വൈദ്യുതി കാറുകൾ തലവേദനയാവുന്നു ?

മുംബൈ: വൈദ്യുതി വാഹനങ്ങളോടുള്ള പ്രിയം കുറയുന്നു. വൈദ്യുതി വാഹന ഉപഭോക്താക്കളില്‍ വലിയ പങ്കും പെട്രോള്‍, ഡീസല്‍ വാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് സർവേയിൽ കണ്ടെത്തി. ഉപഭോക്തൃ വിശ്വാസം ഇല്ലായ്മ, ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനങ്ങളുടെ കുറവ്, ബാറ്ററിയുടെ കുറഞ്ഞ ലൈഫ്, രണ്ടാമത് വില്ക്കുമ്ബോഴുള്ള വിലയിടിവ് എന്നിവയാണ് കാരണങ്ങൾ.വാഹന കണ്‍സള്‍ട്ടൻസിയായ പാർക്ക്+ നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്. ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു എന്നീ വിപണികളിലാണ് സർവേ നടത്തിയത്. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകളനുസരിച്ച്‌ 91,000 വൈദ്യുത വാഹനങ്ങളാണ് […]

പ്രാര്‍ഥനാ മുറി വിവാദം: ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റികള്‍

കൊച്ചി: കോതമംഗലം ക്രൈസ്തവ രൂപതയുടെ നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ നിര്‍മല കോളജില്‍ പ്രാര്‍ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദപ്രകടനം നടത്തി മുസ്ലിം മഹല്ല് കമ്മിറ്റികള്‍. മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജുമെന്റുമായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്.കോളജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പിഎസ്‌എ ലത്തീഫ് പറഞ്ഞു. പ്രാര്‍ഥനക്കും ആചാരങ്ങള്‍ക്കും നിര്‍ദിഷ്ട രീതികള്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് […]

ബാബാ രാംദേവിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി

ന്യൂഡൽഹി: യോഗാചാര്യൻ ബാബാ രാംദേവിൻ്റെ പതഞ്ജലിയുടെ ‘കൊറോണിൽ’ മരുന്നിന് കോവിഡ് ഭേദമാക്കാനാകുമെന്നത് അടക്കമുള്ള പരാമർശങ്ങൾ മൂന്നു ദിവസത്തിനകം സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ലക്ഷക്കണക്കിനാളുകൾ കോവിഡ് ബാധിച്ച് മരിച്ചതിനു കാരണം അലോപ്പതി മരുന്നുകളാണെന്നും പതഞ്ജലി ആരോപിച്ചിരുന്നു. ഈ പരാമർശങ്ങൾ 3 ദിവസത്തിനുള്ളിൽ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കണമെന്ന് കോടതി ബാബാ രാംദേവിന് നിർദേശം നൽകി. അത് ചെയ്തില്ലെങ്കിൽ സമൂഹമാധ്യമങ്ങൾ സ്വമേധയാ ഇവ നീക്കണമെന്നും ജസ്റ്റിസ് അനൂപ് ജയ്റാം ഭാംഭാനി ഉത്തരവിട്ടു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള […]

വൈദ്യുതി പ്രതിസന്ധി: നിരക്ക് കൂട്ടിയേക്കും

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി വീണ്ടും നിരക്ക് ഉയർത്താൻ സാധ്യത. രാത്രി പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് കൂട്ടാനും, പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാവും. പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് കൂടുതൽ. ഈ സമയത്തെ ഉപഭോഗത്തിന് നിരക്ക് വർധിപ്പിക്കുന്നത് പീക്ക് സമയത്തെ ഉപഭോഗം പരമാവധി […]

വിദ്യാലയങ്ങളിൽ നിസ്ക്കാരം

പി. രാജൻ  ക്രൈസ്തവർ  നടത്തുന്ന വിദ്യാലയത്തിൽ മുസ്ലിം കുട്ടികൾക്ക് നിസ്ക്കാരത്തിന് സൗകര്യമുണ്ടാക്കണമെന്ന് മൂവ്വാറ്റുപുഴയിൽ ചിലർ ആവശ്യപ്പെട്ടത് സംബന്ധിച്ച് വിവാദമുണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം പൊതുവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ മതവിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുമായി കൂട്ടിക്കുഴച്ച് സുപ്രീം കോടതിയിൽ നിന്നുണ്ടായിട്ടുള്ള വ്യാഖ്യാനം വരുത്തി വെച്ചിട്ടുള്ള ചിന്താക്കുഴപ്പം കുറച്ചൊന്നുമല്ല. ന്യൂനപക്ഷങ്ങൾ നടത്തുന്നവയാണെന്ന കാരണത്താൽ വിദ്യാലയങ്ങൾക്ക് സർക്കാറിൻ്റ സഹായം നി ഷേധിക്കാവുന്നതല്ലെന്ന ഭരണഘടനാ വ്യവസ്ഥ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു ചെന്നെത്തിയിരിക്കുന്നത് സർക്കാർ ചെലവിൽ കോടിക്കണക്കിന് രൂപ ചെലവാക്കുന്ന മതവിദ്യാഭ്യാസത്തിലാണ്. ഇസ്ലാമിന്റെ ചരിത്രവും മേന്മയുമൊക്കെ […]

ഡോണൾഡ് ട്രംപ് പ്രസിഡന്റാകുമെന്ന് ജ്യോതിഷി

വാഷിങ്ടൻ: റിപ്പബ്ലിക്കാൻ പാർടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് അടുത്ത അമേരിക്കൻ പ്രസിഡന്റാകുമെന്ന് ജ്യോതിഷി എമി ട്രിപ്പ്.വൈസ് പ്രസിഡന്റ് കമല ഹാരിസായിരിക്കും ട്രംപിന്റെ എതിർ സ്ഥാനാർഥി. പ്രായാധിക്യത്തെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിക്കുന്ന തീയതി പ്രവചിച്ച് നാല്പതുകാരിയായ എമി ട്രിപ്പ് ശ്രദ്ധേയയായിരുന്നു. ട്രംപ് രാഷ്ടീയ ജീവിതത്തിൽ വിജയത്തിന്റെ കൊടുമുടി കയറുകയാണെന്നാണ് എമി ‘ഗ്രഹനില’ നോക്കി പറയുന്നതെന്ന് മാധ്യമങ്ങൾ പറയുന്നു. അമേരിക്കയുടെ  45 മത്തെ പ്രസിഡണ്ടായിരുന്ന  ട്രംപ്,  1987 വരെ ഡമോക്രാററിക് പാർടിയിലായിരുന്നു. 1999 ൽ […]

വിദേശയാത്രയ്ക്ക് അനുമതി വേണ്ടത് കുടിശ്ശികക്കാർക്ക് മാത്രം

ന്യൂഡല്‍ഹി: വിദേശത്തേയ്ക്ക് പോകുന്നവർക്കെല്ലാം ആദായ നികുതി വകുപ്പിൻ്റെ അനുമതി വേണമെന്ന് കേന്ദ്ര ബജററിൽ നിർദേശം ഇല്ലെന്ന് ധനമന്ത്രലായം വ്യക്തമാക്കി. സാമ്പത്തിക ക്രമക്കേടുകളിലെ ആരോപണവിധേയര്‍ക്കും വലിയ തോതില്‍ നികുതി കുടിശ്ശികയുള്ളവര്‍ക്കുമാണ് വിദേശയാത്രയ്ക്ക് നികുതി കുടിശ്ശിക ഇല്ലെന്ന രേഖ ഹാജരാക്കേണ്ടി വരിക. ഒരാളുടെ പ്രത്യക്ഷ നികുതി കുടിശ്ശിക പത്തുലക്ഷത്തില്‍ കൂടുതലാവുകയും അതിന് ഒരിടത്തുനിന്നും സ്‌റ്റേ ലഭിക്കാതിരിക്കുകയും ചെയ്യാത്തപക്ഷം വിദേശയാത്രക്ക് രേഖകൾ നൽകിയേ പററൂ.ബജററ് നിർദേശം സംബന്ധിച്ച് വ്യാപക വിമർശനം ഉയർന്നതിനെ തൂടർന്ന് ഈ വിശദീകരണം. സാമ്പത്തിക കുംഭകോണങ്ങൾ നടത്തി വിദേശത്തേയ്ക്ക് മുങ്ങുന്ന […]