അരുണാചലിൽ ബി.ജെ.പിയും സിക്കിമില്‍ ക്രാന്ത്രികാരി മോർച്ചയും

ന്യൂഡൽഹി: അരുണാചല്‍പ്രദേശില്‍ ബി.ജെ.പിയും സിക്കിമില്‍ സിക്കിം ക്രാന്ത്രികാരി മോർച്ചയും മികച്ച ഭൂരിപക്ഷത്തോടെ തുടർഭരണം ഉറപ്പാക്കുന്നു. അരുണാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 45 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പില്‍ 32ല്‍ 31 സീറ്റുകളിലും ലീഡ് നേടി വൻ വിജയമാണ് സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) സ്വന്തമാക്കിയത്. അരുണാചല്‍ പ്രദേശില്‍ എതിരില്ലാതെ പത്ത് സീറ്റുകളില്‍ ബിജെപി വിജയം നേടിയിരുന്നു.മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെയുള്ളവരായിരുന്നു എതിരില്ലാതെ വിജയിച്ചത്. 2019 ല്‍ 41 സീറ്റില്‍ വിജയിച്ച ബിജെപി […]

ഇടതുമുന്നണിക്ക് വൻതിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും തിരിച്ചടി നേടുമെന്ന് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലങ്ങളിൽ പ്രവചനമുള്ളത് സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്ക്. 0 മുതൽ 1 സീറ്റ് വരെയാണ് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് നേടുക എന്നാണ് കാണുന്നത്. യുഡിഎഫ് 17 മുതൽ 18 സീറ്റ് വരെ നേടും. ചരിത്രം കുറിച്ച് ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കും. 2 മുതൽ 3 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചനം. . യുഡിഎഫ് 41 […]

ഗാനരംഗങ്ങളിലെ  അപരിചിതർ.

സതീഷ് കുമാർ വിശാഖപട്ടണം സംഗീത ലോകത്ത് ശതകോടികളുടെ  വ്യാപാരം നടക്കുന്ന ചലച്ചിത്രഗാനങ്ങൾ കേരളീയ ജനത നെഞ്ചിലേറ്റാൻ തുടങ്ങിയിട്ട് കഷ്ടിച്ച്  70 വർഷങ്ങളേ ആയിട്ടുള്ളൂ.  ലോക സിനിമകളിലൊന്നും പാട്ടുകൾക്ക് വലിയ പ്രാമുഖ്യമില്ലെങ്കിലും ഇന്ത്യൻ സിനിമകളിൽ തുടക്കകാലം മുതലേ കഥയോടൊപ്പം തന്നെ കഥാസന്ദർഭങ്ങൾക്ക് അനുസൃതമായി സൃഷ്ടിച്ച ഗാനങ്ങളെ പ്രേക്ഷകർ രണ്ടു കൈകളും നീട്ടി സ്വീകരിച്ചു.  കർണാടക സംഗീതത്തിന്റേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും രാഗരസങ്ങൾ കനിഞ്ഞിറങ്ങിയ ഈ മണ്ണിലെ മനുഷ്യരുടെ ഹൃദയതന്ത്രികൾക്ക് സംഗീതമെന്ന ദിവ്യമായ കല ആസ്വദിക്കാനുള്ള മനസ്സ് ദൈവം അറിഞ്ഞു നൽകിയതാണെന്ന് […]

പത്തുവർഷം കഴിഞ്ഞാൽ വൈദ്യുതി വണ്ടികൾ മാത്രം

മാണ്ഡി (ഹിമാചൽ പ്രദേശ്): പത്ത് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. 2034 ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുകയാണ് ലക്ഷ്യം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇലക്‌ട്രിക് വാഹനങ്ങളുടെ (ഇവി) ആവശ്യകത മന്ത്രി ആവർത്തിച്ചു. ഇലക്‌ട്രിക് സ്‌കൂട്ടറും കാറും ബസും വന്നു. നിങ്ങള്‍ 100 രൂപ ഡീസലിന് ചെലവഴിക്കുമ്ബോള്‍, ഈ വാഹനങ്ങള്‍ വെറും നാലു രൂപയുടെ വൈദ്യുതി ഉപയോഗിക്കുന്നു – […]

അരുണാചലിൽ ബിജെപി ഭരണത്തിലേക്ക്

ന്യൂഡൽഹി: അരുണാചല്‍ പ്രദേശില്‍ ബിജെപി അധികാരം ഉറപ്പിച്ചു. കേവല ഭൂരിപക്ഷവും കടന്ന് 42 സീറ്റുകളിലാണ് നിലവില്‍ ബിജെപി മുന്നേറുന്നത്. ഇതില്‍ പത്ത് സീറ്റുകള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതാണ്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്‍പിപി ആറ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ആദ്യം കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ഒരിടത്തും മുന്നേറ്റമുണ്ടാകാനായില്ല. മറ്റുള്ളവര്‍ പത്ത് സീറ്റുകളിലും മുന്നേറുന്നുണ്ട്. അരുണാചലിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും മറ്റ് നാല് ബിജെപി […]

നരേന്ദ്ര മോദിയുടെ സർക്കാരിന് മൂന്നാമൂഴം ?

ന്യൂഡൽ‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി നയിക്കുന്ന എൻ ഡി എ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ സഖ്യം അധികാരത്തിലേറും എന്നതു സംബന്ധിച്ച് ഒരു സുചനയുമില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ 350-ലേറെ സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തൽ. വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ താഴെ ചേർക്കുന്നു: ഇന്ത്യ ന്യൂസ്- ഡി- ഡൈനാമിക്‌സ്: എൻ.ഡി.എ- 371 ഇന്ത്യ സഖ്യം- 125 മറ്റുള്ളവർ- 47 റിപ്പബ്ലിക് ടിവി– പി മാർക്: എൻ.ഡി.എ- […]

മാസപ്പടിക്കേസിൽ തെളിവുണ്ടെന്ന് കമ്പനി രജിസ്ട്രാർ

കൊച്ചി: വിവാദ വ്യവസായി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിൽ ആലുവയിൽ പ്രവർത്തിക്കുന്ന കരിമണൽ കമ്പനിയായ സി എം ആർ എല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്(ആർ. ഒ.സി) ഡൽഹി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇതു സംബന്ധിച്ച അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള സിഎംആർഎൽ ഹർജിയെ തുടർന്നായിരുന്നു ഈ വിശദീകരണം ആർ ഒ സി നൽകിയത്. സിഎംആർഎല്ലിൽ കണ്ടെത്തിയത് 103 കോടിയുടെ കൃത്രിമ ഇടപാടുകളാണ്. വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാട്ടുകയായിരുന്നു. 2012 മുതൽ 2019 വരെയുള്ള […]

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നിർമിതബുദ്ധി സ്ഥാപനം നീക്കം നടത്തി ?

ന്യൂഡൽഹി: നിർമിതബുദ്ധി ഉപയോഗിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നടത്തിയ രഹസ്യ പ്രവർത്തനങ്ങൾ തങ്ങൾ തടസ്സപ്പെടുത്തിയതായി അവകാശപ്പെട്ട് ഓപ്പൺഎഐ. 2015 ഡിസംബറിൽ സ്ഥാപിതമായ ഒരു നിർമിതബുദ്ധി ഗവേഷണ സ്ഥാപനമാണ് ഓപ്പൺഎഐ. തെരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കുന്നതിന് നാല് ദിവസം മുമ്പായിട്ടാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ. ഭരണകക്ഷിയായ ബിജെപിയെ വിമർശിക്കുകയും കോൺഗ്രസിനെ പ്രശംസിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾ ഇസ്രായേൽ ആസ്ഥാനമായുള്ള സ്റ്റോയിക് നെറ്റ്‌വർക്ക് സൃഷ്ടിച്ചുവെന്ന് ഓപ്പൺഎഐ പറയുന്നു. ഇസ്രായേലിലെ രാഷ്ട്രീയ പ്രചാരണ മാനേജ്മെൻ്റ് സ്ഥാപനമാണ് സ്റ്റോയിക്. പൊതുജനാഭിപ്രായം കൈകാര്യം ചെയ്യുന്നതിനോ രാഷ്ട്രീയ ഫലങ്ങളെ […]