മരണസംഖ്യ 402; തിരച്ചിൽ തുടരുന്നു

കല്പററ: വയനാട്ടിലെ ചൂരല്‍മലയേയും മുണ്ടക്കൈയേയും നടുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് എട്ടുദിവസം. ദുരന്തമുണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ 402 മൃതദേഹങ്ങളും 181 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തിരച്ചിൽ തുടരുകയാണ്.നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്.വ്യോമസേന ഹെലികോപ്റ്റർ വഴിയാണ് ദൗത്യസംഘത്തെ ഈ മേഖലയിലെത്തിച്ചത്. ഉരുൾപൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങൾ ഇന്നലെ പുത്തുമലയിൽ കൂട്ടമായി സംസ്കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്. ദുരന്ത മേഖലയിലെ […]

ബംഗ്ലാദേശ് കലാപത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി ?

ന്യൂഡൽഹി: പാകിസ്ഥാൻ സർക്കാരിൻ്റെ പിന്തുണയോടെ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമി ഛാത്ര ശിബിർ (ഐസിഎസ്) ആണ് ബംഗ്ലാദേശ് പ്രക്ഷോഭത്തിന്‌ പിന്നിൽ എന്ന സംശയം ശക്തിപ്പെടുന്നു. ഈ സംഘടനയ്ക്ക് പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഒത്താശ ഉണ്ടെന്നും ആരോപണമുണ്ട്.ഇന്ത്യാവിരുദ്ധ നിലപാടിന്റെ പേരിൽ കുപ്രസിദ്ധരാണ് ജമാ അത്തെ ഇസ്‌ലാമി. ഇതിനിടെ, കലാപം തുടരുന്ന ബംഗ്ലാദേശില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദിന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കുള്ളില്‍ പാര്‍ലമെന്റ് പിരിച്ചു വിടണമെന്ന് വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കലാപത്തിനു പിന്നിൽ വിദേശകരങ്ങളുണ്ടോയെന്ന സംശയം […]

ചുമർചിത്രങ്ങളുടെ ആചാര്യൻ

ആർ. ഗോപാലകൃഷ്ണൻ. കേരളീയ ചുമർചിത്ര കലാകാരനും ഗുരുവായൂർ ശൈലി ചുമർചിത്ര രചയിതാവുമായിരുന്നു കെ.കെ. വാര്യർ എന്ന കിഴക്കേടത്ത് കുഞ്ഞിരാമ (കെ.കെ.) വാര്യർ. അദ്ദേഹം ഓർമ്മയായിട്ട് ഇന്ന് ആറുവർഷം. ഗുരുവായൂർ ക്ഷേത്രത്തിൽ അര നൂറ്റാണ്ടു മുമ്പുണ്ടായ (1970) അഗ്നിബാധക്ക് ശേഷം ക്ഷേത്രത്തിനുള്ളിലുണ്ടായ പ്രാചീന ചുമർചിത്രങ്ങൾ പുതിയ ക്ഷേത്രഭിത്തിയിൽ പുനരാവിഷ്കരിക്കാൻ മുൻപന്തിയിൽ നിന്ന കലാകാര സംഘത്തോടൊപ്പം ഇദ്ദേഹം ഉണ്ടായിരുന്നു… 1986-89 കാലഘട്ടത്തിൽ ചുമർചിത്രകലാ ആചാര്യൻ മമ്മിയുർ കൃഷ്ണൻകുട്ടി നായർ, ഗുരുവായൂരിലെ കലാ ശ്രേഷ്ഠൻ എം.കെ. ശ്രീനിവാസൻ മാസ്റ്റർ, എന്നിവരോടൊപ്പം ഗുരുവായൂർ […]

വയനാട് നല്‍കുന്ന വിപത് സൂചനകള്‍

അരൂപി. “രണ്ട് ‘പ’കാരങ്ങളെ – പട്ടിണി, പട്ടര്‍ – പേടിച്ചാണ് ഞാന്‍ തിരുവിതാംകൂറില്‍ നിന്നും വയനാട്ടിലേക്ക് കുടിയേറിയത്. പക്ഷേ മൂന്ന് ‘പ’കാരങ്ങളെ – പുല്ല്, പനി, പന്നി – പേടിച്ച് ഞാന്‍ തിരികെ പോകുന്നു” എന്ന് പറഞ്ഞ് തനിക്കെഴുതി കിട്ടിയ തീറാരാധാരം തിരികെ ജന്മിക്ക് നല്‍കിക്കൊണ്ടാണ് എസ്.കെ.പൊററക്കാട്ടിന്‍റെ ‘വിഷകന്യക’യിലെ കഥാപാത്രം ഔസേഫ് വയനാടന്‍ ചുരമിറങ്ങുന്നത്. 1930-കളിലെ ക്ഷാമവും, ഔസേഫ് ‘പട്ടര്‍’ എന്ന് വിശേഷിപ്പിച്ച സര്‍.സി.പി. അഴിച്ചുവിട്ട പീഡനങ്ങളും കാരണമാണ് മദ്ധ്യതിരുവിതാംകൂറില്‍ നിന്നും അനേകായിരങ്ങള്‍ മലബാറിലേക്ക് പ്രാണരക്ഷാര്‍ത്ഥം പലായനം […]

പ്രധാനമന്ത്രി ഹസീന മുങ്ങി: ബംഗ്ലാദേശ് പട്ടാള ഭരണത്തിലേക്ക് ?

ധാക്ക: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ട് ഇന്ത്യയിൽ എത്തിയതിനു പിന്നാലെ ബംഗ്ലാദേശിൽ സ്ഥിതി വഷളാവുന്നു. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൈനിക മേധാവി വക്കര്‍ ഉസ് സമാന്‍ പ്രഖ്യാപിച്ചു. പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ചു കയറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചു. ധാക്കയിലെ തെരുവുകൾ ബംഗ്ലാദേശ് പതാകയേന്തിയ പ്രക്ഷോഭകര്‍ കയ്യടക്കി.നാല് ലക്ഷത്തോളം വരുന്ന ജനങ്ങൾ തെരുവുകളിലുണ്ട് എന്നാണ് കണക്ക്. ഹസീനയുടെ ഔദ്യോഗികവസതിയില്‍ അതിക്രമിച്ചു കയറിയവര്‍ ഓഫീസിനുള്ളിലെ സാമഗ്രികള്‍ നശിപ്പിക്കുന്നതിന്റെ […]

കോൺഗ്രസിൽ വേണ്ടത് സംഘടനാ തെരഞ്ഞെടുപ്പ്

കെ. ഗോപാലകൃഷ്ണൻ.  ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ ഉ​​​​ജ്വ​​​​ലവി​​​​ജ​​​​യ​​​​ത്തി​​​​നു ശേ​​​​ഷം സം​​​​സ്ഥാ​​​​ന​​​​ത്തും അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യും സാ​​​​ഹ​​​​ച​​​​ര‍്യ​​​​വു​​​​മു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് പ​​​​ക്ഷേ, രൂ​​​​ക്ഷ​​​​മാ​​​​യ ഭി​​​​ന്ന​​​​ത​​​​ക​​​​ൾ​​​​ക്കും ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ക​​​​ൾ​​​​ക്കും അ​​​​ധി​​​​കാ​​​​ര വ​​​​ടം​​​​വ​​​​ലി​​​​ക​​ൾ​​ക്കും ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കും പേ​​​​രെ​​​​ടു​​​​ത്ത​​​​തു​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ ഐ​​​​ക്യ​​​​ത്തി​​​​നാ​​​​യു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​നും അം​​​​ഗ​​​​ങ്ങ​​​​ളെ ഒ​​​​രു​​​​മി​​​​പ്പി​​​​ച്ച് പാ​​​​ർ​​​​ട്ടി​​​​യെ ച​​​​ലി​​​​പ്പി​​​​ക്കാ​​​​നും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്രേ​​​​രി​​​​പ്പി​​​​ക്കാ​​​​നും ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​ന് ക​​​​ഴി​​​​യാ​​​​തെവ​​​​രു​​​​ന്ന​​​​താ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്രം. പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​ട​​​​യ്ക്കി​​​​ടെ ഉ​​​​ണ്ടാ​​​​കു​​​​ന്ന ഐ​​​​ക്യ​​​​ത്തി​​​​നു​​വേ​​​​ണ്ടി​​​​യു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളും ഐ​​​​ക‍്യ​​​​പ്പെ​​​​ട​​​​ലും പാ​​​​ർ​​​​ട്ടി അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും പാ​​​​ർ​​​​ട്ടി​​​​ക്കു പൊ​​തു​​വെ​​യും നാ​​​​ണ​​​​ക്കേ​​​​ടു​​​​ണ്ടാ​​​​ക്കു​​​​ന്ന ഒ​​​​ന്നാ​​​​യി മാ​​​​റി​​​​യ​​​​തോ​​​​ടെ ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​നും ആ​​​​കെ നാ​​​​ണ​​​​ക്കേ​​​​ടാ​​​​യി. ക​​​​ഴി​​​​ഞ്ഞ […]

ഭൂട്ടാനും ജി. ബാലചന്ദ്രനും

ആർ. ഗോപാലകൃഷ്ണൻ 🔸 ഭൂട്ടാന്‍ എന്ന കേരളീയർക്ക് തികച്ചും അപരിചിത ഭൂവിഭാഗത്തേയും അതിന്റെ സവിശേഷ സംസ്‌കാരത്തേയും മലയാളികളുടെ അനുഭവമണ്ഡലത്തിന്റെ ഭാഗമാക്കി മാറ്റിയ ഹൃദ്യമായ രചനകൾ നിർവഹിച്ച എഴുത്തുകാരനാണ് ജി. ബാലചന്ദ്രൻ. ഭൂട്ടാൻ രാജ്യത്തെപ്പറ്റിയും അവിടത്തെ ജനജീവിതത്തെപ്പറ്റിയും ഞാൻ വിശദമായി കേൾക്കുന്നത്  ബാലചന്ദ്രൻ‍ എന്ന ഭൂട്ടാനിലെ ഒരു സ്കൂൾ അധ്യാപകൻ എൺപതുകളിൽ, ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ എഴുതിയത് വായിച്ചിട്ടാണ്. എനിക്ക് മാത്രമല്ല, എൻ്റെ തലമുറയിലെ മിക്കവർക്കും അതങ്ങനെയായിരിക്കും. പ്രശസ്ത കഥാകാരൻ അയ്മനംജോൺ ഈയിടെ ഭൂട്ടാന്‍ യാത്രക്ക് ഉദ്യമിച്ചതു പോലും ഈ […]

രാജിവെച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന: ഭരണം സൈന്യത്തിന്

ധാക്ക: ബംഗ്ലാദേശിൽ സർക്കാരിനെതിരായ പ്രക്ഷോഭം കടുത്തതോടെ ഷെയ്ഖ് ഹസീന, പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ഭരണം സൈന്യം ഏറെറടുക്കും. 45 മിനിറ്റിനുള്ളിൽ രാജിവയ്ക്കാൻ ഹസീനയോട്  സൈന്യം ആവശ്യപ്പെട്ടതായ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പിന്നാലെയാണ് രാജി. തലസ്ഥാന നഗരമായ ധാക്കയിൽ നിന്ന് ഹെലികോപ്റ്ററിൽ  ഹസീന മുങ്ങി.അവർ ഇന്ത്യയിൽ അഭയം തേടിയെത്തിയിട്ടുണ്ട്. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതി കയ്യേറുന്ന വീഡിയോ ദൃശ്യങ്ങൾ ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സർക്കാർ ജോലികൾക്കുള്ള സംവരണം നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ബംഗ്ലാദേശിൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്. ജൂൺ മുതലാണ് പ്രക്ഷോഭം […]

പ്രേമാഭിഷേകത്തിന്റെ ശില്പി

സതീഷ് കുമാർ വിശാഖപട്ടണം മോഹൻലാലിന്റെ ഭാര്യാപിതാവും തമിഴ് ചലച്ചിത്ര നിർമ്മാതാവുമായ ബാലാജി മലയാളിയാണെന്ന കാര്യം പലർക്കുമറിയില്ല. എറണാകുളത്ത് കുടുംബവേരുകളുള്ള ബാലാജി ജനിച്ചതും വളർന്നതുമെല്ലാം മദ്രാസിലായിരുന്നു.   ബാലാജി – കുടുംബ ചിത്രം ജെമിനിയുടെ എസ് എസ് വാസൻ നിർമ്മിച്ച ” ഔവ്വയാർ ” എന്ന തമിഴ്സിനിമയിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രരംഗത്തെത്തുന്നത്. പിന്നീട് തമിഴിലെ പ്രഗൽഭ നടനും ചലച്ചിത്രനിർമ്മാതാവുമായി മാറിയ ഇദ്ദേഹത്തിന്റെ സുജാത സിനി ആർട്ട്സിന്റെ ബാനറിൽ അമ്പതോളം തമിഴ് ചലച്ചിത്രങ്ങളാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ബാലാജിയുടെ ചിത്രങ്ങളിൽ കൂടുതലും ശിവാജിഗണേശനായിരുന്നു നായകൻ. […]