ആവേശം ചോർന്ന തുടർച്ച ഇന്ത്യൻ 2

ഡോ ജോസ് ജോസഫ് ‘ഇന്ത്യനുക്ക് സാവെ കിടയാത്”. ഇന്ത്യന് മരണമില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് മറഞ്ഞു പോയ താത്ത സേനാപതി (കമൽ ഹാസൻ ) 28 വർഷത്തിനു ശേഷം തിരിച്ചു വരുമ്പോൾ പഴയ ആവേശമില്ല. 1996 ൽ റിലീസ് ചെയ്ത ഷങ്കർ ചിത്രം ഇന്ത്യൻ്റെ രണ്ടാം ഭാഗം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.     അലോസരപ്പെടുത്തുന്ന പ്രോസ്തെറ്റിക് മേക്കപ്പിൻ്റെ അകമ്പടിയോടെ എത്തുന്ന കമൽ ഹാസൻ്റെ പുതിയ സേനാപതി ആദ്യ ഇന്ത്യൻ്റെ നിഴൽ മാത്രമാണ്. അഴിമതിക്കും അനീതിക്കും എതിരെ ‘സീറോ […]

ലുലു മാളില്‍ വന്‍ ഡാറ്റാ ചോർച്ച

ദുബായ് : ഗള്‍ഫ് മേഖലയില്‍ ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഡാറ്റാ ബേസിനെ ഹാക്കർമാർ ആക്രമിച്ചു. 196000 വ്യക്തികളുടെ വിവരം അവർ ചോർത്തി. ലുലു മാർക്കറ്റിന്റെ എല്ലാ ഡാറ്റാ ബേസുകളിലേക്കും തങ്ങള്‍ കടന്ന് കയറിയിട്ടുണ്ടെന്ന്, ഡാർക്ക് വെബ് ഫോറങ്ങളിലെ സോളോ ഹാക്കറായ ഇൻ്റല്‍ ബ്രോക്കർ അവകാശപ്പെടുന്നു.’ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ഓർഡറുകളും ഉള്‍പ്പെടെയുള്ള മുഴുവൻ ഡാറ്റാബേസും എൻ്റെ പക്കലുണ്ട്’ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഹാക്കർ വ്യക്തമാക്കിട്ടുണ്ട്. ഫോണ്‍നമ്ബറും ഇമെയിലും സഹിതമാണ് ചോർന്നത്. ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്ന ഡാറ്റ വിൽക്കാറുള്ള കുപ്രസിദ്ധ പ്ലാറ്റ്‌ഫോമായ ബ്രീച്ച്‌ഫോറത്തിലുടെയാണ് വിവരം […]

പകർച്ചരോഗ വ്യാപനം; മരണം 43; നാല് പേര്‍ക്ക് കൂടി കോളറ

കൊച്ചി : കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 11 പേര്‍ പനി ബാധിച്ച്‌ മരിച്ചു. 12 ദിവസത്തിനിടെ മരണം 43. ഇവരില്‍ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇന്ന് പനി ബാധിച്ച്‌ ചികിത്സ തേടിയത്.12, 204 പേർ.173 പേര്‍ക്ക് ഡങ്കിപ്പനി ആണ്. 44 പേർക്ക് എച്ച്‌1എൻ1. 438 പേർ ‍ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. കൂടാതെ നാല് പേർക്കു കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികള്‍ക്കാണ് രോഗം. ഇതോടെ കോളറ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. […]

കെജ്രിവാളിന് ജാമ്യം; പുറത്തിറങ്ങാൻ കഴിയില്ല

ന്യൂഡൽഹി: വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാൽ കെജ്രിവാൾ ജയിലിൽ തൂടരേണ്ടി വരും. സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയത് കൊണ്ട് അതു സംബന്ധിച്ച കേസിൽ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചനം കിട്ടൂ. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇ.ഡി അറസ്റ്റ് നിയമവിധേയമല്ലെന്നു കാണിച്ചാണ് കേജ്‌രിവാൾ കോടതിയെ സമീപിച്ചത്.ഹര്‍ജിയിലെ നിയമവിഷയങ്ങൾ മൂന്നംഗ ബെഞ്ചിനു വിട്ടു. […]

ലിവ് ഇൻ ബന്ധം വിവാഹമല്ലെന്ന് ഹൈക്കോടതി

കൊച്ചി :സ്ത്രീ, പുരുഷന്മാർ ഒന്നിച്ച് താമസിക്കുന്ന ലിവ് ഇൻ ബന്ധം നിയമപരമായ വിവാഹമല്ലെന്ന് ഹൈക്കോടതി. അതിനാൽ ഗാർഹിക പീഡന നിരോധന നിയമത്തിലെ 498 (എ) അനുസരിച്ചുള്ള കുറ്റം പങ്കാളിക്ക് ബാധകമല്ലെന്ന് കോടതി വിധിച്ചു. ലിവിങ് ടുഗതർ പങ്കാളിയെ ഭാര്യയെന്നോ ഭർത്താവെന്നോ വിശേഷിപ്പിക്കാൻ കഴിയില്ല. എറണാകുളം സ്വദേശിയായ യുവാവുമായി ലിവ് ഇൻ ബന്ധത്തിലായിരുന്ന സമയത്ത് ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായി എന്നു കാട്ടി കോഴിക്കോട് സ്വദേശിനി നൽകിയ പരാതി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ച് ഈ വിധി പറഞ്ഞത്. […]

കടം കൊണ്ട് നിൽക്കാൻ വയ്യ; നികുതികൾ കുത്തനെ കൂടും

തിരുവനന്തപുരം: കനത്ത സാമ്പത്തിക ബാധ്യതകൾ മൂലവും ഖജനാവിൽ കാൽക്കാശില്ലാത്തതിനാലും പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാൻ സർക്കാർ നടപടികൾ തുടങ്ങി. ഇതിനു പുറമെ നികുതികളും ഫീസുകളും വർദ്ധിപ്പിക്കാനും തീരുമാനമായി. നടപ്പ് പദ്ധതികൾക്ക് മുൻഗണനാക്രമം നിശ്ചയിക്കും.അത് തീരുമാനിക്കാൻ ഏഴ് മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയെ മന്ത്രിസഭാ യോഗം നിയോഗിച്ചു. പദ്ധതി തുക ചെലവഴിക്കുന്നതിൽ തീരുമാനമെടുക്കുന്നത് ഈ ഉപസമിതിയാകും. വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ശുപാർശ പരിശോധിച്ച് ഉപസമിതി തീരുമാനമെടുക്കും.നടപ്പു പദ്ധതികൾക്ക് പണം അനുവദിക്കുന്നതിലും ഈ മുൻഗണനാക്രമം ബാധകമാകും. നികുതിയിതര വരുമാന വർദ്ധനവുണ്ടാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. […]

മലയാളഭാഷയെ ധന്യമാക്കിയ ചില മറുനാടൻ ഗായകർ .

സതീഷ് കുമാർ വിശാഖപട്ടണം “നിർമ്മല ” എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ പിന്നണി ഗാനസമ്പ്രദായം നിലവിൽ വരുന്നത്. 1948 -ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അത്. കൊച്ചി സ്വദേശിയായ ടി കെ ഗോവിന്ദറാവുവായിരുന്നു മലയാളത്തിലെ ആദ്യത്തെ പിന്നണിഗായകൻ… തൊണ്ണൂറു  വർഷത്തെ മലയാള ചലച്ചിത്ര ഗാനചരിത്രം പരിശോധിക്കുകയാണെങ്കിൽ യേശുദാസ് , ജയചന്ദ്രൻ , ബ്രഹ്മാനന്ദൻ , എംജി ശ്രീകുമാർ , തുടങ്ങിയ പ്രമുഖ ഗായകരോടൊപ്പം ഏകദേശം ഇരുപതോളം മറുനാടൻ ഗായകരും മലയാള ചലച്ചിത്ര ഗാനരംഗത്ത് സജീവ സാന്നിദ്ധ്യമായി നിലനിന്നിട്ടുണ്ട്.  ഇതിൽ ഏറ്റവും […]

സംസ്ഥാനത്ത് ആശങ്കയായി കോളറ ബാധ

കൊച്ചി: തിരുവനന്തപുരത്തും കാസർകോടുമായി ഇതുവരെ നാലുപേർക്ക് കോളറ സ്ഥിരീകരിച്ചു. രണ്ടുപേരുടെ സാംപിളുകൾ കൂടി പരിശോധക്കയച്ചിട്ടുണ്ട്. കോളറയ്ക്ക് പുറമെ പനിയും മറ്റ് അനുബന്ധ അസുഖങ്ങളും വലിയ തോതിൽ പിടിമുറുക്കിയിട്ടുണ്ട്. ഡെങ്കിയും എലിപ്പനിയും ബാധിച്ചുള്ള മരണ കണക്കും ആശങ്കപ്പെടുത്തുന്നു. പനി ബാധിക്കുന്ന രോഗികളുടെ എണ്ണത്തിലും കഴിഞ്ഞ മൂന്ന് ദിവസമായി വലിയ വർധനയുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം 13,000 ത്തിന് മുകളിലേക്ക് എത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കെയർ ഹോമിലെ മൂന്നു കുട്ടികൾക്കും കാസർകോട് ഒരാൾക്കുമാണ് കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള നാലുപേർക്കും ഗുരുതരമായ […]