മൂന്നാം എൻ ഡി എ സർക്കാർ രൂപീകരിക്കുമെന്ന് മോദി

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഭരണത്തിലേറാൻ തയാറെടുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെപി. ബി ജെ പി യ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും മൂന്നാം എൻ ഡി എ സർക്കാർ രൂപവൽക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ബി ജെ പി ആസ്ഥാനത്ത് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർടി പ്രസിഡണ്ട് ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ഒപ്പമുണ്ടായിരുന്നു. എൻ ഡി എ ഘടക കക്ഷികളെ […]

ആർ എസ് എസിൽ നിന്ന് ബി ജെ പിയിയിലേക്കുള്ള ദൂരം…

അരൂപി ഭാരതീയ ജനതാ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ ജഗത് പ്രകാശ് നഡ്ഡ എന്ന ജെ.പി.നഡ്ഡ സ്വതവേ ഗൗരവ പ്രകൃതക്കാരനാണ്. തമാശകള്‍ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളില്‍ പൊതുവേ കടന്ന് വരാറില്ല. എന്നാല്‍ തനിക്കും തമാശ വഴങ്ങുമെന്ന് ഇക്കഴിഞ്ഞ മേയ് 18-ന് അദ്ദേഹം തെളിയിച്ചു. “ആര്‍.എസ്.എസ്. ഒരു സാംസ്ക്കാരിക സംഘടനയാണ്. ഞങ്ങളൊരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ആര്‍.എസ്.എസിനും ബി.ജെ.പിക്കും അവരവരുടേതായ പ്രത്യേക പ്രവര്‍ത്തന മേഖലകളുണ്ട്” എന്നാണ് ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ബി.ജെ.പി.യും ആര്‍.എസ്.എസും ഒന്നല്ല; രണ്ടും രണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞുവച്ചതിന്‍റെ […]

മഹാകവിയുടെ ഗാനരചനകൾ….

സതീഷ് കുമാർ വിശാഖപട്ടണം   സാഹിത്യ പോഷണം എന്ന ലക്ഷ്യവുമായി  1944- ലാണ് ഭാരതീയ ജ്ഞാനപീഠം  ട്രസ്റ്റ് സ്ഥാപിക്കപ്പെടുന്നത്. “ടൈംസ് ഓഫ് ഇന്ത്യ ” ഗ്രൂപ്പിന്റെ ഉടമസ്ഥരായ സാഹു ജെയിൻ കുടുംബത്തിന്റെ ദീർഘവീക്ഷണത്താൽ രൂപവത്ക്കരിക്കപ്പെട്ട  ഈ സ്ഥാപനത്തിന്റെ പേരിൽ നൽകപ്പെടുന്ന ഉന്നത പുരസ്ക്കാരം പിന്നീട് ഇന്ത്യൻ സാഹിത്യലോകത്തെ അവസാന വാക്കായി മാറി .   1965 മുതലാണ്  ഭാരതീയ ഭാഷകളിലെ മികച്ച സാഹിത്യകൃതികൾക്ക് ജ്ഞാനപീഠ പുരസ്ക്കാരം നൽകാൻ തുടങ്ങിയത് . ഒരു ലക്ഷം രൂപയായിരുന്നു സമ്മാനത്തുക . ഇപ്പോൾ  […]

വോട്ടു ചെയ്തത് 64 കോടി പേര്‍: 31.2 കോടി സ്ത്രീകൾ.

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയത് 64 കോടി പേര്‍. ഇതിൽ 31.2 കോടി സ്ത്രീകൾ. സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒന്നര കോടി പേർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളി പങ്കാളികളായി.തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷം അനധികൃതമായി കടത്താൻ ശ്രമിച്ച 1054 കോടി രൂപ പിടിച്ചെടുത്തു. ആകെ പതിനായിരം കോടി രൂപ മൂല്യമുള്ള സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 4391 കോടി രൂപയുടെ മയക്കുമരുന്നും പിടികൂടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ അറിയിച്ചു. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് […]

മഹാത്മജി: ലോകം അറിയുന്ന അ​​ർ​​ഥ​​വ​​ത്താ​​യ ഇന്ത‍്യൻ നേതാവ്

  കെ. ഗോപാലകൃഷ്ണൻ ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​ഥ​​​​ക​​​​ളെ​​​​യും പാ​​​​ര​​​​മ്പ​​​​ര്യ​​​​ങ്ങ​​​​ളെ​​​​യുംകു​​​​റി​​​​ച്ചു​​​​ള്ള ഗാ​​​​ന്ധി​​​​യു​​​​ടെ ധാ​​​​ര​​​​ണ​​​​യും ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട ശ​​​​ബ്ദ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യുമാ​​​​ണ് ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യ സാ​​​​മ്രാ​​​​ജ്യ​​​​ത്തെ പു​​​​റ​​​​ത്താ​​​​ക്കി​​​​യ ഒ​​​​രു പ്ര​​​​സ്ഥാ​​​​ന​​​​ത്തെ ഒ​​​​ന്നി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തെ സ​​​​ഹാ​​​​യി​​​​ച്ച​​​​ത്. – ബ​​​​റാ​​​​ക് ഒ​​​​ബാ​​​​മ, യു​​​​എ​​​​സ് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ്. അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​ലു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ത്യാ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മ​​​​ർ​​​​പ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും മ​​​​ഹ​​​​ത്താ​​​​യ ഉ​​​​ദാ​​​​ഹ​​​​ര​​​​ണം ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത്തി​​​​നും ലോ​​​​ക​​​​ത്തി​​​​നും ഗാ​​​​ന്ധി​​​​ജി ന​​​​ൽ​​​​കി​​​​യ നി​​​​ര​​​​വ​​​​ധി പൈ​​​​തൃ​​​​ക​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​ണ്. – നെ​​​​ൽ​​​​സ​​​​ൺ മ​​​​ണ്ടേ​​​​ല, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​തു​​​​പോ​​​​ലൊ​​​​രു മ​​​​നു​​​​ഷ്യ​​​​ൻ മാം​​​​സ​​​​വും ര​​​​ക്ത​​​​വു​​​​മാ​​​​യി ഈ ​​​​ഭൂ​​​​മി​​​​യി​​​​ൽ […]

മൂന്നാം തവണയും മോദി വരുമ്പോൾ…

എസ്. ശ്രീകണ്ഠൻ   നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ വരുന്നെങ്കിൽ അത് മികച്ച പ്രോഗ്രസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ്.മോദിക്ക് കീഴിൽ രാജ്യം വൻ ശക്തിയാവുന്നു . വികസനം എത്താത്ത മേഖലകളിലേക്ക് വികസനം എത്തുന്നു.ഞാനിതെഴുതുമ്പോൾ മെയ് മാസത്തെ ജിഎസ്ടി കണക്കുകൾ പുറത്തു വന്നു. മൊത്തം വരുമാനം കൂടിയതിൽ ഉപരി എൻ്റെ മനസ്സ് ഉടക്കിയത് മറ്റൊരു കാര്യത്തിലാണ്‌. ജി എസ് ടി വരുമാനം കൂടിയ പ്രദേശങ്ങളുടെ പട്ടികയിലിതാ ജമ്മു കശ്മീർ , മണിപ്പൂർ, പുതുച്ചേരി, അരുണാചൽ പ്രദേശ്. ഉപഭോഗം കൂടുന്നതിൻ്റെ […]

സഹസ്രകോടികള്‍ വിദേശത്തേക്ക്; സ്ഥലവില ഇനിയും ഇടിയും…

കൊച്ചി: കേരളത്തില്‍നിന്നും വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും വിദേശങ്ങളില്‍ തന്നെ ജോലി കണ്ടെത്തി സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്ന് ദുരന്തനിവാരണ വിദഗ്ധനും യുഎൻ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി.  അതിനിടെ സഹസ്രകോടികള്‍ വിദ്യാര്‍ത്ഥികളിലൂടെ വിദേശത്തേക്ക് ഒഴുകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: അമിതാഭ് ബച്ചൻ നമ്മളോട് പറയുന്നത്….. ഇത്തവണ നാട്ടിൽ വന്നപ്പോൾ റോഡിലെങ്ങും ‘വിദേശത്തേക്ക്’ പണം അയക്കുന്നതിൻറെ പരസ്യങ്ങൾ ആണ്. അതും ചെറിയ പരസ്യങ്ങൾ അല്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് ആയ അമിതാഭ് […]

വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രായേൽ

ടെൽ അവീവ് : അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നിർദ്ദേശിച്ച വെടിനിർത്തൽ കരാർ അംഗീകരിച്ചതായി ഇസ്രായേൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മുഖ്യ വിദേശനയ ഉപദേഷ്ടാവ് ഓഫിർ ഫാൽക്ക്, ദി സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഇസ്രായേേൽ – ഹമാസ് യുദ്ധത്തിന് ഇത് പരിഹാരമായേക്കും എന്നാണ് വിലയിരുത്തൽ. ബന്ദികളെ മോചിപ്പിക്കുന്നതും ഹമാസ് എന്ന ഭീകര സംഘടനയെ നശിപ്പിക്കുന്നതും സംബന്ധിച്ച് ഒരുപാട് വിശദാംശങ്ങൾ തയ്യാറാക്കാനുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.  ആദ്യ ഘട്ടത്തിൽ വെടിനിർത്തലും” ഗാസയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ […]