വ്യാജരേഖക്കേസിൽ ഡൊണാള്‍ഡ് ട്രംപ് കുററക്കാരൻ

ന്യൂയോർക്ക് : അശ്ലീലചിത്ര നടി സ്‌റ്റോമി ഡാനിയേല്‍സുമായി ബന്ധമുള്ള  34 കേസുകളിലും മുൻ അമേരിക്കൻ  പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കുററക്കാരനാണെന്ന് ന്യൂയോര്‍ക്കിലെ 12 അംഗ ജൂറി കുറ്റക്കാരനാണെന്ന് കണ്ടെത്തി. അങ്ങനെ ശിക്ഷിക്കപ്പെടുന്ന ആദ്യ പ്രസിഡന്റായി ട്രംപ് മാറി. അതേസമയം അപ്പീൽ ഹർജി നൽകുമെന്ന് 77 കാരനായ അദ്ദേഹം അറിയിച്ചു. 2016 ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പോണ്‍താരത്തെ നിശബ്ദമാക്കാന്‍ പണം വാഗ്ദാനം ചെയ്ത് വ്യാജരേഖകള്‍ ചമച്ചു എന്നാണ് പ്രധാന അരോപണം. റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്‍ ജൂലൈ […]

സര്‍ക്കാര്‍ ഭൂമിയിൽ പണിത ആരാധനാലയങ്ങള്‍ പൊളിച്ച്‌ നീക്കണം

കൊച്ചി: സർക്കാർ ഭൂമിയിൽ നിർമിച്ചിട്ടുള്ള എല്ലാ അനധികൃത ആരാധനാലയങ്ങളും ആറു മാസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. പാട്ടഭൂമിയിൽ ആരാധനാലയങ്ങൾ‍ നിർമിക്കുന്നുവെന്ന് കാട്ടി കേരള പ്ലാന്റേഷൻ കോർപറേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. അനധികൃത നിർമാണങ്ങള്‍ സംബന്ധിച്ച്‌ അന്വേഷിച്ച്‌ ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണം. സർക്കാർ ഭൂമിയില്‍ മതപരമായ കല്ല്, കുരിശ് തുടങ്ങിയവയോ ആരാധനാലയങ്ങളോ സ്ഥാപിച്ചിട്ടുണ്ടോയെന്ന് വില്ലേജ് ഓഫിസർമാരും തഹസീല്‍ദാർമാരും വഴി അന്വേഷിക്കാൻ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നല്‍കണം.ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യം സമുദായ സ്പർധ വളർത്തുന്ന […]

മാസപ്പടിക്കേസിൽ ഷോൺ ജോർജ്ജിന് തൽക്കാലം തിരിച്ചടി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് എതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേണം തുടരുന്നതിനാൽ ബി ജെ പി നേതാവ് ഷോൺ ജോർജ്ജ് നൽകിയ ഹർജിക്ക് പ്രസക്തിയില്ലെന്ന് ഹൈക്കോടതി. അബുദാബി കൊമേഷ്യൽ ബാങ്കിൽ വീണയ്ക്ക് ഉള്ള അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഉപഹർജി സംബന്ധിച്ച നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. അന്വേഷണം കഴിഞ്ഞിട്ടും പരാതി ഉണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, എസ്എഫ്ഐഒ അന്വേഷണത്തെ ചോദ്യം ചെയ്ത് കെഎസ്ഐഡിസി […]

പൂവുകൾക്ക് പുണ്യകാലം .

സതീഷ് കുമാർ വിശാഖപട്ടണം  മെയ്മാസരാവുകൾ പൂവുകൾക്ക് പുണ്യകാലമാണെന്ന്  എഴുതിയത് മലയാളത്തിൻ്റെ പ്രിയ കവി വയലാർ രാമവർമ്മ.  (പൂവുകൾക്ക് പുണ്യകാലം  മെയ്മാസ രാവുകൾക്ക് വേളിക്കാലം …”  ചിത്രം ചുവന്ന സന്ധ്യകൾ –  സംഗീതം ദേവരാജൻ – ആലാപനം  പി സുശീല .) https://youtu.be/vQK5oJUgmi8?t=20 ശരിയാണ് … കാലത്തിന്റെ  ഋതുഭേദങ്ങളിലൂടെ വസന്തം  പ്രകൃതിയിൽ പൂക്കളുടെ വർണ്ണക്കാഴ്ചകൾ ഒരുക്കുകയാണ്  മെയ്മാസങ്ങളിൽ . മുറ്റത്ത് നിറഞ്ഞുനിന്നിരുന്ന പൂക്കൾ അപ്രതീക്ഷിതമായി പെയ്ത  മഴയുടെ ആഘാതത്തിൽ കൊഴിഞ്ഞു പോയപ്പോഴാണ് പൂക്കളെക്കുറിച്ചുള്ള ഈ ചിന്തകൾ മനസ്സിൽ ഓടിയെത്തിയത് […]

മൂന്ന് സംസ്ഥാനങ്ങളിൽ കൂടി പൗരത്വം നൽകി

ന്യൂഡൽഹി : കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം പശ്ചിമബംഗാൾ,​ ഹരിയാന,​ ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ അപേക്ഷകർക്ക് പൗരത്വം നൽകി.പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളാണ് ഇതിൽ കൂടുതലും. ബംഗാളിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം. സി.എ.എ വിജ്ഞാപനം വന്ന് രണ്ട് മാസത്തിന് ശേഷം മേയ് 15ന് ന്യൂഡൽഹിയിലെ 14 അപേക്ഷകർക്ക് കേന്ദ്രം ആദ്യ ഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ ഉയർന്ന പ്രതിഷേധത്തി്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നിയമത്തിന്റെ ചട്ടങ്ങൾ 2024 മാർച്ച് […]

മഴ തുടരും; കാലവർഷം വേഗമെത്തുമെന്ന് മുന്നറിയിപ്പ്

കൊച്ചി: അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു .ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ശക്തമായ മഴക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പു‍ഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അതിശക്തമ‍ഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങളിൽ ശക്തമായ മ‍ഴ മുന്നറിയിപ്പുമുണ്ട്. നിലനിൽക്കുന്നുണ്ട്. മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിച്ചതും, തെക്കൻ തമി‍ഴിനാടിന് […]

മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്ക് എതിരെ റിപ്പോര്‍ട്ട്

കൊച്ചി: കോടികൾ ലാഭം കൊയ്ത മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ  നിർമാതാക്കൾക്ക് എതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ചിത്രത്തിന്‍റെ നിർമാണത്തിന് ഏഴു കോടി രൂപ മുതല്‍മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിൽ ആണ് റിപ്പോർട്ട്. തനിക്ക് 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തിരുന്നുവെന്നും പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ നിർമാതാക്കൾ കബളിപ്പിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. നിര്‍മാതാക്കളായ ഷോണ്‍ ആന്‍റണി, സൗബിൻ ഷാഹിർ,ബാബു ഷാഹിർ […]

മാസപ്പടിക്കേസിൽ വിദേശ ബാങ്ക് ഇടപാടും അന്വേഷണത്തിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ എക്സാലോജിക് എന്ന ഐ ടി കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. വിവാദ വ്യവസായി ശശിധരൻ കർത്തായുടെ ഉടമസ്ഥതയിൽ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരിമണൽ കമ്പനിയാണ് സി എം ആർ എൽ. ഈ കമ്പനികളുടെ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ്എഫ്ഐഒ) അബുദാബിയിലെ ഒരു ദുരൂഹ ബാങ്ക് അക്കൗണ്ടിനെ കുറിച്ചു വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് വിദേശ കമ്പനികളിൽനിന്ന് അബുദാബിയിലെ അക്കൗണ്ടിലേക്ക് എത്തിയത് […]