മാലിന്യം തള്ളൽ : കർശന നടപടിക്ക് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യപ്രശ്‌നം പരിഹരിക്കാൻ നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചു. . പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് ഈ തീരുമാനം. തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും. എല്ലാ ദിവസവും […]

കനത്ത മഴ തുടരും; കാറ്റിനും സാധ്യത

കൊച്ചി : ഒരു ജില്ലയിലും അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് ഇല്ലെങ്കിലും സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും.ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. . നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട`. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ […]

മകന്റെ വിവാഹം: അംബാനി നേടിയത് 25000 കോടി രൂപ

മുംബൈ: അയ്യായിരം കോടി രൂപയിൽ അധികം മുടക്കി മകൻ ആനന്ദ് അംബാനിയുടെ വിവാഹം ആഘോഷിച്ച രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വന്‍ വർദ്ധന. 25000 കോടി രൂപയാണ് വിവാഹ ശേഷം ആസ്തിയില്‍ കൂടിയത് എന്ന് ‘ആജ് തക്ക്’പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഗീത നിശയ്ക്കായി പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറും, വിവാഹത്തില്‍ പങ്കെടുക്കാനായി സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സറായ കിം കര്‍ദാഷിയാനും ഇന്ത്യയിലെത്തിയിരുന്നു. ഇവര്‍ക്കായി കോടികളാണ് അംബാനി കുടുംബം ചെലവിട്ടത്. കഴിഞ്ഞ പത്ത് ദിവസത്തിനിടയിലാണ് മൂന്ന് ബില്യണ്‍ […]

കർണാടക ജോലി സംവരണ ബിൽ പിൻവലിക്കുന്നു

ബംഗളൂരു :മലയാളികള്‍ തൊഴില്‍ തേടി പോകുന്ന പ്രധാനപ്പെട്ട സംസ്ഥാനമായ കർണാടകയില്‍ സ്വകാര്യ മേഖലയിലെ നിയമനങ്ങള്‍ 100 ശതമാനവും കർണാടകക്കാർക്ക് സംവരണം ചെയ്യാനുള്ള ബിൽ താൽക്കാലികമായി മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ. ഇതു സംബന്ധിച്ച ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരംനല്‍കിയിരുന്നു.ഐടി മേഖലയില്‍ നിന്നുള്‍പ്പടെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡക്കാരെ നിയമിക്കണമെന്നായിരുന്നു ബില്ലിലെ ശുപാർശ. ഗ്രൂപ്പ് സി, ഡി ക്ലാസ് […]

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെറിക്കാൻ സാധ്യത ?

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി വൻ വിജയം പ്രതീക്ഷിച്ചിരുന്ന ഉത്തർപ്രദേശിൽ പാർടിക്ക് ഉണ്ടായ തകർച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിനയാവുമോ ? മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം മാറേണ്ടി വരുമെന്നാണ് പുതിയ വാർത്തകൾ. തിരഞ്ഞെടുപ്പുകളിൽ മോശം പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാറ്റുന്ന കീഴ്വഴക്കം ബിജെപിക്കുണ്ട്. ബിജെപിയുടെ പ്രകടനം തീരെ ദയനീയമായതോടെയാണ് യോഗിയുടെ ഭാവി തുലാസിലായത്. അയോദ്ധ്യയിൽ പോലും പാർട്ടി തോറ്റതും പ്രധാനമന്ത്രി മോദിയുടെ ഭൂരിപക്ഷം കാര്യമായ തോതിൽ ഇടിഞ്ഞതും യോഗിയുടെ കഴിവുകേടാണെന്ന വ്യാഖ്യാനം ശക്തമാണിപ്പോൾ. […]

രാഷ്ടീയ സമ്മർദ്ദം രൂക്ഷം: 6 സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് ?

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ആദ്യ ബജറ്റിൽ തിരഞ്ഞെടുക്കപ്പെട്ട ആറു സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന് സൂചന. നീതി ആയോഗ് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏതെങ്കിലും സംസ്ഥാനത്തിന് പ്രത്യേക പദവി പ്രഖ്യാപിക്കുന്നത് അപ്രായോഗികമാണ്. എന്നാൽ  രാഷ്ടീയ സമ്മർദ്ദം മൂലം സാമ്പത്തിക പാക്കേജുകൾ അനിവാര്യമായി വരുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ബിഹാർ ,ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിനെയുമാണ് പ്രത്യേക പാക്കേജിനായി പരിഗണിക്കുന്നത്. ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത നരേന്ദ്ര മോദി സർക്കാരിന് ബിഹാറിലെ നിതീഷ് […]

ട്രംപ് വധശ്രമത്തിൽ ഇറാന് പങ്കെന്ന് വാദം

വാഷിംഗ്ട്ൺ : അമേരിക്കൻ മുൻ പ്രസിഡന്റും പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ്‌ ട്രംപിനെതിരെ നടന്ന വധശ്രമത്തില്‍ ഇറാനു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. എന്നാൽ ശനിയാഴ്ച നടന്ന പരിപാടിക്കിടെ ഉണ്ടായ വധശ്രമത്തിൽ ഇറാന് പങ്കുണ്ടോ എന്നതിന് തെളിവില്ല. ഇറാന്റെ ഭീഷണികൾ സംബന്ധിച്ച് സർക്കാരിന് രഹസ്യവിവരങ്ങൾ ലഭിച്ചിരുന്നു. 2020-ൽ ഇറാൻ്റെ ഉന്നത സൈനിക ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ഇറാൻ ട്രംപിനെ ലക്ഷ്യമിടുന്നത്. വരും ആഴ്ചകളിൽ കൂടുതൽ വധശ്രമങ്ങൾ ഉണ്ടായേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം അനുമാനിക്കുന്നത്. ഇതിനിടെ,  […]

സിദ്ധാർത്ഥന്‍റെ മരണത്തില്‍ മുൻ വി സി ക്ക് വീഴ്ച

തിരുവനന്തപുരം: കേരള വെറ്റിനറി സർവകലാശാലയിലെ വയനാട് പൂക്കോട് ക്യാമ്പസിലെ വിദ്യാർഥി സിദ്ധാർത്ഥന്‍റെ മരണത്തില്‍ മുൻ വൈസ് ചാൻസിലർ എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കണ്ടെത്തല്‍. അദ്ദേഹം സമയബന്ധിതമായി നടപടി എടുത്തില്ലെന്ന്  ജസ്റ്റിസ് എ.ഹരിപ്രസാദ്  കമ്മീഷൻ കുറ്റപ്പെടുത്തുന്നു. ശശീന്ദ്രനാഥിനെ വൈസ് ചാൻസിലർ സ്ഥാനത്തു നിന്ന് ഗവർണർ നേരത്തെ പുറത്താക്കിയിരുന്നു. സിദ്ധാർത്ഥന്‍റെ മരണത്തിൽ സർവ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷൻ അന്വേഷിച്ചത്. സർവ്വകലാശാല വൈസ് ചാൻസിലർ, അസിസ്റ്റന്‍റ് വാർഡൻ, ഡീൻ, ആംബുലൻസ് ഡ്രൈവർ […]

രാജീവ്‌ ചന്ദ്രശേഖര്‍ നാലു മാസം മുൻപ് വന്നിരുന്നെങ്കിൽ

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയായിരുന്ന രാജീവ് ചന്ദ്രശേഖർ, നാലു മാസം മുമ്പ് തിരുവനന്തപുരത്ത് വന്നിരുന്നുവെങ്കിൽ കഥ മാറിയേനെയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വോട്ടിൽ വലിയ വ്യത്യാസം ഇല്ലാതെയാണ് അവിടെ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂർ ജയിച്ചു കയറിയത്. താമര ചിഹ്നത്തോടുള്ള അലർജി കേരളത്തിന് മാറിയെന്ന് തൃശ്സൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് തൃശ്സൂരിൽ ഐക്യമുന്നണി സ്ഥാനാർഥിയായിരുന്ന അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് കുത്തിയിട്ടുണ്ട്. സിനിമ […]