മുസ്ലിം പ്രീണനവും പാണക്കാട് തങ്ങളും വെള്ളാപ്പള്ളിയും…

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫിന് ലഭിച്ച മേൽക്കെ ലഭിക്കാൻ കാരണം എന്തെന്ന് വിശകലനം ചെയ്യുന്നു ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ. എസ്.രാധാകൃഷ്ണൻ. മുസ്ലീം ലീഗിൻ്റെ സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും എസ് എൻ ഡി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രകടിപ്പിച്ച അഭിപ്രായങ്ങളെക്കുറിച്ച് അദ്ദേഹം ഫേസ് ബുക്കിൽ കുറിപ്പിട്ടു. കുറിപ്പിൻ്റെ പൂർണരൂപം: മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു […]

വോട്ടെടുപ്പ് യന്ത്ര കൃത്രിമം: മുംബൈ പത്രത്തിന് എതിരെ കേസ്

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ ഇലക്ടോണിക് വോട്ടെടുപ്പ് യന്ത്രത്തിൽ ക്രമക്കേട് നടത്തി എന്ന വാർത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു. യന്ത്രത്തിന് പ്രവർത്തിക്കാൻ ഫോൺ വഴിയുള്ള ഒടിപി ആവശ്യമില്ലെന്നും ആശയവിനിമയം നടത്താനാകില്ലെന്നും റിട്ടേണിങ് ഓഫീസർ വന്ദന സൂര്യവംശി,വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മൊബൈല്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ശിവസേന (ഏക്‌നാഥ് ഷിൻഡെ) എംപി രവീന്ദ്ര വൈക്കറിന്റെ ബന്ധുവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ഇവിഎം അണ്‍ലോക്ക് ചെയ്യുന്നതിനായാണ് ഫോണ്‍ ഉപയോഗിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. […]

നീറ്റ് പരീക്ഷയില്‍ ക്രമക്കേടെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ രണ്ടിടത്ത് ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സമ്മതിച്ചു. കുറ്റക്കാരായി കണ്ടെത്തുന്നതാരെയാണെങ്കിലും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.എൻടിഎ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കും. ക്രമക്കേട് നടന്നത് എവിടെയാണെന്നോ ഏത് തരത്തിലാണ്  നടന്നതെന്നോ മന്ത്രി വ്യക്തമാക്കിയില്ല. ക്രമക്കേട് നടന്നെന്ന  വാർത്തകള്‍  ഇതുവരെ കേന്ദ്ര സർക്കാർ  തള്ളുകയായിരുന്നു . 67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചതോടെയാണ് നീറ്റ് പരീക്ഷ വിവാദത്തിലായത്. ഹരിയാന, ചണ്ഡിഗഡ്, ഛത്തീസ്ഗഡ് എന്നീ […]

മഹാരാഷ്ടയിൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം ?

മുംബൈ: ശിവസേന (ഏക്നാഥ് ഷിൻഡെ പക്ഷം) സ്ഥാനാർഥിയായിരുന്ന രവീന്ദ്ര വയ്ക്കറുടെ ബന്ധു ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) അൺലോക്ക് ചെയ്യാൻ കഴിയുന്ന ഫോൺ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാംഗമായ അദ്ദേഹത്തിൻ്റെ മരുമകൻ മങ്കേഷ് പണ്ടിൽക്കറാണ് ഈ ഫോൺ ഉപയോഗിച്ചിരുന്നത്.ഇവിഎം അൺലോക്ക് ചെയ്യാനുള്ള ഒടിപി ലഭിക്കാനായി ഉപയോഗിച്ചിരുന്ന ഫോണാണ് ഇത്. ഇതിനെ തുടർന്ന് മങ്കേഷിനും തിരഞ്ഞെടുപ്പ് കമ്മിഷൻ പോൾ പോർട്ടലായ എൻകോറിന്റെ ഓപ്പറേറ്റർ ദിനേഷ് ഗൗരവിനും പോലീസ് നോട്ടീസ് അയച്ചു.ഫോൺ പരിശോധനയ്ക്കായി ഫൊറൻസിക് ലബോറട്ടിയിലേക്ക് അയച്ചു. […]

ബാങ്ക് ക്രമക്കേട്: 16 ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടും

കൊച്ചി : മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം എ ആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി പി കെ കെ ബാവ അടക്കം 16 ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുമെന്നു കാണിച്ച്‌ ആദായനികുതി വകുപ്പ് നോട്ടീസ് നൽകി. ബാങ്കിലെ നിക്ഷേപത്തിന് ആദായ നികുതിയും പിഴയും അടക്കണം. നികുതിയും കുടിശ്ശികയും ഉടന്‍ അടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ കഴിഞ്ഞദിവസം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് ( ഇ ഡി) ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. […]

ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ ഇനി ജനഗണമന… പാടണം

ശ്രീനഗർ : കുട്ടികളില്‍ ദേശീയ ബോധം ഉണർത്താനും അവരില്‍ ഐക്യവും അച്ചടക്കവും വളര്‍ത്താനും, ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ രാവിലെ ദേശീയ ഗാനത്തോടെ അസംബ്ലി നടത്തുന്നത് നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള അസംബ്ലി എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കണം.ഔദ്യോഗിക പരിപാടികളില്‍ ദേശീയ ഗാനം ആലപിക്കുന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്.എന്നാല്‍ ഇതാദ്യമായാണ് ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ രാവിലെ ദേശീയ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെടുന്നത്. കുട്ടികളില്‍ വിവിധ കഴിവുകളും, നേതൃഗുണവും വളര്‍ത്തിയെടുക്കാനാവശ്യമായ ബോധവല്‍ക്കരണവും പ്രചോദനപരമായ പ്രഭാഷണങ്ങളും സ്‌കൂള്‍ അധികൃതര്‍ നല്‍കണമെന്നും […]

സത്യൻ്റെ വെളിച്ചം കാണാതെപോയ ആദ്യ ചിത്രങ്ങൾ

ആർ.ഗോപാലകൃഷ്ണൻ 🌏  അനശ്വര നടൻ സത്യൻ്റെ സത്യന്റെ ഓർമ്മ ദിനമാണല്ലോ ഇന്ന്. അദ്ദേഹത്തിന്റെ ആദ്യ സിനിമ ‘ആത്മസഖി’യാണെങ്കിലും അതിനുമുമ്പ് അദ്ദേഹം ക്യാമറയെ അഭിമുഖീകരിച്ച, പക്ഷേ, വെളിച്ചം കാണാതെ പോയ ചില സിനിമകളുമുണ്ട്….     🌏 നീല പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി സുബ്രഹ്‍മണ്യം നിര്‍മ്മിച്ച്, ജി ആര്‍ റാവു സംവിധാനം ചെയ്‍ത ‘ആത്മസഖി’യിലൂടെ സത്യന്‍ ആദ്യമായി കടന്നുവരുന്നത് എന്നത് ചരിത്ര യാഥാർത്ഥ്യം. 1952 ഒക്ടോബറില്‍ തിയറ്ററുകളിലെത്തി.   പക്ഷേ, സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നില്ല അത്. ഒന്നും […]

ഗ്ർർർ സിംഹക്കൂട്ടിലെ പാതിവെന്ത തമാശകൾ

ഡോ ജോസ് ജോസഫ്   കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടിനും ഒപ്പം മോജോ എന്ന സിംഹവും ചേർന്ന്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ഗ്ർർർ.തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് എടുത്തു ചാടിയ റെജിമോൻ നാടാർ (കുഞ്ചാക്കോ ബോബൻ) എന്ന നായകനെ പുറത്തെത്തിക്കാൻ നടത്തുന്ന രക്ഷാപ്രവർത്തനമാണ് പ്രധാന ഇതിവൃത്തം. സർവൈൽ ഡ്രാമയാണെങ്കിലും കൈയ്യടികളുടെ അകമ്പടിയോടെയുള്ള കോമഡിയാണ് സംവിധായകൻ ജെയ് കെ ലക്ഷ്യമിടുന്നത്. സിംഹക്കുട്ടിൽ അകപ്പെട്ടവർക്ക് രക്ഷപെടാനാകുമോ എന്ന  ഉദ്വേഗത്തിനു പകരം ചിരിക്കൂട്ടിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകാനാണ് സംവിധായകൻ്റെ ശ്രമം. പൃഥ്വിരാജ് നായകനായി […]

അരുന്ധതി റോയി തീവ്രവാദ വിരുദ്ധ നിയമ കേസിൽ

ന്യൂഡൽഹി  : രാജ്യദ്രോഹ പരാമർശം നടത്തി എന്നാരോപിച്ച് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ പേരിൽ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം കേസെടുക്കും. അരുന്ധതി റോയിക്കു പുറമേ കശ്മീർ കേന്ദ്ര സര്‍വകലാശാലയിലെ രാജ്യാന്തര നിയമപഠന വിഭാഗം മുൻ പ്രഫസർ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന് എതിരെയും യു എ പി എ സെക്ഷൻ 45(1) പ്രകാരം കേസെടുക്കാൻ ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന വി.കെ.സക്‌സേന അനുമതി നൽകി. 2010 ഒക്ടോബർ 21ന് ഡല്‍ഹിയിൽ കമ്മിറ്റി ഫോർ റിലീസ് […]