രാജ്യസഭ: സി പി ഐ – കേരള കോൺഗ്രസ് തർക്കം തുടരുന്നു

കൊച്ചി : ഇടതുമുന്നണിയിൽ ഒഴിവുവരുന്ന രണ്ടു രാജ്യസഭാ സീററുകളിൽ ഒന്ന് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന നിലപാടിൽ മാററമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സീററു വേണമെങ്കിലും അതിൻ്റെ പേരിൽ ഇടതു മുന്നണി വിടില്ലെന്ന് കേരള കോണ്‍ഗ്രസ് ( എം) ചെയർമാർ ജോസ് കെ.മാണി. ഒഴിവ് വരുന്ന രണ്ട് സീററിൽ ഒരെണ്ണം സി പി എം എടുക്കാനാണ് സാധ്യത. രണ്ടാം സീററിൻ്റെ കാര്യത്തിലാണ് തർക്കം. പത്രികാ സമർപ്പണത്തിനുള്ള സമയമായിട്ടും സീറ്റ് ധാരണയിൽ ഇടതു പാർട്ടികൾക്കിടയിൽ സമവായം ആയിട്ടില്ല. കയ്യിലെ […]

രാഹുൽ ഗാന്ധിയുടെ വിവരക്കേടുകൾ…

എസ്. ശ്രീകണ്ഠൻ രാഹുൽ ഗാന്ധിക്ക് മറ്റൊരു കുംഭകോണം ആരോപിക്കാൻ വകയായി.അജ്ഞതയിൽ കൊട്ടാരം കെട്ടാം. കെട്ടിപ്പൊക്കിയ കൊട്ടാരം വെറും ശീട്ടു കൊട്ടാരം. എൻഡിഎ ഒറ്റക്കെട്ടായി മോദിയെ പിന്തുണച്ചതോടെ ഓഹരി കമ്പോളം വീണ്ടും ഉയരങ്ങളിൽ മുത്തമിട്ടു. സെൻസെക്സ് ഇന്ന് ഒരു വേള 76795 ൽ.പുതിയ റെക്കോഡ്. നിഫ്റ്റി റെക്കോഡിനരികെ 23,338 ൽ. ഒടുവിൽ സെൻസെക്സ് ക്ളോസ് ചെയ്തത് 76,693 ൽ.ഒറ്റ ദിവസം കയറിയത് 1618 പോയൻറ്. നിഫ്റ്റി 23, 290 ൽ. 468 പോയൻറ് നേട്ടം. അപ്രതീക്ഷിതമായി ഐടി കമ്പനികളിൽ […]

തൃശൂരിനെ എടുത്തുയർത്തിയ സുരേഷ് ഗോപി

സതീഷ് കുമാർ വിശാഖപട്ടണം കേശവദേവിന്റെ  1965-ൽ  പുറത്തിറങ്ങിയ “ഓടയിൽനിന്ന് “എന്ന ചലച്ചിത്രം പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ. ചിത്രത്തിലെ ആദ്യ രംഗം ആരംഭിക്കുന്നത് നാട്ടിൻപുറത്തെ ഒരു പള്ളിക്കൂടത്തിൽ നിന്നാണ്. ക്ലാസിലെത്തിയ അധ്യാപകൻ ബഹളമുണ്ടാക്കുന്ന കുട്ടികളിൽ നിന്നും പപ്പുവിനെ പുറത്താക്കി മറ്റുള്ളവരെ ശാസിക്കുന്നതിനിടയിൽ നാട്ടിലെ ജന്മിയുടെ മകനെ ഭയഭക്തിബഹുമാനത്തോടെ എടുത്ത് മേശപ്പുറത്തിരുത്തുന്ന ഒരു രംഗമുണ്ട്. അധ്യാപകനായി അഭിനയിച്ച മുതുകുളം രാഘവൻപിള്ള എന്ന അക്കാലത്തെ സകലകലാവല്ലഭൻ എടുത്തു മേശപ്പുറത്തുരുത്തിയ ആ കുട്ടിയാണ് ഇന്ന് കേരളത്തിലെ വാർത്താതാരമായി നിറഞ്ഞുനിൽക്കുന്ന സുരേഷ് ഗോപി എന്ന പ്രശസ്ത നടൻ.  പൂർണ്ണമായും […]

സ്വകാര്യ പ്രാക്ടീസ്: ഡോക്ടർമാർ വിജിലൻസ് കേസിൽ കുടുങ്ങുന്നു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രികളിലെ 19 ഡോക്ടര്‍മാരും ആരോഗ്യവകുപ്പിനു കീഴിലുള്ള 64 ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി സംസ്ഥാന വിജിലൻസ് കണ്ടെത്തി. ഇവർക്കെതിരെ വകുപ്പ് തല നടപടി വരും. ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സർക്കാർ ഡോക്ടർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും സംസ്ഥാന വ്യാപകമായി വിജിലൻസ് മിന്നൽ പരിശോധന നടത്തി. ജോലി ചെയ്യുന്ന ആശുപത്രിയുടെ പരിസരത്ത് തന്നെ ഡോക്ടർമാർ ക്ലിനിക്ക് നടത്തുന്നതായും കണ്ടെത്തി. മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണ്ണമായും നിരോധിച്ചതാണ്. ഇതിന് പകരമായി ഡോക്ടർമാർക്ക് […]

സർക്കാർ ഡോക്ടർമാർക്ക് എതിരെ ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയില്ലെന്നും, ഈ വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി. പുറത്ത് പ്രാക്ടീസ് ചെയ്യാതിരിക്കാൻ ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിജിലൻസ് പരിശോധനയ്ക്കെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡോക്ടർമാരെ അവഹേളിക്കുന്നുവെന്നാണ് അവർ ആരോപിക്കുന്നത്. ഡ്യൂട്ടി സമയത്തിന് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയുണ്ട്. വീടുകളിൽ കയറിയുള്ള പരിശോധന ഡോക്ടർമാർക്കിടയിൽ […]

ഞായറാഴ്ച സത്യപ്രതിജ്ഞ: സുരേഷ് ഗോപി മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി: മൂന്നാം എൻ ഡി എ സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമ്പോൾ തൃശ്ശൂർ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നടൻ സുരേഷ് ഗോപി മന്ത്രിസഭയിൽ അംഗമാവും.അദ്ദേഹത്തിന് ഇതു സംബന്ധിച്ച നിർദേശം ലഭിച്ചു. മൊത്തം അമ്പതോളം പേർ മുന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ആദ്യഘട്ടത്തിൽ അധികാരമേൽക്കും. ബി ജെ പി യിലെ പ്രമുഖരായ അമിത് ഷാ, രാജ്നാഥ് സിം​ഗ്, പീയൂഷ് യോ​ഗൽ, എസ് ജയശങ്കർ, നിർമ്മല സീതാരാമൻ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ മന്ത്രിസഭയിൽ തുടരും. പാർടി ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന ജെപി നദ്ദ, മുതി‌ർന്ന […]

നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി കെ ടി ജലീൽ

കോഴിക്കോട് : ഇടതൂപക്ഷ ജനാധിപത്യ മുന്നണി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്നു പോയതിനെ പരോക്ഷമായി വിമർശിച്ച് കെ.ടി. ജലീൽ എം എൽ എ ഫേസ് ബുക്കിൽ കുറിപ്പിട്ടു. കനത്ത നികുതി വര്‍ധനകളും ക്ഷേമ പെൻഷൻ അടക്കമുള്ള സാമ്ബത്തിക ആനുകൂല്യങ്ങള്‍ നല്‍കാത്തതും തിരിച്ചടിയായി എന്നും ഭരണവിരുദ്ധ വികാരം അടിസ്ഥാന ജനങ്ങളില്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം വിലയിരുത്തുന്നു. എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ അയോദ്ധ്യയിലെ ഹൈന്ദവ വിശ്വാസികള്‍ക്ക് കൂപ്പുകൈ! നമ്മുടെ ഇന്ത്യ നിലനില്‍ക്കും. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ അട്ടിമറി […]

പത്മനാഭ സ്വാമിക്ക് ആദരം: സുരേഷ് ഗോപി ചിത്രം വരുന്നു

കൊച്ചി: പ്രമുഖ വ്യവസായി ഗോകുലം ഗോപാലൻ, ശ്രീഗോകുലം മൂവീസിന്‍റെ ബാനറില്‍ നിർമിക്കുന്ന മൂന്ന് സിനിമകളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടുവെന്ന് സൂരേഷ് ഗോപി അറിയിച്ചു. ഇതിൽ ഒരെണ്ണം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ചുള്ളതാണ്. 70 കോടി രൂപയാണ് ബജററ്. അത് നൂറു കോടി രൂപയാവാൻ പോലും സാധ്യത ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റക്കൊമ്പൻഎല്‍കെ എന്നിവയാണ് അഭിനയിക്കാനുള്ള മററു സിനിമകൾ. സനല്‍ വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം, വീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ജെഎസ്കെ എന്നിവയാണ് സുരേഷ് […]