക്കേസിൽ പോലീസ് കേസ് എടുക്കണമെന്ന് ഇ ഡി

കൊച്ചി: വിവാദ വ്യവസായി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള ആലുവയിലെ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേസെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും കത്ത് നൽകി. മാര്‍ച്ചിൽ ഇതുസംബന്ധിച്ച കത്ത് നല്‍കിയിരുന്നു.നടപടി ഉണ്ടാകാത്തതിനാൽ മെയ് 10 ന് വീണ്ടും കത്തയച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം ഇ.ഡി. ഉന്നയിച്ചത്. ഇതോടെ പിണറായി സർക്കാർ വീണ്ടും പ്രതിരോധത്തിലായി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഐ.ടി. കമ്പനിയായ എക്‌സാലോജിക്കുമായുള്ള […]

നെഹ്‌റു:രാഷ്‌ട്രനിർമാതാവും ചരിത്രസ്രഷ്ടാവും

കെ. ​​​​​ഗോ​​​​​പാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ 1964 മേ​​​​​യ് 27ന്, ​​​​​ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് ര​​​​​ണ്ടി​​​​​ന് പ​​​​​ണ്ഡി​​​​​റ്റ് ജ​​​​​വ​​​​​ഹ​​​​​ർ​​​​​ലാ​​​​​ൽ നെ​​​​​ഹ്‌​​​​​റു ഹൃ​​​​​ദ​​​​​യാ​​​​​ഘാ​​​​​തം മൂ​​​​​ലം അ​​​​​ന്ത​​​​​രി​​​​​ച്ചു എ​​​​​ന്ന വേ​ദ​നാ​ജ​ന​​​​​ക​​​​​മാ​​​​​യ വാ​​​​​ർ​​​​​ത്ത വ​​​​​ന്നു. ഞാ​​​​​ൻ ഒ​​​​​രു ഉ​ദ്യോ​ഗ​നി​യ​മ​ന​ത്തി​നാ​​​​​യി ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു പെ​​​​​ട്ടെ​​​​​ന്നു​​​​​ള്ള വി​​​​​യോ​​​​​ഗം ആ​​​​​രും പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ല. വ​​​​​ലി​​​​​യ ആ​​​​​ഘാ​​​​​ത​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി​​​​ അ​​​​​തു ശ്ര​​​​​വി​​​​​ച്ച​​​​​ത്.   വി​​​​​ദ്യാ​​​​​ഭ്യാ​​​​​സമേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​യെ സേ​​​​​വി​​​​​ച്ച, മ​​​​​തേ​​​​​ത​​​​​ര, ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ, സോ​​​​​ഷ്യ​​​​​ലി​​​​​സ്റ്റ് ഇ​​​​​ന്ത്യ കെ​​​​​ട്ടി​​​​​പ്പ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് യ​ത്​​​​​നി​​​​​ച്ച, സ​​​​​മ്മി​​​​​ശ്ര സ​​​​​മ്പ​​​​​ദ്‌​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലൂ​​​​​ടെ​​​​ സ​​​​​മ്പൂ​​​​​ർ​​​​​ണ പ്ര​​​​​തി​​​​​ബ​​​​​ദ്ധ​​​​​ത​​​​​യോ​​​​​ടെ പ​​​​​ഞ്ച​​​​​വ​​​​​ത്സ​​​​​ര പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള വി​​​​​വി​​​​​ധ വി​​​​​ക​​​​​സ​​​​​ന സം​​​​​രം​​​​​ഭ​​​​​ങ്ങ​​​​​ൾ ആ​​​​​സൂ​​​​​ത്ര​​​​​ണം ചെ​​​​​യ്ത […]