വയനാട് മണ്ഡലം: അവസാന വാക്ക് സോണിയ പറയും

കൊച്ചി : കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്, റായ് ബറേലി ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നൊഴിയുമ്പോൾ അവിടെ പ്രിയങ്കാ ഗാന്ധി മൽസരിക്കണോ എന്ന കാര്യത്തിൽ സോണിയ ഗാന്ധിയുടെ നിലപാട് നിർണയകമാവും.കുടുംബത്തിൽ നിന്നുള്ള മൂന്നു പേര്‍ ഒരേസമയം പാർലമെന്റിൽ വേണ്ടെന്നാണ് അവരുടെ നിലപാട്. സോണിയ സമ്മതിച്ചാൽ രാഹുൽ ഗാന്ധി ഒഴിയുന്ന മണ്ഡലത്തിൽ പ്രിയങ്ക സ്ഥാനാർഥിയാകും. വയനാടാണോ റായ്ബറേലിയാണോ ഒഴിയുന്നതെന്നതില്‍ രാഹുൽ ഗാന്ധി നാളെ തീരുമാനം അറിയിക്കും.പാർട്ടിയിലെ പൊതുവികാരം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തിയേക്കും. ഉത്തരേന്ത്യയിൽ പാർട്ടിക്ക് […]

അഹങ്കാരികളെ ശ്രീരാമന്‍ പിടിച്ചുകെട്ടി: ആർ എസ് എസ്

ജയ്പുര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഹങ്കാരികളെ ശ്രീരാമന്‍ 241 സീററിൽ  പിടിച്ചുകെട്ടിയെന്ന് ആര്‍.എസ്.എസ്. ദേശീയ നിര്‍വാഹക സമിതി അംഗം ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തോററ ബി.ജെ.പിയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിക്കുകയാണ് ആര്‍.എസ്.എസ്. സംഘടനാ തലവൻ സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പരോക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് ഇന്ദ്രേഷ് കുമാറും രംഗത്തെത്തിയത്. യഥാര്‍ഥ സ്വയം സേവകന് അഹങ്കാരമുണ്ടാകില്ലെന്നും, ആരേയും വേദനിപ്പിക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുകയെന്നുമാണ് ഭാഗവത് പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാന്യത പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 370 സീറ്റെന്ന അവകാശവാദവുമായി മത്സരിച്ച് ബി.ജെ.പി. […]

മോദിയെ മോഹൻ ഭഗവത് അഹങ്കാരി എന്ന് വിളിച്ചപ്പോൾ..

കൊച്ചി :മുന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ വിമർശിച്ച് ആർ എസ് എസ് തലവൻ മോഹൻ ഭഗവത് നടത്തിയ വിമർശനത്തിൽ സന്തോഷം പ്രകടിപ്പിച്ച് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി. ആർ. പരമേശ്വരൻ ഫേസ് ബുക്കിൽ കുറിപ്പിട്ടു. പരമേശ്വരൻ്റെ പോസ്ററ് ഇങ്ങനെ: ബി.ജെ.പിവിമർശനം നിറഞ്ഞ മോഹൻ ഭഗവതിന്റെ പ്രഭാഷണം മുഴുവനായി കേട്ടു. സുന്ദർ!അതിസുന്ദർ! ഇതുവരെ ‘അഹങ്കാരി’ദ്വന്ദത്തെ നിരുപാധികമായി പിന്താങ്ങിയിരുന്ന ലോക്കൽ സംഘികളുടെ മനസ്സുകൾ ആ പ്രഭാഷണത്തിനുശേഷം പെട്ടെന്ന് മ്ലാനമായി.നാവുകൾ ചലിക്കാതായി. ഇത്തരം അഗാധനിശ്ശബ്ദതയെ താരതമ്യം ചെയ്യാനാവുന്നത് കമ്മി ഗുണ്ടകൾ […]

സൂര്യനെല്ലികേസ്: മുൻ ഡിജിപി: സിബി മാത്യൂസ് കേസിൽപ്പെട്ടു.

കൊച്ചി: സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതിന് മുൻ ഡിജിപി: സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. 1996ലായിരുന്നു സൂര്യനെല്ലികേസിന് ആസ്പദമായ സംഭവം. സിബി മാത്യൂസിന്റെ 2017-ൽ പുറത്തിറങ്ങിയ ‘നിർഭയം – ഒരു ഐ.പി.എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലാണ് ഇരയെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്. സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുസ്തകത്തിലെ വെളിപ്പെടുത്തലിൽ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് കോടതി അസാധുവാക്കി. ജോഷ്വയുടെ പരാതി വീണ്ടും […]

ലൈംഗിക പീഡനക്കേസിൽ യെദിയൂരപ്പയ്ക്കെതിരെ അറസ്റ്റ് വാറന്‍റ്

ബെംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ആരോപിക്കപ്പെടുന്ന സംഭവവുമയി ബന്ധപ്പെട്ട പോക്സോ കേസില്‍ മുൻ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. അതേസമയം, മുൻ‌കൂർ ജാമ്യാപേക്ഷയുമായി യെദിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയത്. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു മറുപടി. പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം […]

തിരുത്തപ്പെടുന്ന മിഥ്യാധാരണകള്‍

അരൂപി ഈ തെരഞ്ഞെടുപ്പ് രണ്ട് മിഥ്യാധാരണകളെ തിരുത്തി. ഒന്ന്: ബി.ജെ.പി.യെ പരാജയപ്പെടുത്താനാവില്ല. രണ്ട് : വര്‍ഗ്ഗീയത ഭൂരിപക്ഷം ഹിന്ദുക്കളിലും കടന്നു കയറി. തീര്‍ച്ചയായും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശ്വസിക്കുന്നുണ്ടാവണം. 2014-ലെ തെരഞ്ഞെടുപ്പില്‍ 336 സീറ്റുകള്‍ നേടി അധികാരത്തിലേറിയ എന്‍.ഡി.എ.മുന്നണിയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 മേയ് 20-നാണ് ആദ്യമായി പാര്‍ലമെന്‍റ് മന്ദിരത്തിലെത്തിയത്. “ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍” എന്ന് വിശേഷിപ്പിച്ചു കൊണ്ട് പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പടവുകളില്‍ സാഷ്ടാംഗം പ്രണമിച്ച ശേഷമാണ് അന്ന് മോദി […]

കുടിശ്ശിക 83 കോടി: റേഷന്‍ വിതരണം മുടങ്ങുന്നു

കൊച്ചി: കരാറുകാർക്ക് 83 കോടി രൂപയിലധികം കുടിശ്ശികയായി സർക്കാർ നൽകാനുള്ള സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭനാവസ്ഥയിലേക്ക്. റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന ലോറി ഉടമകളും കരാര്‍ തൊഴിലാളികളും സമരം പ്രഖ്യാപിച്ചതാണ് ഇതിനു കാരണം. കുടിശ്ശിക ലഭിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറുകയുള്ളൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കരാറുകാര്‍. കഴിഞ്ഞ ഒരാഴ്ചയായി കരാറുകാര്‍ നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ പതിനായിരത്തോളം വരുന്ന കടകളില്‍ പലതിലും റേഷന്‍ വിതരണം താളം തെറ്റി.സമരം രണ്ടുദിവസം കൂടി നീണ്ടുനില്‍ക്കുകയാണെങ്കില്‍ […]