ദൃശ്യ വിസ്മയമായി കൽക്കി സിനിമാറ്റിക് യൂണിവേഴ്സ്

ഡോ ജോസ് ജോസഫ്  ഭൂതകാലവും ഭാവിയും കോർത്തിണക്കി ആറ് സഹസ്രാബ്ദങ്ങളിലെ വിസ്മയ കാഴ്ച്ചകളിലൂടെ ഒരു മിന്നൽ യാത്ര. മഹാഭാരത യുദ്ധം തീരുന്ന ബിസി 3101 ൽ തുടങ്ങി കൽക്കിയുടെ അവതാരപ്പിറവി കാത്തിരിക്കുന്ന എ ഡി 2898 വരെ 6000 വർഷം നീളുന്ന മഹായാത്രയുടെ കഥ പറയുന്ന കൽക്കി 2898 എ ഡി ഒരു ഹോളിവുഡ് ലെവൽ ഇന്ത്യൻ ചിത്രമാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്ത  ഈ  പുതുയുഗ പോസ്റ്റ് അപ്പോകലിപ്റ്റിക് ചിത്രം സാങ്കേതിക മികവിൽ ഹോളിവുഡ്‌ സിനിമകളോട് […]

അടിയന്തരാവസ്ഥയും ഭരണഘടനയും

പി.രാജൻ   ലോക്‌സഭയിൽ  ഭരണഘടനയും കയ്യിലേന്തി സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയ പ്രതിപക്ഷക്കാർ വടി കൊടുത്തു അടി മേടിക്കുകയാണ് ചെയ്തത്. പുതിയ ലോകസഭയുടെ തുടക്കം മുതൽ തന്നെ മോദി സർക്കാറിനെ പ്രതിക്കൂട്ടിലാക്കാനു ദ്ദേശിച്ചായിരിക്കണം പ്രതിപക്ഷം ഭരണഘടന എഴുന്നള്ളിച്ചത്.ഭരണഘടനയുടെ യഥാർത്ഥ സംരക്ഷകരാണ് തങ്ങൾ എന്നു കാണിക്കാനും ഭരണഘടനയെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് പ്രചരിപ്പിക്കാനുമായിരുന്നിക്കണം പ്രതിപക്ഷം ഭരണഘടന എഴുന്നള്ളിച്ചത്. അടിയന്തരാവസ്ഥയുടെ വാർഷികദിനത്തിൽ തന്നെ ഇത്തരം കോപ്രായങ്ങൾ കാണിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നു ഓർക്കേണ്ടതായിരുന്നു. ഭരണഘടനയെ താറുമാറാക്കിയ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിച്ച് കോൺഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കാനും പതിപക്ഷത്തെ ഭിന്നിപ്പിക്കാനും […]

തലച്ചോറു തിന്നുന്ന രോഗം വീണ്ടും ; ഒരു കുട്ടി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: തലച്ചോറിനെ കാർന്നു തിന്നുന്ന അമീബ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മസ്തിഷ്ക ജ്വരം ബാധിച്ച് 12 വയസ്സുകാരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. ഈ രോഗത്തിന് ഫലപ്രദമായ ചികിൽസയില്ല. അഞ്ചു ദിവസമായി ചികിത്സയിലാണ് കോഴിക്കോട് സ്വദേശിയായ ഈ കുട്ടി. ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ രോഗം കണ്ണൂർ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂർ സ്വദേശിയായ അഞ്ച് വയസുകാരിയും നേരത്തെ മരിച്ചിരുന്നു. അതീവ ജാഗ്രതയോടെ സാഹചര്യത്തെ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. […]

ടി പി ചന്ദ്രശേഖരൻ കേസ്: പ്രതികൾ സുപ്രിം കോടതിയിൽ

ന്യൂഡൽഹി: സി പി എം വിട്ട് ആർ എം പി രൂപവൽക്കരിച്ച ടി.പി .ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ സുപ്രിംകോടതിയിലെത്തി. ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്ത് കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള പ്രതികള്‍ സുപ്രീം കോടതിയിൽ അപ്പീല്‍ ഹർജി സമർപ്പിച്ചു. ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നല്‍കണമെന്നാണ് ആവശ്യം. പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിവാദമായതിനിടെയാണ് ഹര്‍ജി. പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, […]

ഒരു ഭരണഘടന പ്രദര്‍ശനം

പി.രാജന്‍ “വര്‍ത്തമാനപത്രം” എന്ന വാക്ക് ഇന്‍ഡ്യന്‍ ഭരണഘടനയില്‍ ആദ്യമായി എഴുതിച്ചേര്‍ത്തത് മൊറാര്‍ജി ദേശായി നേതൃത്വം നല്‍കിയ ജനത സര്‍ക്കാരായിരുന്നുവെന്ന് അടിയന്തിരാവസ്ഥയുടെ 49-ാമത് വാര്‍ഷിക വേളയില്‍ ഞാനോര്‍ക്കുന്നു. അപ്രഖ്യാപിത അടിയന്തിരാവസ്ഥയെക്കുറിച്ചും സാങ്കല്‍പ്പിക സെന്‍സര്‍ഷിപ്പിനെക്കുറിച്ചും പ്രചരണം നടത്തുന്ന പാര്‍ലമെന്‍റിലെ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും കൂടി ഇക്കാര്യം ഓര്‍ത്തിരിക്കേണ്ടതാണ്. ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുന്നില്ല. അത് കാരണം നിയമസഭ സാമാജികരുടെ പ്രസംഗങ്ങളില്‍ അടങ്ങിയിട്ടുള്ള ആക്ഷേപകരമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന […]

കാലവർഷം കടുക്കുന്നു; അഞ്ചു ജില്ലകളിൽ അവധി

കൊച്ചി: കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ. കാറ്റിന് 55 കിമീ വരെ വേഗം ഉണ്ടാവാൻ സാധ്യത.ഈ കാലാവസ്ഥ പരിഗണിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയിട്ടുണ്ട്. ഈ കാലവർഷ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴയാണ് ഇന്ന് രേഖപ്പെടുത്തിയത് – ശരാശരി 69 .6 മില്ലിമീറ്റർ. മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദപാത്തിയുടെ ഫലമായി മഴ അതിശക്തമായി […]

സര്‍വ്വകലാശാലകള്‍ പലതും ലയിക്കും… കോളേജുകള്‍ പൂട്ടും..

കൊച്ചി: സംസ്ഥാനത്ത് ഡിഗ്രി നാലു വര്‍ഷം ആയാലും ഉന്നത വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികളുടെ എണ്ണം പകുതിയാകുമെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി അഭിപ്രായപ്പെടുന്നു. യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ടു കോംബാറ്റ് ഡെസർട്ടിഫിക്കേഷൻ്റെ ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് കോർഡിനേഷൻ ഓഫീസിലെ ഡയറക്ടർ ആണ് അദ്ദേഹം. വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കൂടും, കോളേജുകള്‍ പൂട്ടും, സര്‍വ്വകലാശാലകള്‍ പലതും നിര്‍ബന്ധമായും മറ്റുള്ളവയുമായി ലയിക്കേണ്ടി വരുമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ ചേർക്കുന്നു: നാലു വര്‍ഷ ഡിഗ്രിയും കേരളത്തിലെ ഉന്നത […]

കനത്ത മഴ തുടരുന്നു; വിവിധ ജില്ലകളിൽ ജാഗ്രത തുടരണം

കൊച്ചി : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്,യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടുമാണ് നിലവിലുള്ളത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ അണക്കെട്ടുകൾ തുറക്കുകയാണ്.മലങ്കര, പാംബ്ല, കല്ലാർകുട്ടി, പെരിങ്ങൽകൂത്ത് ഡാമുകൾ തുറന്നു കഴിഞ്ഞു. ജലനിരപ്പ് 2 മീറ്റർ കൂടി ഉയർന്നാൽ പത്തനംതിട്ട മൂഴിയാർ അണക്കെട്ടിലെ […]