സി പി എം വിട്ടുവീഴ്ച: കേരള കോൺഗ്രസ്സിന് രാജ്യസഭാ സീററ്

തിരുവനന്തപുരം: രാജ്യസഭയിലേക്ക് തങ്ങൾക്ക് അവകാശപ്പെട്ട സീററ് കേരള കോൺഗ്രസ്സ് (എം) ന് വിട്ടു കൊടുക്കാൻ സി പി എം സമ്മതിച്ചു.അങ്ങനെ ഇടതുമുന്നണിയിൽ ഉണ്ടായിരുന്ന തർക്കം പരിഹരിച്ചു. സംസ്ഥാനത്തെ മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് വരുന്നത്. അതിൽ രണ്ടെണ്ണം ഇടതുമുന്നണിക്ക് ലഭിക്കും. ഒന്നു സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ ഒഴിവിൽ വരുന്നതാണ്. രണ്ടാമത്തെ സീററ് സി പി എമ്മിന് ലഭിക്കാനുള്ളതായിരുന്നു. സി പി ഐയുടെ സീററിൽ കേരള കോൺഗ്രസ് അവകാശവാദം ഉന്നയിച്ചതാണ് തർക്ക കാരണം. സിപിഎമ്മിൻ്റെ സീറ്റ് […]

കേന്ദ്ര മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് സുരേഷ് ഗോപി

ന്യൂഡൽഹി: ക്യാബിനററ് പദവി ലഭിക്കാത്തതിനാൽ നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നുവെന്ന നിലപാടിൽ മലക്കംമറിഞ്ഞ് സുരേഷ് ഗോപി. ചില മാധ്യമങ്ങള്‍ തെറ്റായ വാർത്തയാണ് പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പിട്ടു.’ഇത്തരം വാർത്തകൾ തീർത്തും തെറ്റാണ്. മോദി സർക്കാരിൻ്റെ മന്ത്രിസഭയില്‍ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,” സുരേഷ് ഗോപി കുറിച്ചു. നിലവില്‍ ലഭിച്ചിരിക്കുന്ന സഹമന്ത്രി സ്ഥാനത്തില്‍ അദ്ദേഹം അതൃപ്തനാണെന്ന […]

ക്യാബിനററ് പദവിയില്ല; സുരേഷ് ഗോപി മന്ത്രിസ്ഥാനം വിടും?

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ക്യാബിനററ് പദവി ലഭിക്കാത്തതിൽ സുരേഷ് ഗോപിക്ക്അനിഷ്ടവും പ്രതിഷേധവും. സ്ഥാനത്ത് തുടരണോ എന്ന് അദ്ദേഹം ആലോചിക്കുന്നു. തൃശ്ശൂരിൽ മികച്ച വിജയം കൊയ്ത് ബി ജെ പിയ്ക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ സാഹചര്യമൊരുക്കിയ തന്നെ സഹമന്ത്രി സ്ഥാനത്തേയ്ക്ക് ഒതുക്കി എന്നാണ് അദ്ദേഹത്തിൻ്റെ പരാതി എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ക്യാബിനററ് പദവി മോഹിച്ചെങ്കിലും ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്. എന്നാൽ സിനിമയിൽ അഭിനയിക്കാൻ ഉള്ള സൗകര്യം കണക്കിലെടുത്താണ് സഹമന്ത്രി സ്ഥാനം […]

മന്ത്രിസ്ഥാനമില്ല; കളം വിട്ട് രാജീവ് ചന്ദ്രശേഖർ; പിന്നാലെ തിരുത്ത്

തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭാ പട്ടികയിൽ ഉൾപ്പെടുത്തതിൽ പ്രതിഷേധിച്ച് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന കുറിപ്പ് സമൂഹ മാധ്യമത്തിലിട്ട് ബി ജെ പി നേതാവും മുൻ മന്ത്രിയുമായ രാജീവ് ചന്ദ്ര ശേഖർ.മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മിനിററുകൾക്ക് മുമ്പായിരുന്നു കുറിപ്പ് പുറത്ത് വന്നത്. പതിനെട്ടു വര്‍ഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന കുറിപ്പാണ് തിരുവനന്തപുരത്ത് ഡോ. ശശി തരൂരിനോട് തോററ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍ വിവാദം ഉയർന്നതോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പിന്നാലെ തന്റെ ടീമിലെ പരിചയ കുറവുള്ള ഒരാൾക്ക് സംഭവിച്ച […]

മോദി വീണ്ടും; സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും മന്ത്രിമാർ

ന്യൂഡൽഹി :നരേന്ദ്ര മോദി മൂന്നാം വട്ടവും എൻ ഡി എ യുടെ പ്രധാനമന്ത്രിയായപ്പോൾ, കേരളത്തിൽ നിന്ന് നടൻ സുരേഷ് ഗോപിക്ക് ഒപ്പം ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിസഭയിലെത്തി. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പ്രമുഖർ. ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും ടിഡിപിക്ക് 2 ക്യാബിനറ്റ് […]

സുരേഷ് ഗോപിക്ക് ഒപ്പം ജോർജ് കുര്യനും മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി :നരേന്ദ്ര മോദി മൂന്നാം വട്ടവും എൻ ഡി എ യുടെ പ്രധാനമന്ത്രിയാകുമ്പോൾ, കേരളത്തിൽ നിന്ന് നടൻ സുരേഷ് ഗോപിക്ക് ഒപ്പം ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിസഭയിലേക്ക്. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് അദ്ദേഹം മന്ത്രിസഭയിൽ അംഗമാകുന്നത്.ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്ന ജോർജ് കുര്യന് തുണയായി.പാർടി ദേശീയ നിർവാഹക സമിതി അംഗവും യുവമോർച്ച ദേശീയ ഉപാധ്യക്ഷനും ആയിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് […]

രണ്ട് കാശ്മീരുകള്‍; രണ്ട് സമീപനങ്ങള്‍

അരൂപി “പ്രിയ  സുഹൃത്തേ, ഞാനിപ്പോള്‍ കാശ്മീരിലാണുള്ളത്. എന്റെ സുഹൃത്തേ  ഇവിടം തന്നെയാണ് ദേവലോകം, ഇവിടുത്തെ തരുണികള്‍ തന്നെയാണ് ദേവാംഗനകള്‍”. പ്രശസ്ത സഞ്ചാര സാഹിത്യകാരനായ എസ്.കെ.പൊറ്റക്കാട് കാശ്മീരില്‍ നിന്ന് നാട്ടിലുള്ള സുഹൃത്തിനെഴുതിയ കത്തിലെ വാചകമാണിത്. 1946-ലോ 1947-ലോ ആയിരിക്കണം പൊറ്റക്കാട് കാശ്മീര്‍ സന്ദര്‍ശിച്ചത്. അദ്ദേഹത്തിന്‍റെ ‘കാശ്മീര്‍’ എന്ന് സഞ്ചാര സാഹിത്യ കൃതി ആദ്യം പ്രസിദ്ധീകരിച്ചത് 1947-ലാണ്. ഹരിതാഭമായ താഴ്വാരങ്ങളും മഞ്ഞുമൂടിയ പര്‍വ്വതനിരകളും അതിനിടയിലെ മനോഹരങ്ങളായ തടാകങ്ങളും ഗ്രീഷ്മത്തിലെ മഞ്ഞ് വീഴ്ചയും വേനല്‍ക്കാലത്തെ പച്ചപ്പും ശരത്കാലത്തെ സുവര്‍ണ്ണശോഭയുമെല്ലാം ചേര്‍ന്ന് ഭൂമിയിലെ […]

രാഹുൽ വയനാട് വിടും; പകരം കെ.മുരളീധരൻ ?

ന്യൂഡല്‍ഹി: കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വൈകാരിക പ്രാധാന്യമുള്ള റായ്ബറേലി ലോക്‌സഭാ മണ്ഡലം നിലനിർത്താനും വയനാട് മണ്ഡലം ഉപേക്ഷിക്കാനും രാഹുൽ ഗാന്ധി തയാറെടുക്കുന്നു. ഉത്തർ പ്രദേശ് കോൺഗ്രസ്സിന് മികച്ച പിന്തുണ നൽകിയ സാഹചര്യത്തിലാണ് ഈ തീരുമാനം അദ്ദേഹം കൈക്കൊള്ളുന്നത്. ഉത്തർ പ്രദേശിൽ കൂടുതൽ സജീവമാവാനും രാഹുലിന് കഴിയും. അങ്ങനെ വന്നാൽ തൃശ്ശൂരിൽ തോററ കെ. മുരളീധരൻ വയനാട്ടിൽ സ്ഥാനാർഥിയാവാൻ സാധ്യതയുണ്ട്.ഐ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാവുമെന്ന അഭ്യൂഹങ്ങളുമുണ്ട്. പാർടി ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം വന്നശേഷമേ […]