മരുന്നെത്തിയില്ല; നിപ ബാധിച്ച കുട്ടി മരിച്ചു

കോഴിക്കോട്: മാരക പകർച്ച രോഗമായ നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരണത്തിന് കീഴടങ്ങി. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് ആറ് വർഷത്തിനിടെ മരിച്ചവരുടെ എണ്ണം 21 ആയി. കുട്ടിയെ ഇന്നലെയാണ് മെഡിക്കൽ കോളജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നത്. ആസ്ട്രേലിയയിൽ നിന്ന് മോണോ ക്ലോണൽ ആന്‍റിബോഡി ഇന്ന് എത്തിക്കാനിരിക്കെയാണ് രാവിലെ പതിനൊന്നരയോടെ ആണ് മരണം. നിപ മരണത്തിന്‍റെ പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി […]

വീണ്ടും ആശങ്കയായി നിപ: ഒരു കുട്ടിക്ക് രോഗം; 214 പേര്‍ നിരീക്ഷണത്തിൽ

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും മാരകമായ നിപ ബാധ. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് രോഗം സ്ഥിരീകരിച്ചു.പൂണെ വൈറോളജി ലാബിലെ പരിശോധനയിൽ രോഗം ഉണ്ടെന്ന് കണ്ടെത്തി. 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണത്തിൽ ഉള്ളവരിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവ‍ര്‍ ക്വാറൻ്റീനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ കുട്ടിക്ക് പനിബാധയുളളതിനാൽ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഈ […]

ഗവര്‍ണര്‍ക്ക് തിരിച്ചടി; സേര്‍ച്ച്‌ കമ്മിറ്റി രൂപീകരണം തടഞ്ഞു

കൊച്ചി :കേരള, എം.ജി, മലയാളം സർവകലാശാലകളിലെ വൈസ് ചാൻസിലർ നിയമനത്തിന് സേർച്ച്‌ കമ്മിറ്റി രൂപീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ ഹർജിയിലാണ് നടപടി.കേരള സാങ്കേതിക സർവകലാശാല സേർച്ച്‌ കമ്മിറ്റിയുടെ നിയമനവും ഹൈക്കോടതി തടഞ്ഞിരുന്നു. സർവകലാശാല പ്രതിനിധികള്‍ ഇല്ലാതെ യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സേർച്ച്‌ കമ്മിറ്റി രൂപീകരിച്ചതിനെതിരെയാണ് സർക്കാർ ഹർജി നല്‍കിയത്.

മൈക്രോസോഫ്റ്റിൽ തകരാർ : വിമാനങ്ങൾ മുടങ്ങുന്നു

ന്യൂഡൽഹി: ലോകവ്യാപകമായി സംഭവിച്ച മൈക്രോസോഫ്റ്റിലെ തകരാറിനെ തുടർന്നു രാജ്യവ്യാപകമായി 200 ഓളം വിമാനങ്ങൾ റദ്ദാക്കി. ഇൻഡിഗോ മാത്രം 192 സർവിസുകൾ ഉപേക്ഷിച്ചു. കേരളത്തിൽ നിന്നുള്ള സർവിസുകളും ഇതിൽ ഉൾപ്പെടുന്നു. വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ നടപടിക്കും കാലതാമസം നേരിടുന്നുണ്ട്. വിമാനത്താവളങ്ങളിൽ കാത്തിരിക്കേണ്ടി വരുന്ന യാത്രക്കാർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കാൻ വിമാനത്താവള അധികൃതർക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകി. യാത്രക്കാർക്ക് വേണ്ട കുടിവെള്ളം, ഭക്ഷണം, ഇരിപ്പിടങ്ങൾ എന്നിവ നൽകാനാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നിർദേശം […]

ഉമ്മൻ ചാണ്ടി പറയാത്തത്

പി. രാജൻ ഒരിക്കൽ ഉമ്മൻ ചാണ്ടിയും എ കെ.ആൻ്റണിയും എം.എ. ജോണും ഞാനും ഒന്നിച്ച് ഒരു കാറിൽ കണ്ണൂരിലേക്കു യാത്ര നടത്തി. കെ.എസ്സ്.യു.വിൻ്റെ മുരളി സമരം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായിരുന്നൂ യാത്ര. തേവര കോളേജിലെ വിദ്യാർത്ഥിയായിരുന്ന മുരളി ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടുവെന്ന പരാതിയെപ്പറ്റി അന്വേഷണം നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. ആ സമരത്തിൽ എന്നെ ഉപദേഷ്ടാവായി നിയമിച്ചിരുന്നൂവെന്നു ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറയുന്നുണ്ട്. അങ്ങനെയൊരു നിയമനം നടന്നതായി എനിക്ക് ഓർമ്മയില്ല. പക്ഷെ ആ സമരത്തിൽ ഞാൻ വിദ്യാർത്ഥികൾക്കു പിന്തുണ നൽകിയിരുന്നു. അന്ന് […]

ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല ?

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് പിന്മാറാൻ പ്രസിഡൻ്റ് ജോ ബൈഡൻ ആലോചിക്കുന്നു.ഈ വാരാന്ത്യത്തോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മുൻ പ്രസിഡൻ്റ് ബരാക് ഒബാമ ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാക്കൾ ബൈഡൻ്റെ പ്രകടനത്തിൽ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ തൻ്റെ പകരം സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്ത ശേഷം ബൈഡൻ രംഗം വിടുമെന്നും പ്രമുഖ പത്രങ്ങൾ പറയുന്നു. നിരവധി ഡെമോക്രാറ്റിക് സെനറ്റർമാരും ഗവർണർമാരും ബൈഡനെ തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡനെ മാറ്റണമെന്ന് […]

മോഡിയ്ക്കെതിരെ ആർ എസ് എസ് ഒളിയമ്പ് വീണ്ടും

ഗുംല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ആര്‍എസ്‌എസ് അധ്യക്ഷനായ മോഹന്‍ ഭാഗവത്. ചിലർ അമാനുഷികരാകാനും പിന്നീട് ഭഗവാനാകാനും ആാഗ്രഹിക്കുന്നതായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ജാര്‍ഖണ്ഡിലെ ഗുംലയില്‍ വില്ലേജ് തലത്തിലെ പ്രവര്‍ത്തകര്‍ക്കായി വികാസ് ഭാരതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസഭാ തിരെഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയും ആര്‍എസ്‌എസും തമ്മില്‍ അസ്വാരസ്യമുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മോഹന്‍ ഭാഗവതിന്റെ ഒളിയമ്പ്. ചില ആളുകള്‍ക്ക് സൂപ്പര്‍മാനാകാനാണ് ആഗ്രഹം. പിന്നീട് ദേവതയാകാനും പിന്നെ ഭഗവാനാകാനും ആഗ്രഹമുണ്ടാകും. ഭഗവാന്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് വിശ്വരൂപം ആകാനാണ് […]