ഹാഥ്റസ് ദുരന്തം: ആൾ ദൈവത്തിന് രാഷ്ടീയ പിന്തുണ

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ നടത്തിയ സത്സംഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് നൂറിലേറെ പേർ മരിച്ച സംഭവം ആസൂത്രിതമെന്ന ആരോപണവുമായി ‘ആള്‍ദൈവം’ ഭോലെ  ബാബയുടെ അഭിഭാഷകൻ. 121 പേരാണ് ഈ ദുരന്തത്തിൽ മരണമടഞ്ഞത്. 80,000 ആളുകളെ ഉൾക്കൊള്ളാൻ പറ്റുന്ന സ്ഥലത്ത് 2.5 ലക്ഷത്തോളം പേരാണ് ഒത്തുകൂടിയതെന്നാണ് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലെ വിവരം. ഇതിനിടെ,ഭോലെ ബാബയ്ക്കെതിരെ നടപടി സ്വീകരിക്കാൻ തയാറെടുക്കുകയാണ് പൊലീസ്. ഭോലെ ബാബയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ധനസഹായം ലഭിച്ചതായി അവർ കണ്ടെത്തി. സംഭവത്തിന്‌ പിന്നിൽ രാഷ്ട്രീയ […]

മൂന്നാം വന്ദേഭാരത് രണ്ട് മാസത്തിനകം

തിരുവനന്തപുരം: എറണാകുളം – ബംഗളൂരു വന്ദേഭാരത് ട്രെയിന്‍ രണ്ട് മാസത്തിനകം സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം -മംഗളൂരു, കാസര്‍കോട് – തിരുവനന്തപുരം റൂട്ടിലാണ് നിലവില്‍ വന്ദേഭാരതിന്റെ കേരളത്തിലെ സര്‍വീസുകള്‍. വരുമാനത്തിൽ രാജ്യത്ത് മറ്റേത് സംസ്ഥാനത്തേക്കാള്‍ മുന്നിലാണ് കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളും. ബംഗളൂരു മലയാളികൾക്ക് ഈ ട്രയിൽ സഹായകരമാവും. നാട്ടിലേക്കുള്ള യാത്രയ്ക്ക് അവർക്ക് ടിക്കററ് കിട്ടാൻ ഏറെ ബുദ്ധിമുട്ടാണിപ്പോൾ. സ്വകാര്യ ബസ്സുകാർ ആണെങ്കിൽ കഴുത്തറപ്പൻ നിരക്കാണ് ഈടാക്കാക്കുന്നത്. ദക്ഷിണ പശ്ചിമ റെയില്‍വേ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡി.ആര്‍.എം) ഡിവിഷണല്‍ […]

വരയുടെ കുലപതി ഓർമ്മയായിട്ട് ഒരു വർഷം

ആർ.ഗോപാലകൃഷ്ണൻ 🌍 മലയാളത്തിൻ്റെ കലാചരിത്രത്തിൽ കാലം വരച്ച സുവർണരേഖയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. ‘വരയുടെ പരമശിവ’നെന്ന് സാക്ഷാൽ വി.കെ.എൻ. വിളിച്ച നമ്പൂതിരിയുടെ വിരലുകൾ ‘രേഖകൾ ക്കു ജീവൻ പകർന്ന ‘ബ്രഹ്മാവാ’ണ്… (വരയുടെ പരമശിവനായ വാസേവൻ എന്നാണ് കൃത്യമായ വി.കെ.എൻ. പ്രയോഗം) കരുവനാട്ടു മനയ്ക്കൽ വാസുദേവൻ നമ്പൂതിരി എന്ന കെ. എം. വാസുദേവൻ നമ്പൂതിരി അഥവാ ആർട്ടിസ്റ്റ് നമ്പൂതിരി, ഒരു ഇല്ലസ്ട്രേഷൻ്റെ- ചിത്രണത്തിൻ്റെ- അകമ്പടിയില്ലാതെ മലയാളികൾ തിരിച്ചറിയുന്ന കലാകാരനാണ്…   ‘ആർട്ടിസ്റ്റ്’ എന്നു പേരിനോട് ചേർത്തു പറയുന്നുന്നതിൽ നമ്പൂതിരി പലപ്പോഴും […]

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് 23ന്

ന്യൂഡൽഹി: എൻ ഡി എ സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 ന് ആണ് ആരംഭിക്കുക. ഓഗസ്റ്റ് 12വരെ സമ്മേളനം തുടരും. ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച സര്‍ക്കാരിന്‍റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്.

പനിക്കിടക്കയിൽ സംസ്ഥാനം; ആശങ്ക പടരുന്നു

തിരുവനന്തപുരം: പനി ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളില്‍ 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ചു എന്നാണ് കണക്ക്. 11,000ല്‍ അധികം രോഗികള്‍ ആശുപത്രിയില്‍ എത്തിയതില്‍ 159 പേര്‍ക്ക് ഡെങ്കിപ്പനിയും 42 പേര്‍ക്ക് എച്ച്1എന്‍1ഉം സ്ഥിരീകരിച്ചു.സർക്കാർ വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് അഞ്ച് ദിവസത്തിനിടയില്‍ അരലക്ഷത്തിലേറെപ്പേര്‍ പനി ബാധിച്ച് ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം വരെ 55,830 പേര്‍ക്കാണ് പനി […]

തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ രോഗം ഒരു കുട്ടിക്കു കൂടി

കോഴിക്കോട്: തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ രോഗം എന്ന് വിശേഷിക്കപ്പെടുന്ന മസ്തിഷ്‌കജ്വരം ഒരാള്‍ക്കുകൂടി സ്ഥിരീകരിച്ചു. തിക്കോടി സ്വദേശിയായ പതിന്നാല് വയസ്സുകാരനാണ് രോഗം. മതിയായ ചികിൽസ ഇല്ലാത്ത രോഗമാണിത്. രോഗലക്ഷണങ്ങള്‍ കണ്ട് 24 മണിക്കൂറിനുള്ളില്‍ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ മൂന്നുകുട്ടികള്‍ക്കാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ജീവന്‍ നഷ്ടമായത്. ഫറോക്ക് സ്വദേശിയായ പതിമൂന്നുവയസ്സുകാരന്‍ മൃദുല്‍ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. വീടിനടുത്തുള്ള കുളത്തിൽ കുളിച്ചതോടെയാണ് രോഗബാധയുണ്ടായത്. […]

ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്ക് ?

ന്യുഡൽഹി: ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. 2019 ഓഗസ്റ്റിൽ സംസ്ഥാനത്തിൻ്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി 2018 നവംബറിൽ നിയമസഭ പിരിച്ചുവിട്ടിരുന്നു. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഓഗസ്റ്റ് 19 ന് സമാപിക്കുന്ന അമർനാഥ് യാത്രയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് തീയത് തീരുമാനിച്ചേക്കും എന്നാണ് സൂചന. തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ ബിജെപി ദേശീയ നേതൃത്വം സംസ്ഥാന ബിജെപി നേതാക്കളോട് നിർദ്ദേശിച്ചതാണ് തിരഞ്ഞെടുപ്പ് അടുത്തെത്തി എന്ന ധാരണ ശക്തിപ്പെടുത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി അമിത് ഷാ, ബിജെപി ദേശീയ […]