മലപ്പുറത്തെ നിപ ബാധ: നിരീക്ഷണത്തിൽ 460 പേർ

തിരുവനന്തപുരം : മലപ്പുറത്ത് മാരക രോഗമായ നിപയുടെ ഭീതി അകലുന്നു. രോഗലക്ഷണമുണ്ടായിരുന്ന 17 പേർക്ക് രോഗമില്ലെന്ന് പരിശോധനയിൽ വ്യക്തമായി. എന്നാൽ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിരീക്ഷണം തുടരും.നിലവില്‍ 460 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത് ഇതില്‍ 260 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. അതിനിടെ സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ തമിഴ്‌നാട് പരിശോധന കര്‍ശനക്കി.ഇത് തെറ്റായ സമീപനമാണെന്നും തമിഴ്‌നാടുമായി ആശയവിനിനയം നടത്തിയെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതിനിടെ പൂനൈയില്‍ നിന്നുള്ള മൊബൈല്‍ […]

ആന്ധ്രയ്ക്കും ബിഹാറിനും വാരിക്കോരി; കേരളത്തിന് ഒന്നുമില്ല:

ന്യൂഡൽഹി: എൻ ഡി എ സർക്കാരിൻ്റെ സഖ്യ കക്ഷികളായ ആന്ധ്രാ പ്രദേശിലെ തെലുങ്കു ദേശം പാർടിയേയും ബിഹാറിലെ ജെ ഡു യു വിനെയും പ്രീതിപ്പെടുത്തുന്ന കേന്ദ്ര ബജററിൽ കേരളത്തിനായി ഒന്നുമില്ല. ആന്ധ്രാപ്രദേശിനും ബീഹാറിനും വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട് കേരളം വർഷങ്ങളായി മുന്നോട്ടുവയ്‌ക്കുന്ന എയിംസ് പോലുള്ള പദ്ധതികളെക്കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജററിൽ പരാർശമേയില്ല. കേരളത്തിന് 2014ൽ വാഗ്ദാനം ചെയ്ത എയിംസ് പിന്നീട് കേന്ദ്ര സർക്കാർ മറന്നു. ഇതിനു ശേഷം അഞ്ച് എയിംസുകൾ വന്നൂ. കാസർകോട്, കോഴിക്കോട്, […]

ജയരാജൻ-ജാവഡേക്കര്‍ കൂടിക്കാഴ്ച സി പി എം ചർച്ച ചെയ്യും

തിരുവനന്തപുരം: മുതിർന്ന ബി ജെ പി നേതാവും പാർടിയുടെ കേരള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കറുമായി ഇടതുമുന്നണി കണ്‍വീനർ ഇ.പി ജയരാജൻ കൂടിക്കാഴ്ച നടത്തിയ വിഷയം പാർടി സംസ്ഥാന സമിതി അടുത്ത യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സി പി എം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പിയുടെ മതരാഷ്ട്രവാദത്തിന് എതിരെ ശക്തമായ ആശയപ്രചാരണം നടത്തും. വർഗീയവാദത്തെ ശാസ്ത്രീയമായി പ്രതിരോധിക്കും. കേരളത്തിലെ പ്രധാനപ്പെട്ട നവോഥാന നായകൻ ശ്രീനാരായണ ഗുരുവാണ്. മതിനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. എന്നാല്‍ ബി.ഡി.ജെ.എസ് […]

കാവടി യാത്ര; വിവാദ ഉത്തരവ് സുപ്രിംകോടതി തടഞ്ഞു

ന്യുഡൽഹി: ഹിന്ദുക്കളുടെ സുപ്രധാന തീർഥാടനമായ കാവടി യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളുടെ ഉടമസ്ഥവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്- ഉത്തരാഖണ്ഡ് സർക്കാരുകളുടെ വിവാദ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. ഉത്തർപ്രദേശിലെ മുസഫർനഗർ പോലീസാണ് ഏറെ വിഭാഗീയ മാനങ്ങളുള്ള ഉത്തരവ് ആദ്യം പുറപ്പെടുവിച്ചത്.ഇതു പ്രകാരം ഭക്ഷണശാലകളുടെ പുറത്തും അവയുടെ ഉടമസ്ഥർ ആരെന്ന് വെളിപ്പെടുത്താന്‍ ബോർഡുകൾ പ്രദർശിപ്പിക്കണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ തന്നെ ഉത്തരവിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ ഹലാൽ ഭക്ഷണം വിളമ്പുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകിയിരുന്നു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് […]

നിപ ബാധ: 350 പേർ നിരീക്ഷണത്തിൽ

തിരുവനന്തപൂരം: നിപ വൈറസ് ബാധയെ തുടർന്ന് മരിച്ച പതിനാലുകാരൻ്റെ സമ്പർക്ക പട്ടികയിൽ 350 പേർ. ഹൈറിസ്ക് പട്ടികയിൽ 101 പേരുണ്ട്.ഇതിൽ 68 പേർ ആരോഗ്യപ്രവർത്തകരാണ്. മലപ്പുറത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. പൊതുസ്ഥലത്ത് എല്ലാവരും മാസ്ക് ധരിക്കണമെന്നാണ് സർക്കാർ നിർദേശം. നിരീക്ഷണത്തിലുള്ള 13 പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 350 പേരാണുള്ളത്. . തിരുവനന്തപുരത്തെ നാല് പേർ സമ്പർക്ക പട്ടികയിലുണ്ട്. കുട്ടി ചികിത്സക്ക് […]

ബൈഡന്റെ പിൻമാറ്റം ട്രംപിന് വെല്ലുവിളി

വാഷിം​ഗ്ടൺ:അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡമോക്രാററിക് പാർടിയുടെ കമല ഹാരിസ് സ്ഥാനാർഥിയാവും. ജോ ബൈഡൻ പിന്മാറിയതിനെ തുടർന്നാണിത്.റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥി ഡോണോൾഡ് ട്രംപിന് അവർ കനത്ത വെല്ലുവിളി ഉയർത്തും എന്നാണ് രാഷ്ടീയ നിരീക്ഷകർ കരുതുന്നത്. ജോ ബൈഡനെ പിന്തുണയ്ക്കാൻ മടി കാട്ടിയ ഡെമോക്രാറ്റുകൾക്ക് ഒരു പക്ഷേ പുതിയ വീര്യം നൽകുന്നതാകാം കമല ഹാരിസിന്റെ പേര്. ഒടുവിൽ നടന്ന സർവെയിൽ പാർട്ടിയിലെ 10ൽ 6 പേരും കമലയെ പിന്തുണയ്ക്കുന്നവരാണ്. പിന്തുണ തേടി കമല ഹാരിസ് നീക്കങ്ങൾ സജീവമാക്കി. കമലയെ പിന്തുണച്ച് […]

ആശങ്ക കൂടുന്നു: ഒരാൾക്ക് കൂടി നിപ ?: കേന്ദ്ര സംഘം ഉടനെത്തുന്നു

കോഴിക്കോട് : മാരക രോഗമായ നിപയുടെ ലക്ഷണം കണ്ട മലപ്പുറം സ്വദേശിയായ 68 കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാററി. ഇദ്ദേഹത്തിന് മരിച്ച കുട്ടിയുമായി സമ്പർക്കമില്ല. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ ആണ് താമസം. എന്നാൽ പ്രാഥമിക പരിശോധനയിൽ നിപ ഇല്ലെന്ന് മനസ്സിലായതായി അധികൃതർ അറിയിച്ചു. എന്നാലും പൂണയിലെ ലാബിൽ നിന്നുള്ള ഫലം വന്നാലേ ഇക്കാര്യം വ്യക്തമാവൂ. നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് കേന്ദ്ര സർക്കാർ നിയോഗിച്ച ആരോഗ്യ […]

മലയാളസിനിമയുടെ പെരുന്തച്ചൻ

സതീഷ് കുമാർ വിശാഖപട്ടണം  മലയാള സിനിമയുടെ ഗതി തിരിച്ചുവിട്ട “നീലക്കുയിലി ” ലെ പാട്ടുകളുടെ റെക്കോർഡിങ്ങ്  പ്രവർത്തനങ്ങൾ നടക്കുന്ന കാലം. പി ഭാസ്കരനാണ് ഗാനങ്ങൾ എഴുതുന്നത് .സംഗീതം കെ. രാഘവൻ മാസ്റ്ററും .  ശാന്താ പി നായർ ,കോഴിക്കോട് അബ്ദുൽ ഖാദർ , കോഴിക്കോട് പുഷ്പ, മെഹബൂബ് , ജാനമ്മ ഡേവിഡ് , കൊച്ചിൻ അബ്ദുൽ ഖാദർ എന്നിവരൊക്കെയായിരുന്നു നീലക്കുയിലിന് വേണ്ടി  പാടാൻ എത്തിയ ഗായികാഗായകന്മാർ . ചിത്രനിർമ്മാണത്തിന്റെ പുരോഗതി നേരിട്ടറിയാൻ വൈകുന്നേരമായപ്പോൾ നിർമ്മാതാവ് ടി കെ പരീക്കുട്ടി […]

നിപ ബാധ: മലപ്പുറത്ത് ആശങ്ക ; മാസ്ക് നിർബന്ധമാക്കി

മലപ്പുറം: മാരക പകർച്ച രോഗമായ നിപ ബാധിച്ച് ഒരു കുട്ടി മരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ ചില പഞ്ചായത്തുകൾ അടച്ചുപൂട്ടലിൻ്റെ വക്കിലെത്തി. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു.പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഉത്തരവ്. പക്ഷികളും വവ്വാലുകളും മറ്റു ജീവികളും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയോ രോഗിയുടെ റൂട്ട് മാപ്പില്‍ അതേ സമയത്തുണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് കളക്ടര്‍ […]