കുവൈത്ത് തീപ്പിടിത്തം: 24 പേര്‍ മലയാളികൾ

കുവൈത്ത് സിററി: തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ച 49 പേരിൽ 24 പേര്‍ മലയാളികളെന്ന് സ്ഥിരീകരിച്ചു. ഇവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോ​ഗിക കണക്കായി പരി​ഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി. 7 പേർ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ‌തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേ​ഗം […]

വടക്കൻപാട്ട് സിനിമകളിലെ പാണനാർ

സതീഷ് കുമാർ വിശാഖപട്ടണം  നാല്പതുകളിലാണെന്നു തോന്നുന്നു ക്ഷേത്രനഗരിയായ ഏറ്റുമാനൂരിൽ ഒരു സാംസ്കാരിക സമ്മേളനം നടക്കുന്നു. ‘ മഹാകവി വള്ളത്തോൾ നാരായണമേനോനാണ് മുഖ്യാതിഥി. സാംസ്കാരിക സദസ്സിനുശേഷം നാട്ടിലെ ചെറുപ്പക്കാരുടെ വക ഒരു ഹാസ്യ കലാപരിപാടിയും സംഘാടകർ ഏർപ്പാട്  ചെയ്തിരുന്നു.                      ഏറ്റുമാനൂരമ്പലത്തിനടുത്ത് താമസിക്കുന്ന ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായ പങ്കജാക്ഷൻപിള്ള അന്ന് അവിടെ ഒരു പുതിയ പരിപാടി അവതരിപ്പിച്ചു. ആ ഹാസ്യ കലാപ്രകടനത്തിന്റെ ഇന്നത്തെ പേരാണ്  “മിമിക്രി […]

മോദിയുടെ ശൈലിയെ വിമർശിച്ച് മോഹൻ ഭാഗവത്

നാഗ്പൂർ :നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ രൂപീകരണത്തിന് ശേഷം ആർ.എസ്.എസിൽ നിന്നുള്ള ആദ്യ പ്രതികരണം പുറത്ത് വന്നു. ഒരു യഥാർത്ഥ സേവകൻ അഹങ്കാരിയാവരുതെന്നും, അന്തസ്സ് കാത്തുസൂക്ഷിച്ചുകൊണ്ട് ജനങ്ങളെ സേവിക്കുമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. ലോക്‌സഭയിൽ ബി ജെ പി ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ പുറത്തുവന്ന ഈ വാക്കുകൾ വ്യാപകമായി ചർച്ചയാവുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണ് ‘അഹങ്കാരി’ ആവരുത് എന്ന പ്രയോഗം നടത്തിയതെന്ന് നിരീക്ഷകർ കരുതുന്നു. ഒരു യഥാർത്ഥ ‘സേവകൻ’മാന്യത കാത്തുസൂക്ഷിക്കന്നവനാണെന്ന് […]

‘മഞ്ഞുമ്മല്‍ ബോയ്സ്’: അന്വേഷിക്കാൻ ഇ ഡി രംഗത്ത്

കൊച്ചി: കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 200 കോടിയ്ക്ക് മേല്‍ വരുമാനം ലഭിച്ച ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിർമ്മാതാക്കൾക്ക് എതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ( ഇഡി) അന്വേഷണം ആരംഭിച്ചു സിനിമാ നിർമ്മാണത്തിലെ കള്ളപ്പണ ഇടപാടാണ് പരിശോധിക്കുന്നത്. .സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോൺ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും, വേറൊരു നിർമ്മാതാവുമായ സൗബിൻ ഷാഹിറിന് നോട്ടീസ് നൽകിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ […]

ഗ​ണ​പ​തി​വ​ട്ട​ജി എന്ന കെ. സുരേന്ദ്രനും സുരേഷ് ഗോപിയും…

കൊച്ചി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേന്ദ്ര​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി രാ​ഷ്ട്രീ​യ നീ​രി​ക്ഷ​ക​ൻ ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​നാ​വ​ശ്യ സ്ഥ​ല​നാ​മ വി​വാ​ദം കു​ത്തി​പ്പൊ​ക്കി മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യത​ക​ളെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളാ​ണ് സു​രേ​ന്ദ്ര​നെ​ന്ന് ശ്രീ​ജി​ത്ത് വി​മ​ർ​ശി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു വി​മ​ർ​ശ​നം.   ശ്രീജിത്ത് പണിക്കർ    ശ്രീ​ജി​ത്തി​ന്‍റെ എ​ഫ്ബി പോ​സ്റ്റ് ചു​വ​ടെ: “പ്രി​യ​പ്പെ​ട്ട ഗ​ണ​പ​തി​വ​ട്ട​ജി, നി​ങ്ങ​ൾ​ക്കെ​ന്നോ​ട് ന​ല്ല ക​ലി​പ്പു​ണ്ടാ​കും. മ​ക​ന്‍റെ ക​ള്ള​നി​യ​മ​നം, തി​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ കു​ഴ​ൽ​പ്പ​ണം, തു​പ്പ​ൽ വി​വാ​ദം, സ്ഥ​ല​പ്പേ​ര് വി​വാ​ദം ഇ​തി​ലൊ​ക്കെ നി​ങ്ങ​ളെ ത​ള്ളി​പ്പ​റ​ഞ്ഞ​തി​ൽ നി​ങ്ങ​ൾ​ക്ക് ന​ല്ല […]

പ്രമുഖരുടെ വകുപ്പുകൾക്ക് മാറ്റമില്ല: സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം- പ്രകൃതി വാതക വകുപ്പുകളുടെ ചുമതല. ജോര്‍ജ് കുര്യന് മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് കിട്ടുന്നത്. മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ കൈകാര്യം ചെയ്യും. അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയവും നിതിൻ ഗ‍ഡ്‌കരി […]

വയനാട്ടിൽനിന്നു പ്രിയങ്ക ?

കെ. ​​​​​ഗോ​​​​​പാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ തേ​​​​രോ​​​​ട്ടം സി​​​​പി​​​​എ​​​​മ്മി​​​​നെ ദ​​​​യ​​​​നീ​​​​യ​​​​മാ​​​​യ അ​​​​വ​​​​സ്ഥ​​​​യി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ക​​​​യും ഭാ​​​​ര​​​​തീ​​​​യ ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യെ ഒ​​​​രു സീ​​​​റ്റി​​​​ൽ ഒ​​​​തു​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യ സ്ഥി​​​​തി ചൂ​​​​ടു​​​​പി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണ്. നി​​​​ർ​​​​ണാ​​​​യ​​​​ക രാ​​​​ഷ്‌​​​​ട്രീ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ ഒ​​​​രു കു​​​​ടും​​​​ബ മ​​​​ണ്ഡ​​​​ലം എ​​​​ന്നു പ​​​​റ​​​​യാ​​​​വു​​​​ന്ന റാ​​​​യ്ബ​​​​റേ​​​​ലി​​​​യി​​​​ൽ​​​​കൂ​​​​ടി മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​നാ​​​​യ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി, വ​​​​യ​​​​നാ​​​​ട്ടി​​​​ൽ 3.26 ല​​​​ക്ഷം വോ​​​ട്ടി​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ ഉ​​​​ജ്വ​​​​ല വി​​​​ജ​​​​യ​​​​മാ​​​​ണ് നേ​​​​ടി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ അ​​​​മേ​​​​ഠി​​​​യി​​​​ൽ സ്മൃ​​​​തി ഇ​​​​റാ​​​​നി​​​​യോ​​​​ടു തോ​​​​റ്റ രാ​​​​ഹു​​​​ൽ ഇ​​​​ക്കു​​​​റി ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ബി​​​​ജെ​​​​പി​​​​ക്ക് ക​​​​ടു​​​​ത്ത […]

സ്ത്രീധന പീഡനം: യുവതി മലക്കംമറിഞ്ഞു

കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മർദ്ദിച്ചതെന്നും, ബെല്‍റ്റവച്ച് അടിച്ചതെന്നും ചാര്‍ജറിന്റെ കേബിള്‍ വച്ച് കഴുത്ത് മുറുക്കിയതെന്നും ആരോപിച്ചത് കള്ളമാണെന്ന് കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരി.സ്വന്തം യൂട്യൂബ് ചാനലിലൂടെ ആണ് അവർ നിലപാടിൽ മലക്കംമറിഞ്ഞത്. കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. യുവതിയുടെ വിശദീകരണം ഇങ്ങനെ: പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നു. അതില്‍ കുറ്റബോധം തോന്നുന്നുണ്ട്. വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞത്. പറഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് […]