മന്ത്രി സുരേഷ് ഗോപി ചിത്രം ‘വരാഹം’ജൂലൈയില്‍

കൊച്ചി : കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ‘വരാഹം’ ജൂലൈയില്‍ തിയറ്ററുകളിലെത്തുന്നു. സനല്‍ വി ദേവന്‍ ആണ് സംവിധായകൻ. സുരേഷ് ഗോപിയുടെ 257ാം ചിത്രമാണിത്. കേന്ദ്രമന്ത്രി സ്ഥാനമേററ  ശേഷം അദ്ദേഹം നായകനായി പുറത്തിറങ്ങുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ മനു സി കുമാറും കള്ളന്‍ ഡിസൂസ ഒരുക്കിയ ജിത്തു കെ ജയനും ചേര്‍ന്നാണ് വരാഹത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോന്‍, നവ്യ നായര്‍ എന്നിവരും  മറ്റ് […]

സപ്തസ്വരസുധാ വാഹിനി

സതീഷ് കുമാർ വിശാഖപട്ടണം  വേദകാലത്തിന്റെ സംഭാവനയാണ്  ഭാരതീയ സംഗീതത്തിന്റെ ആത്മാവായ കർണ്ണാടക സംഗീതം. രാഗവും താളവുമാണ് കർണ്ണാടക സംഗീതത്തിന്റെ അടിസ്ഥാന ഭാവങ്ങൾ . രാഗങ്ങളെ സ്വരങ്ങൾ എന്നാണ് കർണ്ണാടകസംഗീതത്തിൽ വിശേഷിപ്പിക്കാറുള്ളത്. സപ്തസ്വരങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏഴു സ്വരങ്ങളുടെ  ഭാവ സുരഭിലമായ സംഗമത്തിലൂടെയാണ് കർണ്ണാടക സംഗീതം ശ്രുതിമധുരമായിത്തീരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുരന്ദരദാസനാണ് കർണാടകസംഗീതത്തിന്റെ പിതാവെന്ന് കരുതപ്പെടുന്നു. ത്യാഗരാജ ഭാഗവതർ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നീ വാഗ്ഗേയന്മാർ കർണ്ണാടകസംഗീതത്തെ സമുജ്ജ്വലമാക്കിയ  ത്രിമൂർത്തികളായാണ് ലോകമെങ്ങും ആദരിക്കപ്പെടുന്നത്.    ഈ ശ്രേണിയിൽ കേരളത്തിന്റെ […]

കേജ്രിവാളിൻ്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർടി തലവനുമായ അരവിന്ദ് കേജ്രിവാളിൻ്റെ ജാമ്യം റദ്ദാക്കി ഡൽഹി ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അദ്ദേഹത്തിന് ഇന്നലെ റൂസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ എതിർത്ത് ഇഡി രംഗത്തെത്തിയെങ്കിലും വിധി കേജ്രിവാളിന് അനുകൂലമായിരുന്നു. വിധിയെ എതിർത്ത് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി), ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സുധീർ കുമാർ ജെയിൻ, രവീന്ദർ ദുഡേജ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. […]

മദ്യനയക്കേസിൽ മുഖ്യമന്ത്രി കെജ്‌രിവാളിന് ജാമ്യം

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർടി തലവനുമായ അരവിന്ദ് കെജ്‌രിവാളിന് ഡൽഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ചയോടെ അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് സൂചന. ജാമ്യത്തുകയായി 1 ലക്ഷം രൂപ കെട്ടിവെയ്ക്കണം. ജാമ്യ ഉത്തരവ് 48 മണിക്കൂര്‍ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ.ഡി) ആവശ്യപ്പെട്ടുവെങ്കിലും കോടതി അത് തള്ളി. ജാമ്യത്തിന് സ്റ്റേ ഇല്ലെന്നും സ്പെഷ്യൽ ജഡ് ജിബിന്ദു അറിയിച്ചു. കെജ്‌രിവാളിനെതിരേ […]

അനാഥാലയങ്ങളിൽ നിന്ന് വീണാ വിജയൻ മാസപ്പടി വാങ്ങി ?

തിരുവനന്തപുരം: മാസപ്പടിക്കേസ് വീണ്ടും നിയമസഭയിൽ പ്രക്ഷുബ്ധ രംഗങ്ങൾക്ക് വഴിയൊരുക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ അനാഥാലയങ്ങളില്‍നിന്ന് മാസപ്പടി കൈപ്പറ്റി എന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. പ്രസംഗത്തിനിടെ അദ്ദേഹത്തിൻ്റെ മൈക്ക് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഓഫ് ചെയ്തു രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മാത്യു ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തിൻ്റെ ആരോപണം ഇങ്ങനെ: കരിമണൽ കമ്പനിയായ സി.എം.ആര്‍.എല്ലില്‍നിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ചാണ് ഇതുവരെ കേട്ടത്. കമ്പനി ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റുമെന്റുകളില്‍നിന്ന് അവർ ഏതാണ്ട് മാസംതോറും വിവിധ ജീവകാരുണ്യ […]

അരവിന്ദ് കെജ്‌രിവാൾ ജുഡീഷ്യല്‍ കസ്റ്റഡിയിൽ തുടരും

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി കോടതി ജൂലൈ മൂന്നുവരെ നീട്ടി. ജൂലൈ മൂന്നിന് കേസില്‍ കോടതി അടുത്ത വാദംകേള്‍ക്കും. ആം ആദ്മി സർക്കാർ, 2022-ല്‍ റദ്ദാക്കിയ ഡല്‍ഹി എക്സൈസ് നയത്തിലെ ക്രമക്കേടുകൾ സംബന്ധിച്ചാണ് അന്വേഷണം. തുടരന്വേഷണം അനിവാര്യമാണെന്നും കെജ്രിവാളിൻ്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്നും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുകയായിരുന്നു. സുപ്രീം കോടതി അനുവദിച്ച ജാമ്യകാലാവധി ജൂണ്‍ ഒന്നിന് അവസാനിച്ചിരുന്നു. തുടർന്ന്, ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള്‍ അപേക്ഷ […]

മുന്നാർ ഭൂമി കയ്യേററം: സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി വീണ്ടും

കൊച്ചി: ഇടുക്കി ജില്ലയിലെ മൂന്നാറില്‍ വ്യാജരേഖയുണ്ടാക്കി ഭൂമി കയ്യേറിയ നിരവധി കേസുകൾ ഫലപ്രദമായ രീതിയിൽ കൈക്കാര്യം ചെയ്യുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. പട്ടയവിതരണത്തിലെ വിവരശേഖരണത്തില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ നിരീക്ഷിക്കുന്നു.  ഇക്കാര്യം പരിശോധിക്കാൻ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കീഴില്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളുമായി ബന്ധപ്പെട്ട് മുൻ തഹസിൽദാർ എം.ഐ. രവീന്ദ്രനെതിരെ എന്തുനടപടി എടുത്തെന്നും കോടതിചോദിച്ചിരുന്നു. കയ്യേറ്റങ്ങളിൽ 42 കേസുകൾ […]