രാജ്യസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് മോദി സർക്കാർ

ന്യൂഡല്‍ഹി: ബിജെപിയുടെ രാജ്യസഭയിലെ അംഗനില 86 ആയി കുറഞ്ഞു.എന്‍ഡിഎയ്ക്ക് 101 സീറ്റുകളുണ്ട്. അംഗസംഖ്യ കുറഞ്ഞതോടെ എന്‍ഡിഎ സർക്കാരിന് എതിരാളികളുടെ സഹായമില്ലാതെ ബില്ലുകള്‍ പാസാക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്. രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ എന്‍ഡിഎയ്ക്ക് 113 സീറ്റ് ആണ് ആവശ്യം. 4 പേര്‍ കാലാവധി പൂര്‍ത്തിയായതോടെ എന്‍ഡിഎ ഭൂരിപക്ഷത്തിന് 12 സീറ്റ് പിന്നിലാവുകയായിരുന്നു. രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സൊനാല്‍ മാന്‍സിംഗ്, മഹേഷ് ജത്മലാനി എന്നീ നോമിനേറ്റഡ് അംഗങ്ങളുടെ കാലാവധിയാണ് പൂര്‍ത്തിയായത്. ഇവർ സർക്കാരിന് പിന്തുണ നൽകിയിരുന്നു. രാജ്യസഭയില്‍ 225 […]

അതിതീവ്ര മഴ അഞ്ചു ദിവസം തുടരും

കൊച്ചി : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യത എന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വ്യാപകമായ ഇടി മിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ കിട്ടിയേക്കാം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ അടുത്ത 5 ദിവസത്തേക്ക് അതിശക്തമായ മഴ പെയ്തേക്കൂം. ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്താണ് ന്യൂനമർദം.വടക്കൻ കേരളത്തിന്റെ തീരം മുതൽ ഗുജറാത്തിന്റെ തെക്കന് […]

കനത്ത മഴയും കാററും; ആറു ജില്ലകളിൽ വിദ്യാലയങ്ങൾക്ക് അവധി

കൊച്ചി: അതിതീവ്ര മഴ മുന്നറിയിപ്പ് വന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, കാസർകോട്, തൃശൂർ, മലപ്പുറം , എറണാകുളം ജില്ലകളിലാണ് അവധി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.  

കുററവാളി ട്രംപിൻ്റെ പാർടിക്കാരൻ തന്നെ; കാരണം അജ്ഞാതം

പെൻസിൽവേനിയ: അമേരിക്കയുടെ മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച ഇരുപതുകാരൻ തോമസ് മാത്യു ക്രൂകസ് ആണെന്ന് തിരിച്ചറിഞ്ഞു. ട്രംപിൻ്റെ പാർടിയായ റിപ്പബ്ലിക്കൻ പാർടിയിലെ അംഗമായിരുന്നു പെൻസിൽവേനിയയിലെ ബെഥേൽ പാർക്ക് സ്വദേശിയാണ് തോമസ് മാത്യു ക്രൂകസ്. എന്തിനാണ് മകൻ ട്രംപിനെ വധിക്കാൻ ശ്രമിച്ചതെന്ന് അറിയില്ലെന്ന് പിതാവ് മാത്യു ക്രൂക്‌സ് പറഞ്ഞു. തോമസിനെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. വിചിത്രമായ പെരുമാറ്റക്കാരൻ ആയിരുന്നില്ല അവനെന്ന് തോമസ് മാത്യു ക്രൂകസിന്‍റെ മുൻ സഹപാഠി ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. തോമസ് ഒരു റിപ്പബ്ലിക്കൻ […]

ട്രംപിനെ വെടിവെച്ചു കൊല്ലാൻ ശ്രമം; നേരിയ പരിക്ക്

വാഷിങ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡണ്ടും റിപ്പബ്ലിക്കൻ പാർടിയുടെ പ്രസിഡണ്ട് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ വെടിവെച്ചു കൊല്ലാൻ ശ്രമം.അദ്ദേഹത്തിൻ്റെ ചെവിക്ക് മുറിവേററു. വെടിവെച്ച അക്രമിയും മറ്റൊരാളും സംഭവത്തിൽ കൊല്ലപ്പെട്ടു.ഒരാൾക്ക് വെടിവെപ്പിൽ പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് വധശ്രമമുണ്ടായത്. അക്രമി നിരവധി തവണ വെടിവെച്ചു.   നടന്നത് വധശ്രമം തന്നെയാണെന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥൻ കെവിൻ റോജേക്ക് അറിയിച്ചു. വെടിവെച്ചയാളെയും അതിന് പിന്നിലുള്ള കാരണവും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വെടിവെപ്പിന് പിന്നാലെ ട്രൂത്ത് […]

പി എസ് സി കോഴ : മുഖം രക്ഷിക്കാൻ സി പി എം; നേതാവിനെ പുറത്താക്കി

കോഴിക്കോട് : പി എസ് സി അംഗത്വത്തിന് കോഴ വാങ്ങി എന്ന വിവാദത്തിൽ മുഖം രക്ഷിക്കാൻ സി പി എം പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളിയെ പാർടിയുടെ  പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമാണ് പ്രമോദ് കോട്ടൂളി. സിപിഎം ജില്ലാ കമ്മിറ്റിയാണ്   നടപടിയെടുത്തത്. ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം  ടൗൺ ഏരിയാ കമ്മറ്റി യോഗത്തിലും റിപ്പോ‍ർട്ട് ചെയ്തു. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണ് പ്രാഥമിക അംഗത്വത്തിൽ […]

ബി ജെ പിക്ക് തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് നേട്ടം

ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി ജെ പി ക്ക് തിരിച്ചടി. 13 നിയമസഭാ സീറ്റുകളിൽ പത്തിടത്തും ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികൾ വിജയം നേടി.ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തുണച്ച സംസ്ഥാനങ്ങളിൽ പോലും വിജയിക്കാനായത് കോൺഗ്രസ് പ്രവർത്തകർക്ക് ആവശമായി. പശ്ചിമ ബംഗാളിലെ നാല് സീറ്റിൽ തൃണമൂൽ കോൺഗ്രസും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലുമായി നാല് സീറ്റിൽ കോൺഗ്രസും തമിഴ്നാട്ടിലെ സീറ്റിൽ ഡിഎംകെയും പഞ്ചാബിലെ സീറ്റിൽ ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. ഈ സീറ്റുകളില്ലെല്ലാം ബിജെപിയായിരുന്നു എതിരാളികൾ. […]

ആവേശം ചോർന്ന തുടർച്ച ഇന്ത്യൻ 2

ഡോ ജോസ് ജോസഫ് ‘ഇന്ത്യനുക്ക് സാവെ കിടയാത്”. ഇന്ത്യന് മരണമില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് മറഞ്ഞു പോയ താത്ത സേനാപതി (കമൽ ഹാസൻ ) 28 വർഷത്തിനു ശേഷം തിരിച്ചു വരുമ്പോൾ പഴയ ആവേശമില്ല. 1996 ൽ റിലീസ് ചെയ്ത ഷങ്കർ ചിത്രം ഇന്ത്യൻ്റെ രണ്ടാം ഭാഗം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.     അലോസരപ്പെടുത്തുന്ന പ്രോസ്തെറ്റിക് മേക്കപ്പിൻ്റെ അകമ്പടിയോടെ എത്തുന്ന കമൽ ഹാസൻ്റെ പുതിയ സേനാപതി ആദ്യ ഇന്ത്യൻ്റെ നിഴൽ മാത്രമാണ്. അഴിമതിക്കും അനീതിക്കും എതിരെ ‘സീറോ […]