മുസ്ലിം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്താന്‍ ഹിജാബ് വിലക്കി

ദുഷാൻബെ: സോവിയറ്റ് യൂനിയന്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് മുസ്‌ലിം ഭൂരിപക്ഷ രാജ്യമായി മാറിയ താജിക്കിസ്താനിൽ ഇസ്ലാം വസ്ത്രം എന്ന് വിശ്വസിക്കപ്പെടുന്ന ഹിജാബ് നിരോധിക്കുന്ന നിയമം നിലവിൽ വന്നു. അഫ്ഗാനിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നതാണ് ഈ രാജ്യം. 1991 സെപ്റ്റംബർ ഒൻ‌പതിന് ആണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. താജിക്കുകളുടെ നാട് എന്നാണ് പേരുകൊണ്ടർത്ഥമാക്കുന്നത്. ദുഷാൻബെയാണു തലസ്ഥാനം. താജിക്കിസ്താൻ പാര്‍ലമെന്റിന്റെ ഉപരിസഭയായ മജ്ലിസി മില്ലിയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്.കുട്ടികളുടെ ഇസ്‌ലാമിക ആഘോഷങ്ങളും നിരോധിച്ചിട്ടുണ്ട്. പ്രസിഡന്റ് […]

മയക്കുമരുന്ന് വിഴുങ്ങിയെത്തിയ ദമ്പതികൾ പിടിയിൽ

കൊച്ചി: അന്താരാഷ്ട വിപണിയിൽ മുപ്പതു കോടി രൂപ വില വരുന്ന കൊക്കെയ്ൻ വിഴുങ്ങിയെത്തിയ വിദേശ ദമ്പതികൾ വിമാനത്താവളത്തിൽ പിടിയിലായി. ടാൻസാനിയൻ സ്വദേശികളെ ആണ് നെടുമ്പാശേരിയിൽ നിന്നും ഡിആർഐ സംഘം അറസ്ററ് ചെയ്തത്. ഒമാനിൽ നിന്നുള്ള വിമാനത്തിൽ കൊച്ചിയിലെത്തിയതായിരുന്നു ഇവർ. ആലുവ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയിലാണ് ശരീരത്തിനുള്ളിൽ കൊക്കെയ്ൻ ഒളിപ്പിച്ചതായി കണ്ടെത്തിയത്. യുവാവിനെ ശരീരത്തിൽ നിന്നും 2 കിലോയോളം കൊക്കെയ്ൻ പുറത്തെടുത്തു. യുവതിയുടെ ശരീരത്തിൽ നിന്നും കൊക്കെൻ പുറത്തെടുത്തിട്ടില്ല. യുവതി ആശുപത്രിയിൽ തുടരുകയാണ്. ദഹിക്കാത്ത തരത്തിലുള്ള ടേപ്പിൽ പൊതിഞ്ഞ് കാപ്സ്യൂൾ […]

ജാതി സംവരണത്തിന് ബദൽ വേണം- എൻ എസ് എസ്

കോട്ടയം : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് കുററപ്പെടുത്തിയ എൻ എസ് എസ്, ജാതിസംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ജാതിമതഭേദമന്യേ എല്ലാവരേയും ഒരുപോലെ കാണുന്ന ബദൽ സംവിധാനം വേണമെന്ന് എൻ എസ് എസ്. ബജറ്റ് സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായ സേവനം നടത്തുന്ന സംഘടനയാണ് എൻ എസ് എസ് എന്നാൽ സ്കൂൾ, കോളേജുകളുടെ പ്രവർത്തനം സുഗമമായി നടത്താവുന്ന സാഹചര്യമല്ല. എയ്ഡഡ് സ്കൂളുകളിലെ നിയമകാര്യങ്ങളിലെ ഉദ്യോഗസ്ഥരുടെ അലംഭാവം പൊറുക്കാനാവില്ല. […]

നീറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷണം സി ബി ഐയ്ക്ക്

ന്യൂഡൽഹി: ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും പേപ്പർ ചോർച്ചയും സി ബി ഐ അന്വേഷിക്കും. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. പരീക്ഷാഫലം വന്നയുടൻ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. 67-ലധികം വിദ്യാർത്ഥികൾ പരമാവധി മാർക്ക് നേടി. അവരിൽ ചിലർ ഒരേ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നായിരുന്നു. പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ ബീഹാറിൽ ക്രമക്കേടുകളും പേപ്പർ ചോർച്ചയും കണ്ടെത്തി. കൂടാതെ പരീക്ഷയുടെ തലേന്ന് ചോദ്യപേപ്പറുകൾ ലഭിച്ചെന്ന് അവകാശപ്പെട്ട് ചില ഉദ്യോഗാർത്ഥികളും പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ വർഷം […]

പരീക്ഷാ ക്രമക്കേടുകൾ; കടുത്ത ശിക്ഷ നൽകാൻ നിയമം

ന്യൂഡല്‍ഹി: പൊതു പ്രവേശനപരീക്ഷകളിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് കണ്ടെത്തിയാല്‍ അഞ്ചു മുതല്‍ പത്തുവര്‍ഷം വരെ തടവുലഭിക്കുന്ന നിയമം വരുന്നു. ഇതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി. കുററക്കാർക്ക് ഒരുകോടി രൂപയില്‍ കുറയാത്ത പിഴയുമുണ്ടാകും.വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കില്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയാണ് തടവ്.10 ലക്ഷം രൂപവരെ പിഴ ലഭിക്കും. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ എന്നിവര്‍ നടത്തുന്ന പരീക്ഷകളിലും നീറ്റ്, ജെ.ഇ.ഇ., സി.യു.ഇ.ടി. തുടങ്ങിയ പ്രവേശനപരീക്ഷകളിലും പേപ്പര്‍ ചോര്‍ച്ചയും സംഘടിത ക്രമക്കേടുകളും തടയുകയാണ് […]

ശരിയും തെറ്റും വേർതിരിക്കാനാവാത്ത ഉള്ളൊഴുക്ക് 

ഡോ.ജോസ് ജോസഫ് കൂടത്തായി കൊലപാതകങ്ങളെ പ്രമേയമാക്കി നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തിയ കറി & സയനൈഡ് എന്ന ഡോക്യുമെൻ്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമിയുടെ പ്രഥമ സിനിമാ സംവിധാന സംരംഭമാണ് ഉള്ളൊഴുക്ക്. ചിത്രത്തിൻ്റെ തിരക്കഥയും ക്രിസ്റ്റോ തന്നെയാണ് രചിച്ചിരിക്കുന്നത്. മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിസ്ഥാൻ ഫിലിം കമ്പനി അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തിയ തിരക്കഥാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ക്രിസ്റ്റോ ടോമി എഴുതിയ ഫ്യൂണറൽ എന്ന രചനയായിരുന്നു. ഈ തിരക്കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഉള്ളൊഴുക്ക്. പുരുഷ കേന്ദ്രീകൃത സിനിമകൾ സ്ക്രീനിൽ ആവേശത്തോടെ ആടിത്തിമിർക്കുന്ന […]

ഹൈക്കോടതിക്ക് പുല്ലുവില; ടി പി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് ?

തിരുവനന്തപുരം: സി പി എം വിട്ട് ആർ എം പി രൂപവൽക്കരിച്ച ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികളിൽ മൂന്നു പേർക്ക് ശിക്ഷാ ഇളവ് നൽകാൻ പിണറായി വിജയൻ സർക്കാർ നീക്കം തുടങ്ങി. ഹൈക്കോടതി വിധി മറികടന്ന് ശിക്ഷാ ഇളവ് നൽകാനുള്ള തിരുമാനത്തിലാണ് സർക്കാർ. പ്രതികളായ ടി കെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് ഇതു സംബന്ധിച്ച പട്ടികയിലുള്ളത് ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് […]

മന്ത്രി സുരേഷ് ഗോപി ചിത്രം ‘വരാഹം’ജൂലൈയില്‍

കൊച്ചി : കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ‘വരാഹം’ ജൂലൈയില്‍ തിയറ്ററുകളിലെത്തുന്നു. സനല്‍ വി ദേവന്‍ ആണ് സംവിധായകൻ. സുരേഷ് ഗോപിയുടെ 257ാം ചിത്രമാണിത്. കേന്ദ്രമന്ത്രി സ്ഥാനമേററ  ശേഷം അദ്ദേഹം നായകനായി പുറത്തിറങ്ങുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ മനു സി കുമാറും കള്ളന്‍ ഡിസൂസ ഒരുക്കിയ ജിത്തു കെ ജയനും ചേര്‍ന്നാണ് വരാഹത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോന്‍, നവ്യ നായര്‍ എന്നിവരും  മറ്റ് […]