‘ആധികാരികമായി അഭിപ്രായം പറയാൻ കഴിയില്ല ‘

തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റി പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ആധികാരികമായി സംസാരിക്കേണ്ടത് താനല്ലെന്ന് നടൻ മോഹൻലാൽ പറഞ്ഞു.അറിയാത്ത കാര്യങ്ങളിൽ പ്രതികരിക്കാനാവില്ല.മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു, ‘അമ്മ’ പ്രസിഡണ്ട് സ്ഥാനം രാജിവെച്ച അദ്ദേഹം. ‘ഞാൻ എവിടേക്കും ഒളിച്ചോടിപ്പോയിട്ടില്ല. വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ടാണ് വരാതിരുന്നത്. ഭാര്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നു. പിന്നെ ബറോസ് എന്ന സിനിമയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇതുകൊണ്ടൊക്കെയാണ് വരാതിരുന്നത്.- അദ്ദേഹം പറഞ്ഞു മറ്റെല്ലാ സ്ഥലത്തും സംഭവിക്കുന്ന കാര്യങ്ങൾ സിനിമയിലും സംഭവിക്കുന്നു. അതിനെ ഞാൻ പ്രോത്സാഹിപ്പിക്കുകയല്ല. […]

ഇ.പി.ജയരാജന് ശിക്ഷ: കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കി

തിരുവനന്തപുരം: സി പി എം കേന്ദ്ര സമിതി അംഗവും മുൻ മന്ത്രിയുമായ ഇ .പി.ജയരാജന് രാഷ്ടീയ പടിയിറക്കം. കഴിഞ്ഞ ഏതാനും വർഷങ്ങളായി പാർടിയേയും ഇടതുമുന്നണിയേയും വെട്ടിലാക്കിയ വാക്കും പ്രവൃത്തിയും അദ്ദേഹത്തിത്തിന് തിരിച്ചടിയായി. കണ്ണൂരിലെ പാർടിയിലെ കരുത്തന്മാരിൽ ഒരാളെന്ന് കരുതുന്ന ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാൻ പാർടി നേതൃത്വം തീരുമാനമെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്.അദ്ദേഹം കേന്ദ്രസമിതി അംഗമായതിനാല്‍ ശിക്ഷാനടപടി അറിയിക്കുക ഡൽഹിയിൽ നിന്നായിരിക്കും. പകരം മുന്‍മന്ത്രിയുമായ എ.കെ ബാലന്റെ പേരാണ് കണ്‍വീനര്‍ […]

നഗ്നദൃശ്യങ്ങൾക്ക് വേണ്ടി കാരവാനിൽ ഒളിക്യാമറ; രാധിക ശരത്കുമാർ

ചെന്നൈ: മലയാള സിനിമാ സെറ്റുകളിലെ കാരവാനുകളിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന് പ്രശസ്ത നടി രാധിക ശരത്കുമാർ വെളിപ്പെടുത്തി. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. – ഏഷ്യാനെററ് ന്യൂസിന്‍റെ ‘നമസ്തേ കേരള’ത്തിലായിരുന്നു അവരുടെ തുറന്നുപറച്ചിൽ. കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ അവര്‍കൂട്ടമായിരുന്ന് കാണുകയായിരുന്നു. […]

ഹേമ കമ്മിററി :ദേശീയ വനിതാ കമ്മീഷൻ ഇടപെടുന്നു

തിരുവനന്തപുരം : മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ദേശീയ വനിതാകമ്മീഷൻ കേരള ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്‌പതി ദേശീയ വനിതാകമ്മിഷനെ സന്ദർശിച്ച് ഇതുസംബന്ധിച്ച നൽകിയ പരാതിയിലാണ് ഈ നടപടി. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ പൂർണമായും ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. 21 പാരഗ്രാഫ് ഒഴിവാക്കാൻ നിർദ്ദേശിച്ചിരുന്നിടത്ത് 130 പാരഗ്രാഫുകളാണ് ഒഴിവാക്കിയത്. ഇത് […]

വിദ്വാൻ‍ കെ. പ്രകാശവും “വ്യാസ മഹാഭാരതവും……………

ആർ. ഗോപാലകൃഷ്ണൻ ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം ശ്ലോകങ്ങളുള്ള വ്യാസ മഹാഭാരതം  എണ്ണൂറ്റിയെഴുപത്തിനാലു ദിവസം കൊണ്ട് മലയാളത്തിലേക്കു തർജ്ജമ ചെയ്തു തീർത്ത്‌, ലോകത്തെ അത്ഭുതപ്പെടുത്തിയ കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ കഴിഞ്ഞാൽ പിന്നെ മറ്റൊരു ‘മഹാഭാരത അത്ഭുതം’ ചമച്ചതു വിദ്വാൻവിദ്വാൻ‍ കെ. പ്രകാശം ‍ കെ. പ്രകാശം ആയിരിക്കും. വ്യാസവിരചിതമായ മഹാഭാരതം സാധാരണക്കാര്‍ക്കുകൂടി സുഗ്രാഹ്യമാകാന്‍ ഉപകരിക്കുന്ന തരത്തില്‍ വിദ്വാന്‍ കെ. പ്രകാശം തയ്യാറാക്കിയ ‘വ്യാസമഹാഭാരതം – സമ്പൂര്‍ണ്ണഗദ്യവിവര്‍ത്തനം’ നാല്പത് വാല്യങ്ങളായി അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ചു. പ്രകാശപൂര്‍ണമായ ആ പരിശ്രമത്തിനു പിന്നിൽ അദ്ദേഹം […]

ന്യൂജെൻ കല്യാണങ്ങൾ നമ്മൾ ബഹിഷ്ക്കരിക്കണോ ?

കൊച്ചി: വിവാഹാഘോഷങ്ങൾ അതിരു കടക്കുന്നുവെന്ന് ഐക്യരാഷ്ടസഭയിൽ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടിയുടെ മുന്നറിയിപ്പ്. വിവാഹനിശ്ചയം, സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്, ബാച്ചിലർ പാർട്ടി (hen/stag) മെഹന്ദി, ഹൽദി, സംഗീത്, വിവാഹം, വിവാഹ റിസപ്ഷൻ (ചിലപ്പോൾ ഒന്നിൽ കൂടുതൽ), പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് എന്നിങ്ങനെ – ഇങ്ങനെയൊക്കെ അത് നീണ്ടു പോകുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്ററിൽ  പറയുന്നു. ഫേസ്ബുക്ക് പോസ്ററ് ഇങ്ങനെ: പങ്കാളികൾ പരസ്പരം കണ്ടെത്തി നടത്തുന്ന വിവാഹങ്ങളിൽ മാത്രമേ പങ്കെടുക്കൂ എന്ന് ഈ വർഷം ആദ്യം പറഞ്ഞിരുന്നുവല്ലോ. ഇപ്പോൾ ബന്ധുക്കളോ […]

മുകേഷിൻ്റെ രാജി വിവാദം; സി പി എമ്മിൽ തർക്കം; രാജിവേണം എന്ന് വൃന്ദ

ന്യൂഡല്‍ഹി: നടിയെ പീഡിപ്പിച്ച കേസിൽപ്പെട്ട സി പി എമ്മിൻ്റെ എം എൽ എ യും നടനുമായ മുകേഷ് രാജിവെക്കണമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടിലാണ് സി പി എം സംസ്ഥാന ഘടകം. ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനും കേന്ദ്ര സമിതി അംഗം പി കെ ശ്രീമതിയും ഇക്കാര്യം പരസ്യമായി പറഞ്ഞുട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പാർട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബൃന്ദാ കാരാട്ടിൻ്റെ പ്രതികരണം. ഹേമാ […]

മമ്മൂട്ടിയും മോഹൻലാലും തന്നെയാണ് പവര്‍ ഗ്രൂപ്പ്:ഷക്കീല

തിരുവനന്തപുരം: മലയാള സിനിമാ രംഗത്ത് ‘സിനിമയില്‍ പവർ ഗ്രൂപ്പ് ഉണ്ടെന്നും അതിൽ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടുന്നുവെന്നും നടി ഷക്കീല. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ. പണ്ട് കാലത്ത് സിനിമാ സെററുകളിൽ വസ്ത്രം മാറാന്‍ സ്ഥലം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മലയുടെയും കായലിന്റേയുമൊക്കെ മറവില്‍ നിന്നാണ് വസ്ത്രം മാറിയിരുന്നത്. ഒരാള്‍ തുണി പിടിച്ചുതരും ഞങ്ങള്‍ വസ്ത്രം മാറും. ഇപ്പോള്‍ കാരവന്‍ ഉണ്ട്. വസ്ത്രം മാറാൻ വേണ്ടി മാത്രമാണോ കാരവാൻ ഉപയോഗിക്കുന്നത് ?  അവിടെ എല്ലാം നടക്കുന്നുണ്ട്.  ഡിന്നറും ലെഞ്ചും […]

പീഡനക്കേസിൽ അടുത്ത മാസം 3 വരെ മുകേഷിനെ അറസ്ററ് ചെയ്യില്ല

കൊച്ചി:  ലൈംഗികാരോപണക്കേസില്‍ സി പി എം എം എൽ എ യായ നടൻ  മുകേഷിന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം. സെപ്റ്റംബര്‍ 3 വരെ  അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. കേസ് സെപ്റ്റംബര്‍ 3ന് കോടതി പരിഗണിക്കും. കേസില്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്തതുള്‍പ്പെടെ തനിക്ക് അനുകൂലമായ നിരവധി കാര്യങ്ങളുണ്ട്. എന്നാല്‍ ഒരു മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ തനിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നെന്നാണു മുകേഷിന്റെ വാദം. പൊലീസ് അറസ്ററ് ചെയ്യുമെന്ന  സൂചന […]