കേരളം പരിധി വിടുന്നു….

ന്യൂഡല്‍ഹി:വിദേശകാര്യ സെക്രട്ടറിയായി ഐ.എ.എസ്.ഉദ്യോഗസ്ഥ കെ.വാസുകിയെ കേരളം നിയമിച്ചുവെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ശാസനയുമായി കേന്ദ്ര സർക്കാർ. വിദേശകാര്യം സംസ്ഥാന വിഷയമല്ലെന്ന് വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ കടന്നുകയറുകയാണ് പിണറായി വിജയൻ  സർക്കാർ ചെയ്യുന്നത്. ഭരണഘടനയിലെ ഏഴാം ഷെഡ്യൂള്‍ അനുസരിച്ച്‌ വിദേശകാര്യം പൂർണമായും യൂണിയൻ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കാര്യമാണ്. അതാത് അത് സംസ്ഥാന വിഷയമല്ല. കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്നതുമല്ല. അതിനാല്‍, ഭരണഘടനപരമായ അധികാരപരിധിക്ക് അതീതമായ കാര്യങ്ങളില്‍ സംസ്ഥാന സർക്കാരുകള്‍ കടന്നുകയറരുതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീർ ജയ്സ്വാള്‍ […]

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം.

തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെലോ അലർട്ട് പുറപ്പെടുവിച്ചു. യെലോ അലർട്ടുള്ള മറ്റ് ജില്ലകൾ: വ്യാഴം: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് വെള്ളി: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, […]

നൂറു കമ്പനികളുടെ ചുമ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല

ന്യൂഡല്‍ഹി: നൂറു കമ്പനികളുടെ ചുമ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ചിലവയിൽ ജീവന് ദോഷകരമായ ഘടകങ്ങളുണ്ടെന്നും മനസ്സിലായി.ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍, ആരോഗ്യമന്ത്രാലയത്തിന് കൈമാറി. 7,000 ബാച്ച്‌ ചുമ മരുന്നുകള്‍ പരിശോധിച്ചപ്പോള്‍ 353 ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഒൻപത് ബാച്ച്‌ മരുന്നുകളില്‍ ദോഷകരമായ ഡൈ എത്തിലീൻ ഗ്ലൈക്കോള്‍,എത്തിലീൻ ഗ്ലൈക്കോള്‍ തുടങ്ങിയ ഘടകങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവ രണ്ടും ഛർദ്ദി, ഹൃദയാഘാതം, രക്തചംക്രമണവ്യൂഹത്തിലെ പ്രശ്നങ്ങള്‍, വൃക്കസംബന്ധമായ അസുഖം എന്നിവയ്‌ക്ക് കാരണമാകും. […]

ബൃഹത് ശില്പങ്ങളുടെ ബ്രഹ്മാവിന് ജന്മദിനം

ആർ. ഗോപാലകൃഷ്ണൻ ⭕ “എല്ലാവരും മണ്ണെടുത്തു കുഴയ്ക്കുമ്പോൾ ഒരാളുടെ മണ്ണു മാത്രം ജീവനാകുന്നു…” കേരളത്തിലെ ശില്‌പകലാരംഗത്തിന്‌ പുതിയ ദിശാബോധവും ജനകീയഭാവവും നല്‌കിയ കലാകാരൻ… കാനായി കുഞ്ഞിരാമൻ. അദ്ദേഹത്തിന് 87-ാം ജന്മദിന ആശംസകൾ!   🔸 നമ്മുടെ നാടോടി ബിംബങ്ങളെയും മിത്തുകളെയും അനുഷ്‌ഠാന കലകളുടെ പ്രതീകങ്ങളെയും ത്രിമാനരൂപത്തിൽ ആവാഹിച്ച് മനുഷ്യാവസ്ഥയുമായും സാമൂഹിക സങ്കല്‌പങ്ങളുമായും കൂട്ടിയിണക്കി ശില്‌പങ്ങളിലൂടെ വ്യാഖ്യാനിച്ച്‌ മൂര്‍ത്തവത്‌കരിക്കരിക്കുകയാണ് കാനായി ചെയ്തത്. കാനായി കുഞ്ഞിരാമനെ പോലെ ശില്‍പ്പകലയെ ഇത്രയും ജനകീയമാക്കിയ ഒരു കലകാരന്‍ വേറെ ഉണ്ടാകില്ല.   ഒരു […]

ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് പുറത്തു വിടരുത്: ഹൈക്കോടതി

കൊച്ചി : മലയാള സിനിമ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടുന്നത് ഹൈക്കോടതിയിലെ ജസ്റ്റിസ് പി.എം.മനോജ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, റിപ്പോർട്ടിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ സർക്കാർ പുറത്തുവിടുന്നതിന് തൊട്ടുമുമ്പാണ് ഈ നടപടി. കൊച്ചി സ്വദേശിയായ സിനിമ നിർമാതാവ് സജിമോൻ പറയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്.റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മൊഴി നൽകിയവരുടെ ജീവനു തന്നെ ഭീഷണിയാകുന്നതും ഹർജിക്കാരൻ ബോധിപ്പിച്ചു. സർക്കാർ, […]

വിദേശ പഠന രംഗം കിതച്ചു തുടങ്ങി

കൊച്ചി: വിദ്യാഭ്യാസവും തൊഴിലും തേടി വിദേശങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കുത്തനെ ഇടിയുന്നു. ബ്രിട്ടൻ, കനഡ, ആസ്ടേലിയ, ഫിൻലാണ്ട് തുടങ്ങിയ രാജ്യങ്ങൾ പ്രവേശന നിയമങ്ങൾ കൂടുതൽ കർശനമാക്കിയതാണ് മുഖ്യകാരണം. വിദേശത്തേയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥികളെ സഹായിക്കാനായി സംസ്ഥാനത്ത് നാലായിരത്തോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് പറയുന്നത്. അവയിൽ നല്ലൊരു ഭാഗം താമസിയാതെ അടച്ചിടേണ്ടി വരുമെന്നാണ് കരുതുന്നത്. വിദ്യാര്‍ത്ഥി വിസയ്ക്കുള്ള അപേക്ഷകള്‍ കൂടുതലായി നിരസിക്കപ്പെടുന്നതാണ് അവരെ കുഴക്കുന്നത്. നേരത്തെ, പങ്കാളികള്‍ക്കും കുട്ടികള്‍ക്കും അപേക്ഷകനോടൊപ്പം പോകാമായിരുന്നു. ഇപ്പോള്‍,പ്രധാന അപേക്ഷകന് അനുമതി നല്‍കിയാലും സഹ അപേക്ഷകരുടെ […]

കണക്കിൽ പിഴവ്: കൊറോണ മരണം എട്ടിരട്ടി ?

ന്യൂഡല്‍ഹി: കൊറോണ ബാധിച്ച മരിച്ചവരുടെ എണ്ണം കേന്ദ്ര സർക്കാർ പറയുന്നതിൻ്റെ ഏട്ടിരട്ടി ഉണ്ടെന്ന് ഓപ്പണ്‍ ആക്‌സസ് ജേണല്‍ സയന്‍സസ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. എന്നാൽ ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.അതിശയോക്തിപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ഈ കണക്ക് എന്ന് സർക്കാർ കുറ്റപ്പെടുത്തി. ഓക്സ്ഫോര്‍ഡ് ഉള്‍പ്പെടെയുള്ള ഒന്നിലധികം സര്‍വകലാശാലകളിലെ ഗവേഷകര്‍ ദേശീയ കുടുംബാരോഗ്യ സര്‍വേ 2019-21-ല്‍ നിന്നുള്ള മരണനിരക്ക് ഡാറ്റ വിശകലനം ചെയ്തിരുന്നു. 2020-ല്‍ ഏകദേശം 12 ലക്ഷം അധിക മരണങ്ങള്‍ സംഭവിച്ചു എന്നണ് അവരുടെ നിഗമനം. കോവിഡ് […]

ഓണത്തിന് സൗജന്യ കിറ്റ്

തിരുവനന്തപുരം: ഓണത്തിന് എ എ വൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റും മുഴുവൻ റേഷൻ കാർഡ് ഉടമകള്‍ക്കും സ്‌പെഷ്യല്‍ പഞ്ചസാരയും വിതരണം നടത്താൻ സർക്കാർ തീരുമാനിച്ചു. എ എ വൈ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്‌പെഷ്യല്‍ പഞ്ചസാര വിതരണം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക കിറ്റുകള്‍ എന്നിവ സപ്ലൈകോ വഴി ഓണത്തിനു മുമ്ബ് വിതരണം ചെയ്യാനാണ് നിർദേശം. ഒപ്പം പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവ നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ ഊർജിതമാക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം […]