സ്ത്രീ പീഡനക്കേസിൽ മുകേഷിന് സി പി എം സംരക്ഷണം

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ മുകേഷിനുമേല്‍ കേസിന്‍റെ കുരുക്കു കൂടി മുറുകിയിട്ടും സിപിഎം രക്ഷാകവചം തീർക്കുന്നത് തുടരുന്നു. മുകേഷിന്‍റെ രാജിക്കായി തെരുവില്‍ സമ്മര്‍ദ്ദം ശക്തമാകുമ്പോഴും സിപിഎമ്മിലും ഇടതു മുന്നണി തലപ്പത്തും ആശങ്കയില്ല. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടന്ന് സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റില്‍ തീരുമാനമായിട്ടുണ്ട്. എന്നാൽ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടും. മുകേഷിനെ ഒഴിവാക്കുക സമിതി പുന:സംഘടിപ്പിക്കുമ്പോൾ ആയിരിക്കും. ഇതിനിടെ, ആരോപണവിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുകേഷിനെ പ്രതിരോധിക്കുകയാണ് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജന്‍. രാജിക്ക് […]

ബലാൽസംഗക്കേസ്: സിദ്ദിഖിനെതിരെ സുപ്രധാന തെളിവുകൾ

തിരുവനന്തപുരം: യുവനടിയെ ബലാൽസംഗം ചെയ്തു എന്നാരോപിക്കുന്ന കേസിൽ ‘അമ്മ’ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയായ നടൻ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. സിദ്ദിഖും പരാതിക്കാരിയായ യുവനടിയും തിരുവനന്തപുരത്തെ മസ്ക്കററ് ഹോട്ടലില്‍ ഉണ്ടായിരുന്നതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.ഹോട്ടലിലെ രജിസ്റ്ററില്‍ ഇരുവരുടേയും പേരുകളുണ്ട്. റിസപ്ഷനിലെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പുവെച്ച് നടി മുറിയിലെത്തുകയായിരുന്നു. സിദ്ദിഖ് ഒന്നാം നിലയിലെ മുറിയിലാണുണ്ടായിരുന്നത്. ഇരുവരും ഒരേ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം നിള തിയേറ്ററിലെ പ്രിവ്യൂ ഷോയ്ക്ക് ശേഷമാണ് ഇരുവരും […]

പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി; 51,000 പേര്‍ക്ക് തൊഴിൽ

ന്യൂഡല്‍ഹി: പാലക്കാട് ഉള്‍പ്പെടെ 12 പ്രദേശങ്ങളിൽ ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാലക്കാട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ 1710 ഏക്കര്‍ ഭൂമിയിലാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുക. 3806 കോടി  രൂപയുടെ നിക്ഷേപവും 51,000 പേര്‍ക്ക് തൊഴിലുമാണ് പ്രതീക്ഷിക്കുന്നത്. റബ്ബര്‍, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍, ഔഷധനിര്‍മ്മാണത്തിനായുള്ള രാസവസ്തുക്കള്‍, സസ്യോത്പന്നങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഹൈടെക് വ്യവസായം എന്നീ മേഖലകള്‍ക്കാണ് പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രാധാന്യം നല്‍കുക. ഔഷധ […]

കയ്യേററ സംഭവം: സുരേഷ് ഗോപിക്ക് എതിരെ അന്വേഷണം

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി, രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം. മുന്‍ എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയിലാണ് ഈ നീക്കം. തൃശ്ശൂര്‍ സിറ്റി എസിപിക്ക് അന്വേഷണച്ചുമതല നല്‍കിയിട്ടുണ്ട്. പരാതിയില്‍ അനില്‍ അക്കരയുടെ മൊഴി രേഖപ്പെടുത്തും. മാധ്യമപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം നിയമമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്നതില്‍ തീരുമാനമെടുക്കുക. സുരേഷ് ഗോപി സത്യപ്രതിജ്ഞാ ലംഘനം ഉള്‍പ്പെടെ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ അക്കര പരാതി സമര്‍പ്പിച്ചിരിക്കുന്നത്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും […]

മുകേഷിനെപ്പററി അന്ന് സരിത പറഞ്ഞ് കഥകൾ….

കൊച്ചി: സിനിമ രംഗത്ത് നിന്നുള്ള ലൈംഗികാരോപണങ്ങളിൽ കുടുങ്ങിയ നടന്‍ മുകേഷിന് എതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യ ഭാര്യയായ നടി സരിത നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാജോർജ്,സരിതയുമായി ഇന്ത്യാവിഷനിൽ നടത്തിയ അഭിമുഖം വീണ്ടും വൈറലാവുകയാണ്.നേരത്തെ ടെലിവിഷൻ രംഗത്തെ ശ്രദ്ധേയയായ മാധ്യമ പ്രവർത്തകയായിരുന്നു വീണാ ജോർജ്ജ്. നർത്തകി മേതില്‍ ദേവികയുമായുള്ള രണ്ടാം വിവാഹ സമയത്താണ് സരിത,മുകേഷിനെതിരെ ഗുരുതരമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന് അറിയില്ല. സ്ത്രീവിഷയങ്ങളാണ് പിരിയാനുള്ള പ്രധാനകാരണം.മദ്യപാനവും ഗാര്‍ഹിക പീഡനവും […]

നടൻ സിദ്ദിഖ് ജാമ്യം തേടി ഹൈക്കോടതിയിലേക്ക് ?

കൊച്ചി: നടിയുടെ പരാതിയിൽ ബലാത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ നടൻ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമിക ആലോചന. യുവ നടിയുടെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസ്. 2016 തലസ്ഥാനത്തെ ഹോട്ടലിൽവച്ച് തന്നെ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. 376 വകുപ്പ് അനുസരിച്ച് ബലാൽസംഗത്തിന് പത്തു വർഷത്തിൽ കുറയാത്തത്തും ജീവപര്യന്തംവരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ശിക്ഷ ലഭിക്കും. […]

പീഡനക്കേസിൽ വധശിക്ഷ നൽകും : മമത ബാനർജി

കൊൽക്കത്ത: ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ പത്തു ദിവസത്തിനുള്ളിൽ നിയമസഭയിൽ കൊണ്ടുവന്ന് നിയമമാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ബില്‍ പാസാക്കിയ ശേഷം ഗവർണർ സി.വി ആനന്ദ ബോസിൻ്റെ അംഗീകാരത്തിനായി അയക്കും. അംഗീകാരം ലഭിച്ചില്ലെങ്കിൽ രാജ്ഭവന് പുറത്ത് പ്രതിഷേധിക്കുമെന്നും അദ്ദേഹത്തിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും മമത പറഞ്ഞു. ആർജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. […]

സിപിഎം സുരക്ഷ നൽകുന്ന മുകേഷിൻ്റെ രാജിക്കായി സ്ത്രീ സംഘടനകൾ

  കൊച്ചി : സി പി എം സുരക്ഷാവലയം തീർക്കുകയാണെങ്കിലും, സിനിമ വ്യവസായ രംഗത്തു നിന്ന് ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന കൊല്ലം എം എൽ എ യായ നടൻ മുകേഷിനെതിരെ 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്നുള്ള സംയുക്ത പ്രസ്താവന സർക്കാരിനെ വെട്ടിലാക്കുന്നു. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നും സർക്കാരിൻ്റെ സിനിമ നയരൂപീകരണ കമ്മിറ്റിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. സാറാ ജോസഫ്,കെ അജിത,ഏലിയാമ്മ വിജയൻ,കെ ആർ മീര,മേഴ്സി അലക്സാണ്ടർ,ഡോ രേഖ രാജ്,വി പി സുഹ്‌റ,ഡോ. സോണിയ […]

ശർക്കര പന്തലിലെ തേൻമഴ .

സതീഷ് കുമാർ വിശാഖപട്ടണം ലോകത്തിലെ ആദ്യത്തെ കല സംഗീതമാണെന്നാണ് പണ്ഡിതന്മാർ പറയുന്നത് .സംഗീതത്തിന് പല ആസ്വാദന ഭാവങ്ങളുണ്ടെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിൽ ജനങ്ങളെ ഏറെ സ്വാധീനിച്ച സംഗീതശാഖ ചലച്ചിത്ര ഗാനങ്ങളുടേതായിരുന്നു. എല്ലാ തരം ആസ്വാദകരേയും ചലച്ചിത്ര ഗാനങ്ങൾ ആനന്ദഭരിതരാക്കുന്നുണ്ട്. ചലച്ചിതഗാനങ്ങൾ ആസ്വാദകരിൽ ആധിപത്യമുറപ്പിക്കുന്നതിന് മുൻപ് കെ പി എ സി യുടെ നാടക ഗാനങ്ങളായിരുന്നു മലയാള നാടിന്റെ സംഗീത ഭൂമികയെ താരും തളിരു മണിയിച്ചത് . വിരലിലെണ്ണാവുന്നതേ ഉള്ളൂവെങ്കിലും ആ നാടക ഗാനങ്ങൾ മലയാളികളുടെ മനസ്സിൽ തേൻമഴ പെയ്യിപ്പിച്ചവയാണെന്ന […]