മൈക്രോ ഫിനാൻസ്‌ തട്ടിപ്പ്‌: തുഷാര്‍ വെള്ളാപ്പള്ളി രണ്ടാം പ്രതി

ആലപ്പുഴ: എസ്‌.എൻ.ഡി.പി യോഗവുമായി ബന്ധപ്പെട്ട മൈക്രോ ഫിനാൻസ്‌ തട്ടിപ്പ്‌ കേസില്‍ യോഗം വൈസ്‌ പ്രസിഡന്റും എൻ.ഡി.എ സംസ്ഥാന കണ്‍വീനറുമായ തുഷാർ വെള്ളാപ്പള്ളിയെ രണ്ടാംപ്രതിയാക്കി പൊലീസ്‌ കേസെടുത്തു. ബി ഡി ജി എസ് സംസ്ഥാന പ്രസിഡണ്ട് ആണ് അദ്ദേഹം. വിശ്വാസവഞ്ചന, ചതി ഉള്‍പ്പെടെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ്‌ കേസ്. യോഗം ചേർത്തല യൂനിയനില്‍പെട്ട പള്ളിപ്പുറം ശാഖ യോഗത്തിലെ ഗുരുചൈതന്യം സ്വയംസഹായ സംഘത്തിന്റെ പരാതിയിലാണ്‌ ചേർത്തല പൊലീസിന്‍റെ നടപടി. തട്ടിപ്പ്‌ നടക്കുമ്ബോള്‍ യൂനിയൻ അഡ്‌മിനിസ്‌ട്രേറ്റിവ്‌ കമ്മിറ്റി ചെയർമാനായിരുന്നു തുഷാർ. കണ്‍വീനറായിരുന്ന […]

കാണാതായത് 206 പേർ; മരണം 360 ആയി

കല്പററ: വയനാട് ഉരുള്‍പ്പൊട്ടലില്‍ മരണം 360 ആയി. 146 മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും.ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരണം. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ച് മൃതദേഹങ്ങൾ കണ്ടെത്താൻ തിരച്ചില്‍ നടക്കുന്നുണ്ട്. മാവൂർ ചാലിയാറിൽ വീണ്ടും തെരച്ചിൽ ആരംഭിച്ചു. രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത് ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു […]

സർക്കാർ പരിസ്ഥിതിയെ മറന്നു: ഗാഡ്ഗില്‍

പുണെ: പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഇപ്പോഴും അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും, അതിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ പറഞ്ഞു.പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിച്ച കേന്ദ്ര സർക്കാർ സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. കരിങ്കൽ ക്വാറികളുടെ പ്രവർത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ട്. അനധികൃത റിസോർട്ടുകളും നിർമാണങ്ങളും നിയന്ത്രിക്കാൻ സർക്കാർ തയാറായില്ല. ഇനിയൊരു ദുരന്തമുണ്ടായാൽ ചൂരൽമല ടൗൺ അവശേഷിക്കില്ലെന്ന് 2019ൽ ഗാഡ്ഗിൽ മുന്നറിയിപ്പു നൽകിയിരുന്നു. അഞ്ചു വർഷം മുൻപ് 2019 ഓഗസ്റ്റ് 8ന് പുത്തുമലയിൽ ഉരുൾപൊട്ടിയ […]

പരിസ്ഥിതിലോല പ്രദേശം: 131 വില്ലേജുകൾ പരിഗണനയിൽ

ന്യൂഡൽഹി: കേരളത്തിലെ 131 വില്ലേജുകൾ അടക്കം പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിന്റെ കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. വയനാട്ടിലെ 13 വില്ലേജുകളും പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുന്നു.കേരളത്തില്‍ ആകെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലമാകും. കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലായിട്ടാണു പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുക. തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലായാണ് ഈ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം. 2013ലാണ് ഇതിന്റെ നടപടികൾ സർക്കാർ ആരംഭിച്ചത്.ജൂലൈ 31നാണ് […]

ഹമാസ് തലവനെ കൊന്നത് ഒളിപ്പിച്ചു വെച്ച ബോംബ് പൊട്ടിച്ചെന്ന് റിപ്പോർട്ട്

ന്യൂയോര്‍ക്ക്: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ഗസ്റ്റ് ഹൗസിൽ ഒളിപ്പിച്ചു വെച്ചിരുന്ന ബോംബ് ഉപയോഗിച്ചാണ് ഹമാസിൻ്റെ തലവൻ ഇസ്മായില്‍ ഹനിയെ കൊലപ്പെടുത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ്. ഇസ്രായേൽ ആണ് ഈ ആക്രമണത്തിന് പിന്നിൽ എന്നാണ് ആരോപണം. എന്നാൽ അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏകദേശം രണ്ട് മാസം മുമ്പ് ഗസ്റ്റ് ഹൗസില്‍ ബോംബ് ഒളിപ്പിച്ചുവെച്ചിരുവെന്നുവത്രെ.ഹനിയേ ഗസ്റ്റ് ഹൗസിലെ മുറിയില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു.ഹനിയേയുടെ അംഗരക്ഷകരിലൊരാളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഈ ഗസ്റ്റ് ഹൗസ് ഇസ്ലാമിക് […]

ചെലവു ചുരുക്കാൻ ഇന്റല്‍: 15,000 പേരെ പിരിച്ചുവിടും

ന്യൂയോർക്ക് : പ്രമുഖ ചിപ്പ് ഉത്പാദകരായ അമേരിക്കൻ കമ്ബനി ഇന്റല്‍, 1000 കോടി ഡോളറിന്റെ ചെലവ് കുറയ്ക്കാൻ 15,000 ജീവനക്കാരെ 2025 ഓടെ പിരിച്ചുവിടാൻ തയാറെടുക്കുന്നു. നടപ്പ് സാമ്ബത്തിക വർഷത്തിലെ അവസാന പാദത്തില്‍ 160 കോടി കോടി ഡോളറിന്റെ നഷ്ടം കമ്പനിക്ക് ഉണ്ടായെന്നാണ് പറയുന്നത്.നിരവധി നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും രണ്ടാം പാദ ഫലം നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് ഇന്റല്‍ ചീഫ് എക്സിക്യൂട്ടീവ് പാറ്റ് ഗേല്‍സിന്ഗർ പറഞ്ഞു. 1,24,800 ജീവനക്കാരാണ് ഇന്റലില്‍ ഉള്ളത്. എതിരാളികളായ എൻവിഡിയ, എഎംഡി, ക്വാല്‍കോം എന്നിവയില്‍ നിന്നുള്ള ശക്തമായ […]

ചോർച്ച പാര്‍ലമെന്റ് മന്ദിര സമുച്ചയത്തിലും

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിര സമുച്ചയത്തിൻ്റെ ലോബിയില്‍ ചോര്‍ച്ചയും വെള്ളക്കെട്ടും. ബുധനാഴ്ച പെയ്ത കനത്ത മഴ 971 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മന്ദിരത്തിൻ്റെ ഭാവിയെപ്പററി ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റ് സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാര്‍ലമെന്റിന്റെ മകര്‍ ദ്വാരിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു.വെള്ളപ്പൊക്കത്തിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചോര്‍ച്ചയുടെ വീഡിയോ പങ്കിട്ടു.’പഴയ പാര്‍ലമെന്റ് ഈ പുതിയ പാര്‍ലമെന്റിനേക്കാള്‍ മികച്ചതായിരുന്നു, അവിടെ പഴയ […]

ശക്തമായ പേമാരി അഞ്ചു ദിവസം തുടരും

കൊച്ചി : അടുത്ത അഞ്ചു ദിവസം സംസ്ഥാനത്തു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഓഗസ്റ്റ് 2 മുതൽ 4 വരെ കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുണ്ട്, 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത കാണുന്നു. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുകയാണ്. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂനമർദ്ദവും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത […]