‘ബുൾഡോസർ രാജ്’: ബി ജെ പി സർക്കാരുകൾക്ക് എതിരെ സുപ്രിംകോടതി

ന്യൂഡല്‍ഹി: ബി ജെ പി സർക്കാരുകൾ പിന്തുടരുന്ന ‘ബുൾഡോസർ രാജ്’ എന്ന പ്രാകൃത നടപടിക്കെതിരെ എതിരെ ആഞ്ഞടിച്ച് സുപ്രിംകോടതി. കേസില്‍ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹർജികൾ പരിഗണിച്ചത്.ബുള്‍ഡോസർ രാജിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ടവർ ഉള്‍പ്പെടെ സമർപ്പിച്ച ഒരുകൂട്ടം ഹർജികള്‍ പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ പരാമർശങ്ങള്‍. ശോഭായാത്രയുടെ ഭാഗമായി നോർത്ത് ഡല്‍ഹി മുനിസിപ്പല്‍ കോർപറേഷൻ ഭരണകൂടം ജഹാംഗീർപുരിയില്‍ നടത്തിയ ബുള്‍ഡോസർ നടപടികള്‍ക്കെതിരെ […]

മുല്ലപ്പെരിയാര്‍: കേരള നിലപാട് ശരിവെച്ചു ജലകമ്മിഷൻ

ന്യൂഡൽഹി:  പത്തുവര്‍ഷത്തിലൊരിക്കല്‍ രാജ്യത്തെ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്ന കേന്ദ്ര ജലകമ്മിഷന്റെ സുരക്ഷാപുസ്തകത്തിലെ വ്യവസ്ഥ മുല്ലപ്പെരിയാർ അണക്കെട്ടിനും ബാധകം. അണക്കെട്ടിൽ സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കമ്മിഷന്‍ അംഗീകരിച്ചു. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം ജലക്കമ്മീഷന്‍ തള്ളി. അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടു മതി പരിശോധനയെന്നായിരുന്നു തമിഴ്നാടിന്റെ വാദം. സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി 2011-ലാണ് ഇതിന് മുമ്പ് ഇങ്ങനെ ഒരു വിശദ പരിശോധന നടത്തിയത്. […]

ജീവന് ഭീഷണിയുണ്ട്; തോക്ക് വേണമെന്ന് അൻവർ എംഎൽഎ

മലപ്പുറം: തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് ഇടതുമുന്നണി എം എൽ എ :പി. അൻവർ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറിനെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തോക്ക് ലൈസൻസിന് അദ്ദേഹം അപേക്ഷ നൽകി. മലപ്പുറം ജില്ലാ കളക്ടറുടെ ഓഫീസിൽ നേരിട്ടെത്തിയാണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്.നാളെ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പൊലീസ് സുരക്ഷ വേണമോയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ‘തോക്ക് കിട്ടിയാൽ മതി. ഞാൻ അത് കൈകാര്യം ചെയ്യും’ എന്നാണ് അൻവർ പറഞ്ഞത്. സോളാ‌ർ കേസ് അട്ടിമറിച്ചതിലും അജിത് […]

ആഭ്യന്തര വകുപ്പിനെതിരെ ആരോപണങ്ങളുമായി ആഞ്ഞടിച്ച് വീണ്ടും അൻവർ

തിരുവനന്തപുരം : ഇടതുമുന്നണി എം എൽ എ പി.വി. അൻവർ, എഡിജിപി: എം.ആർ. അജിത്കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. ക്രമസമാധാനച്ചുമതലയുള്ള അജിത്കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. ഇതിനിടെ, […]

പോലീസ് മേധാവിയിൽ നിന്ന് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം : ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി: പി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേശ് സാഹിബിനോട് റിപ്പോർട്ട് തേടി. സി പി എം പിന്തുണയോടെ ജയിച്ച പി.വി. അൻവർ എം.എല്‍.എയുടെ ആരോപണങ്ങൾ സർക്കാരിനെയും സി പി എമ്മിനെയും ഞെട്ടിച്ച സാഹചര്യത്തിലാണ് ഈ നടപടി. മുഖ്യമന്ത്രിയുടെ വിശ്വസ്ഥർ എന്ന് കരുതപ്പെടുന്ന അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എതിരെ അൻവർ നടത്തിയ ആരോപണങ്ങൾ പ്രതിപക്ഷം ഏററുപിടിച്ചു കഴിഞ്ഞു. […]

ആരോപണങ്ങൾ: അൻവറുടെ ലക്ഷ്യം പിണറായി ?

തിരുവനന്തപുരം: മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് നേരെ പാർടി പിന്തുണയോടെ ജയിച്ച എം എൽ എ: പി.വി. അൻവർ നടത്തുന്ന അതീവ ഗുരുതര വെളിപ്പെടുത്തലുകളിൽ ഞെട്ടി സി പി എമ്മും സർക്കാരൂം. ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്നാണ് എ ഡി ജി പി: അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിററിക്കൽ സെക്രട്ടറി പി ശശിക്കുമെതിരായ ആരോപണങ്ങളിലൂടെ അദ്ദേഹം സ്ഥാപിക്കുന്നത്. മലപ്പുറം എസ് പി ഓഫീസിന് മുന്നിലെ സമരത്തിലും പുറത്തുവന്ന വിവാദ ഓഡിയോയിലും അൻവറിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. എന്നാൽ […]

സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല – മമ്മൂട്ടി

കൊച്ചി : പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ.- ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പററി നടൻ മമ്മൂട്ടിയുടെ ആദ്യ പ്രതികരണം ഫേസ് ബുക്കിൽ വന്നു. ആ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം; മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോ​ഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും […]

ത്രില്ലറിനപ്പുറം ജാതിവിവേചനത്തിൻ്റെ കഥ പറയുന്ന ചുരുൾ

ഡോ ജോസ് ജോസഫ്   അരികുവൽക്കരിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതവും അവർ നേരിടുന്ന ജാതീയ വിവേചനവും അടിച്ചമർത്തലുകളും മലയാള സിനിമയിൽ അധികം ചർച്ച ചെയ്യപ്പെടാറില്ല. ജാതീയ വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന പ്രമേയങ്ങൾ അതിശക്തമായി അടുത്ത കാലത്ത്  അവതരിപ്പിച്ചിട്ടുള്ളത് തമിഴ് സിനിമയാണ്. മാരി സെൽവരാജിൻ്റെ പരിയേറും പെരുമാൾ ജാതി വ്യവസ്ഥക്കെതിരെയുള്ള സിനിമകളിലെ ഒരു നാഴികക്കല്ലാണ്. ഈ ഓഗസ്റ്റിൽ റിലീസായ അദ്ദേഹത്തിൻ്റെ തന്നെ ‘വാഴൈ ‘ തൊഴിലിടങ്ങളിലെ ക്രൂരമായ പീഡനങ്ങൾ ഒരു ബാലൻ്റെ ദൃഷ്ടിയിലൂടെ നോക്കിക്കാണുന്ന സിനിമയാണ്.പാ. രഞ്ജിത്തിൻ്റെ ചിയാൻ വിക്രം ചിത്രം തങ്കലാനും പാർശ്വവൽക്കരിക്കപ്പെട്ട […]