സുനക് യുഗം തീർന്നു; കെയ്‌ർ സ്റ്റാർമർ പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടനിൽ ലേബർ പാർട്ടിയുടെ കെയ്‌ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേക്ക്. സ്റ്റാർമറെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഋഷി സുനക് അഭിനന്ദനം അറിയിച്ചു. റിച്ച്‌മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് സുനക് നിലനിർത്തി. 23,059 വോട്ടാണ് ഭൂരിപക്ഷം. 650 അംഗ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിലൊന്ന് സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവല ഭൂരിപക്ഷമായ 325 എന്ന സംഖ്യ ലേബർ പാർട്ടി കടന്നു. […]

അവൻ മുതൽ പരനാറി വരെ….

ക്ഷത്രിയൻ അർഥം തേടുന്ന വാക്കുകൾ അനവധിയുണ്ട്. പലപ്പോഴും ആരെങ്കിലുമൊക്കെ ഉണർത്തുമ്പോഴാണ് നാം അർഥം തിരയുക. ഒരാൾ മറ്റൊരാളെ അവൻ എന്ന് വിളിക്കാമോ എന്നതാണ് ഏറ്റവും ഒടുവിൽ അർഥം തേടുന്ന വാക്ക്. കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ സൂചിപ്പിച്ച് അവൻ എന്ന് വിളിച്ചുവെന്നതിലെ കെറുവിലാണ് എം.ബി രാജേഷ്. അവൻ എന്നൊക്കെ വിളിക്കാൻ പാടുണ്ടോയെന്ന് മന്ത്രി നിയമസഭയിൽ ആവേശപൂർവം ചോദിച്ചുകളഞ്ഞു. ഞങ്ങളിൽ (ഭരണപക്ഷത്തുള്ളവർ) ആരെങ്കിലും നിങ്ങളെ (പ്രതിപക്ഷത്തുള്ളവരെ) അവൻ എന്ന് വിളിച്ചിട്ടുണ്ടോയെന്ന ചോദ്യവുമുണ്ട് രാജേഷ് വക. അവൻ […]

മനുഷ്യരാശി നശിക്കുമോ ? ഛിന്നഗ്രഹം ഭൂമിയിലിടിക്കുമോ ?

ന്യൂഡൽഹി: അപകടകാരിയായ ഛിന്നഗ്രഹം ഭൂമിയിലിടിച്ച് മനുഷ്യരാശി തന്നെ നശിക്കുമോ ? സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ എസ് ആർ ഒ യുടെ ചെയർമാർ എസ്. സോമനാഥ്. അപോഫിസ് എന്ന ഏറ്റവും അപകടകാരിയായ 370 മീറ്റര്‍ വ്യാസമുള്ള ഛിന്നഗ്രഹം 2029 ഏപ്രില്‍ 13ന് ഭൂമിയ്ക്കരികിലൂടെ കടന്നുപോകുമെന്ന് ശാസ്ത്ര ലോകം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.2036ലും ഈ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ പോകും. ഇത്തരം ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ലോകത്തെ വിവിധ ബഹിരാകാശ […]

അഹങ്കാരം, ധാർഷ്ടം, ബാങ്ക് തട്ടിപ്പുകൾ…

തിരുവനന്തപുരം: അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയുമുള്ള നേതാക്കളുടെ പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റുന്നതായി സി പി എം കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി.എം.തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായിരുന്നു മുൻ ധനമന്ത്രി. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം: വോട്ടര്‍മാരുടെ മനോഭാവത്തില്‍വന്ന മാറ്റങ്ങളെ വായിക്കുന്നതില്‍ പാര്‍ട്ടിക്കുണ്ടായ വീഴ്ച വലുതാണ്. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും എതിര്‍ തരംഗം കേരളത്തില്‍ ഉണ്ടെന്നു മനസിലാക്കാനായില്ല. ഇത്തവണത്തെ പോളിംഗ് ശതമാനം 71 ശതമാനമായി കുറഞ്ഞപ്പോള്‍ ഇടതുപക്ഷ വിലയിരുത്തല്‍ യുഡിഎഫ് – ബിജെപി വോട്ടുകളാണ് മരവിച്ചതെന്നാണ്. എന്നാല്‍ […]

കെ. സുധാകരന് എതിരെ മന്ത്രവാദം ? കൂടോത്രം ?

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ കണ്ണൂരിലെ വസതിയിൽ നിന്ന് കൂടോത്രക്കാർ ഉപയോഗിക്കുന്ന നിരവധി വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. പോലീസ് സുരക്ഷയുള്ള വീടിൻറെ കന്നിമൂലയിൽ നിന്നാണ് രൂപവും തകിടുകളും ലഭിച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം പിയുടെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കൾ പുറത്തെടുത്തത്. സുധാകരന്റെ കണ്ണൂരിലെ വസതിയിൽ നിന്നുള്ള നിർണായക വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും ചാനൽ പുറത്ത് വിട്ടു. ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള സുധാകരൻ്റെ ശബ്ദസംഭാഷണവും അവരുടെ റിപ്പോർട്ടിൽ […]

വായുവിലെ വിഷപ്പുക: ഡൽഹിയിൽ പ്രതിവർഷ മരണം 12,000

ന്യൂഡൽഹി: വിഷം നിറഞ്ഞ വായു ശ്വസിച്ച് പ്രതിവർഷം ഡൽഹിയിൽ  12,000 പേർ മരണത്തിന് കീഴടങ്ങുന്നു.വാഹനങ്ങൾ, വ്യവസായങ്ങൾ എന്നിവയിൽ നിന്നുള്ള പുകയാണ് മുഖ്യകാരണം. ശുദ്ധ വായു ലഭിക്കാതെ മരണമടയുന്നവരുടെ എണ്ണം ഉയരുന്നതായാണ് ദി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. രാജ്യത്തെ 10 പ്രധാന നഗരങ്ങളിലെ പ്രതിദിന മരണങ്ങളിൽ 7 ശതമാനത്തിലധികം വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് നിഗമനം.   അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരാണസി തുടങ്ങിയ […]

മസ്തിഷ്ക ജ്വരം ബാധിച്ച് മരണം മൂന്നായി

കോഴിക്കോട്: തലച്ചോറു തിന്നുന്ന അമീബ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. ഇതോടെ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി. ഈ രോഗത്തിന് കൃത്യമായ ചികിൽസയില്ല. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗ ലക്ഷണം […]

സ്വാമിജിയുടെ അന്ത്യ നിമിഷങ്ങൾ

ആർ.ഗോപാലകൃഷ്ണൻ 🌏 “നാല്പത് കാണാൻ ഞാനുണ്ടാകില്ലാ!” എന്ന് സ്വാമി വിവേകാനന്ദൻ പല സന്ദർഭങ്ങളിലും പറഞ്ഞിരുന്നെത്രേ! എന്തായാലും നാല്പത് വയസ് തികയാൻ ഏഴു മാസത്തിലധികം ബാക്കി നില്ക്കേ, 1902 ജൂലൈ നാല്, വെള്ളിയാഴ്ച, രാത്രി 9.10-ന് അതു സംഭവിച്ചു.സ്വാമിജിയുടെ 1 22-ാം സമാധിദിനം ഇന്ന് 🔸 ഗംഗയുടെ പടിഞ്ഞാറെ കരയിൽ സ്വാമിജി തന്നെ സ്ഥാപിച്ച ബലൂർ മഠത്തിലായിരു അദ്ദേഹത്തിന്റെ വാസം. ആ ദിവസം അല്പം മഴയുണ്ടായിരുന്നു; എങ്കിലും ഒരു സാധാരണ പ്രഭാതത്തിലെന്ന പോലെ അന്നും സ്വാമി വിവേകാനന്ദൻ അതിരാവിലെ […]