മുസ്ലിം സ്ത്രീകൾക്ക് ജീവനാശത്തിന് അർഹതയെന്ന് വിധി

ന്യൂഡല്‍ഹി:വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതി വിധി. മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള 1986-ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ജീവനാംശം തീരുമാനിക്കേണ്ടതെന്ന വാദം കോടതി തള്ളി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ വിധി. നാഗരത്‌നയും അഗസ്റ്റിന്‍ ജോര്‍ജ് മസീഹും പ്രത്യേക വിധികള്‍ എഴുതിയെങ്കിലും ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം കേസ് നല്‍കാമെന്ന കാര്യത്തില്‍ അവർ ഏകാഭിപ്രായമാണ് […]

ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് സി പി ഐ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ഭരണവിരുദ്ധ വികാരം കാരണമായിയെന്ന് സി പി ഐ വിലയിരുത്തുന്നു. സിപിഐ എക്സിക്യൂട്ടീവിൽ ഈ അഭിപ്രായം ഉയർന്നു. ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച വന്നു. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ, ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് സംഭവിച്ചു. സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയ്ൻ്റെ പ്രവർത്തന ശൈലിയിൽ അടക്കം കടുത്ത വിമർശനം ജില്ലാ തല നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു. കോൺഗ്രസ്സുമായി […]

സുപ്രിം കോടതി ശാസന: പതഞ്ജലി 14 ഉല്പന്നങ്ങൾ പിൻവലിച്ചു

ന്യൂഡൽഹി: യോഗാചാര്യൻ ബാബ രാം ദേവിൻ്റെ പതഞ്ജലി ആയുർവേദയ് വരിഞ്ഞുമുറുക്കി വീണ്ടും സുപ്രിംകോടതി നീക്കം. കോവിഡ് കുത്തിവെപ്പിനും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരേ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നതിനിടെയാണ് കോടതി ഇടപെടൽ. ഉത്തരാഖണ്ഡ് സർക്കാർ നിർമാണ ലൈസൻസ് റദ്ദാക്കിയ തങ്ങളുടെ 14 ഉത്പന്നങ്ങളുടേയും വിൽപന നിർത്തിവെച്ചതായി പതഞ്ജലി ആയുർവേദ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഈ ഉത്പന്നങ്ങൾ സ്റ്റോറുകളിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകി. ഇവയുടെ പരസ്യം പിൻവലിക്കാൻ മാധ്യമങ്ങളോട് […]

പറന്നുയരാന്‍ ഒരുങ്ങി ‘എയര്‍ കേരള

ദുബായ് : കേരളം ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്ന ആദ്യത്തെ വിമാനക്കമ്പനിയായ ‘എയര്‍കേരള’ യ്ക്ക് പ്രവര്‍ത്തനാനുമതി. പ്രവാസിമലയാളി വ്യവസായികള്‍ ആരംഭിച്ച സെറ്റ്ഫ്‌ളൈ ഏവിയേഷന്റെ കീഴിലുള്ള വിമാന സര്‍വീസിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചു. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചുള്ള സര്‍വീസായിരിക്കും തടക്കത്തില്‍ നടത്തുക. ഇതിനായി മൂന്നു വിമാനങ്ങള്‍ ഉടന്‍ വാങ്ങുമെന്നു കമ്പനി ചെയര്‍മാന്‍ അഫി അഹമ്മദ്, വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലട എന്നിവര്‍ വാർത്താ സമ്മേളനത്തിൽ […]

വാക്കും പ്രവൃത്തിയും ശൈലിയും ……

കൊച്ചി: സി പി എമ്മിൻ്റെ ബഹുജന സ്വാധീനത്തില്‍ ചോർച്ചയും ഇടിവും സംഭവിച്ചു. ഇതിന് വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം -സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. 2014നെ അപേക്ഷിച്ച്‌ ബി.ജെ.പിയുടെ വോട്ട് വിഹിതം ഇരട്ടിയായി. ഈ പ്രവണത തിരുത്താൻ ആവശ്യമായ ഫലപ്രദമായ പ്രവർത്തന പദ്ധതികള്‍ തയാറാക്കണം. ഇപ്പോള്‍ പാർലമെന്റിലുള്ളത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യമാണ്. നിരാശ പടര്‍ത്തുന്ന അവസ്ഥയാണിത്. ഇടതുപക്ഷ സ്വാധീനത്തില്‍ നിന്നും മറ്റുപാര്‍ട്ടികളില്‍ നിന്നും കേരളത്തില്‍ പോലും ബി.ജെ.പി വോട്ട് ചോര്‍ത്തുന്നുവെന്നത് […]

വേണ്ടത് അനുരഞ്ജനവും സമവായവും

കെ.ഗോപാലകൃഷ്ണൻ ഭാ​​​​ഗ്യ​​​​വ​​​​ശാ​​​​ൽ, ചി​​​​ല ഉ​​​​ന്ന​​​​ത നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്കും ആ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കും വി​​​​രു​​​​ദ്ധ​​​​മാ​​​​യി ഒ​​​​രു പ്ര​​​​തി​​​​പ​​​​ക്ഷമു​​​​ക്ത ഇ​​​​ന്ത്യ​​​​ൻ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മോ കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി​​​​യെ തു​​​​ട​​​​ച്ചു​​​​നീ​​​​ക്കു​​​​ന്ന ഒ​​​​രു ജ​​​​ന​​​​വി​​​​ധി​​​​യോ അ​​​​ല്ല ഉ​​​​ണ്ടാ​​​​യ​​​​ത്. രാ​​​​ജ‍്യ​​​​ത്തെ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ വി​​​​ധി വ്യ​​​​ക്ത​​​​മാ​​​​ണ്: ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന അ​​​​നു​​​​ശാ​​​​സി​​​​ക്കു​​​​ന്ന മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന സ്വ​​​​ത​​​​ന്ത്ര​​​​വും നീ​​​​തി​​​​യു​​​​ക്ത​​​​വു​​​​മാ​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ സ്ഥാ​​​​പ​​​​നം. ഭാ​​​​ര​​​​തീ​​​​യ ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​ക്ക് ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷം ല​​​​ഭി​​​​ക്കാ​​​​ത്ത​​​​താ​​​​ണ് സ​​​​മീ​​​​പ​​​​കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം. അ​​​​തി​​​​നാ​​​​ൽ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളെ​​​​യും മ​​​​റ്റു പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ​​​​യും ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്നു. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ൽ മി​​​​ക​​​​ച്ച പ്രാ​​​​തി​​​​നി​​​​ധ്യം ഉ​​​​ണ്ട്, എ​​​​ന്നാ​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മി​​​​ല്ല. ഇ​​​​ന്ത‍്യ […]

സക്കറിയക്കും വകതിരിവ് വേണം

പി.രാജൻ സാഹിത്യകാരനും രാഷ്ട്രീയ നിരീക്ഷകനുമായ സക്കറിയ മനോരമയിൽ എഴുതുന്ന പെൻഡ്രൈവ് എന്ന പംക്തിയിൽ ഇത്തവണ ഭരണഘടനയുടെ മടങ്ങിവരവിനെപ്പറ്റിയാണ് പറയുന്നത്. അതിൻ്റെ കാരണമായി അദ്ദേഹം കാണുന്നത് ബി.ജെ.പി. ഭരണത്തിൽ ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി പോലെയൊന്നിനെ സ്ഥാപിച്ചു മതരാഷ്ട്രം ഉണ്ടാക്കണമെന്ന നയം നടപ്പാക്കുന്നതാണ്. ഈ പറഞ്ഞിരിക്കുന്നതിന് വസ്തുതകളുമായി ഒരു ബന്ധവുമില്ല. മനുസ്മൃതിയിൽ പറയുന്ന മതരാഷ്ട്രത്തിലെ ഏത് നയമാണ് ബി.ജെ.പി. നടപ്പിലാക്കുന്നതെന്നു ചൂണ്ടിക്കാണിക്കാതെ രാജ്യത്തിനകത്തും പുറത്തുമുള്ള തൽപ്പര കക്ഷികളുടെ കുഴലൂത്തുകാരനായി സക്കറിയ തരം താഴ്ന്നിരിക്കുന്നൂവെന്നു പറയേണ്ടി വന്നതിൽ സങ്കടമുണ്ട്. മാദ്ധ്യമങ്ങൾ സംഘടിതമായി […]