ഗുസ്തി എന്നെ തോൽപ്പിച്ചു, ഞാൻ തോറ്റു

പാരീസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് , കായിക രംഗത്തോട് വിടപറയുന്നു. ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സമൂഹ മാധ്യമത്തിലൂടെയുള്ള അറിയിപ്പ്. അങ്ങനെ 2001 മുതൽ 2024 വരെ നീണ്ടുനിന്ന ഒരു മഹത്തായ കരിയറിന് വിരാമമായി. “ഗുസ്തി എന്നെ തോൽപ്പിച്ചു, ഞാൻ തോറ്റു,” ഫോഗട്ട് എക്‌സിൽ കുറിച്ചു. പാരീസ് ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെടുകയായിരുന്നു 29-കാരിയായ താരം. ഫൈനൽ ദിവസം തൂക്കം നോക്കുമ്പോൾ അനുവദനീയമായ പരിധിയിൽ നിന്നും 100 ഗ്രാം കൂടിയതിനാലായിരുന്നു അയോഗ്യത […]

കട ബാധ്യത മൂലം നടി കങ്കണ റണാവത്ത് ബംഗ്ലാവ് വിൽക്കുന്നു

മുംബൈ: ബി ജെ പി നേതാവും ലോക്‌സഭാ അംഗവുമായ ബോളിവുഡ്​ നടിയുമായ കങ്കണ റണാവത്ത്, മുംബൈ ബാന്ദ്രയിലെ 40 കോടി രൂപ വിലയിട്ടിരിക്കുന്ന ബംഗ്ലാവ് വിൽക്കാൻ ഒരുങ്ങുന്നു. അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്ന് ബൃഹാൻ മും​ബൈ കോർപറേഷൻ ഇത് പൊളിച്ചുനീക്കാൻ ഉത്തരവിട്ടിട്ടുണ്ട്.ഈ വീട്ടിലാണ് കങ്കണയുടെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണക്കമ്പനി മണികർണിക ഫിലിംസിന്‍റെ ഓഫിസും പ്രവർത്തിക്കുന്നത്. അതേസമയം, കടബാധ്യതയുള്ളതിനാലാണ് വീട് വിൽക്കാൻ തീരുമാനിച്ചതെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. 19 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് അവകാശപ്പെട്ട കങ്കണ, 17 കോടി […]

കുവൈററ് അന്യരാജ്യ തൊഴിലാളികളെ പിരിച്ചുവിട്ടു തുടങ്ങി

കുവൈറ്റ് സിറ്റി: സ്വദേശവൽക്കരണത്തിൻ്റെ ഭാഗമായി വിവിധ മേഖലകളിലുള്ള വിദേശികളുടെ സേവനം അവസാനിപ്പിക്കാൻ കുവൈററ് സർക്കാർ തീരുമാനമെടുത്തു. നാട്ടുകാർക്ക് തൊഴിൽ ഉറപ്പാക്കുന്നതിനായാണ് കുവൈറ്റ് സർക്കാരിന്റെ പുതിയ നീക്കം.പൊതുമരാമത്ത്, മുനിസിപ്പൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി നൂറ അൽ മഷാൻ വിദേശികളെ മൂന്നു ദിവസത്തിനകം പിരിച്ചുവിടാൻ നിർദേശം നൽകി. കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയിൽ ജോലി ചെയ്യുന്നവർ, അഫിലിയേറ്റഡ് ഡയറക്ടറേറ്റുകളിൽ ജോലി ചെയ്യുന്ന നിയമോപദേശകർ തുടങ്ങിയവരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത്. എഞ്ചിനീയറിംഗ്,അക്കൗണ്ടിംഗ്,നിയമം എന്നിവയിലും മറ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ജോലികൾ ചെയ്യുന്നവരെയും ഇത് […]

പേമാരി ഒക്ടോബർ വരെ: മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും സാധ്യത ?

കൊച്ചി: രാജ്യത്ത് മൺസൂൺ ശക്തമാകും.കേരളമുൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ലഭിക്കും.ഒക്ടോബർ വരെ മഴ തുടരും. ലാനിനാ പ്രതിഭാസമാണ് മഴ ലഭിക്കാൻ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്‌ടർ നിത കെ ഗോപാൽ പറഞ്ഞു. പെസഫിക് സമുദ്രത്തിൽ ഭൂമദ്ധ്യരേഖാ പ്രദേശത്തെ സമുദ്രോപരിതലത്തിലെ താപനില പതിവിൽ നിന്ന് കുറയുന്ന പ്രതിഭാസമാണ് ലാനിന. ഡിസംബർ വരെ ലാനിന തുടർന്നേക്കും. അടുത്ത മാസം സംസ്ഥാനത്ത് ശക്തമായ മഴയ‌്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മേഘവിസ്ഫോടനത്തെ തുടർന്നുള്ള അതിതീവ്രമഴയ്ക്കും സെപ്തംബറിൽ […]

വഖഫ് ഭേദഗതി ബിൽ ഉടന്‍: സ്ത്രീകൾക്ക് പ്രാതിനിധ്യം

ന്യൂഡൽഹി: മുസ്ലിം സമുദായത്തിലെ  സ്വത്തുകൾ കൈകാര്യം ചെയ്യുന്ന വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി ബിൽ പാർലമെന്റിൽ ഉടൻ അവതരിപ്പിച്ചേക്കും വഖഫ് ബോർഡുകൾ പരിഷ്കരിക്കാനുള്ള ബില്ലിൽ , വഖഫ് ബോർഡിൽ സ്ത്രീകളെ കൂടി ഉൾപ്പെടുത്താൻ ശുപാർശയുണ്ട്.  ബിൽ പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര കൗൺസിലിലും രണ്ട് വനിതകളെ നിയമിക്കും. നിലവിൽ വഖഫ് ബോർഡുകളിലോ സംസ്ഥാന, കേന്ദ്ര കൗൺസിലുകളിലോ സ്ത്രീകൾക്ക് അംഗത്വമില്ല. പള്ളികളുടെയും ഇസ്‌ലാമിക മത സ്ഥാപനങ്ങളുടെയും നടത്തിപ്പടക്കമുള്ള കാര്യങ്ങളാണ് വഖഫ് ബോർഡിൻ്റെ ചുമതല. വഖഫ് ബോർഡ് […]

ബംഗ്ലാദേശ് കലാപം: ഹോട്ടലിന് തീയിട്ടു: 24 പേരെ ചുട്ടുകൊന്നു

ധാക്ക: കലാപകാരികൾ ഹോട്ടൽ തീവെച്ചപ്പോൾ, ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേർ വെന്തുമരിച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി ഷഹീൻ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ്  തീയിട്ടത്. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തെങ്കിലും കലാപം തുടരുകയാണ്. അതിനിടെ ന്യൂനപക്ഷങ്ങൾക്കു നേരെ വ്യാപക അക്രമം നടക്കുകയാണ്.ബംഗ്ലദേശ് ജനസംഖ്യയുടെ 8% ഹിന്ദുക്കളാണ്. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായും ഹിന്ദു അസോസിയേഷൻ വക്താവ് അറിയിച്ചു   . ആക്രമണസാധ്യതയുള്ള […]

വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു

കൊല്ലം: എസ്.എൻ.ഡി .പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് ലംഘിച്ച കേസില്‍ ആണ് നടപടി. കൊല്ലം നെടുങ്ങണ്ട എസ് എന്‍ ട്രൈനിംഗ് കോളേജ് മാനേജർ എന്ന നിലയിൽ ആണ് അദ്ദേഹം കേസിൽപ്പെട്ടത്. യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്ജി ജോസ് എന്‍ സിറിലിന്റേതാണ് ഉത്തരവ്. ഹര്‍ജിക്കാരന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. എസ് എന്‍ ട്രൈനിംഗ് […]

വ്യാപാരികൾക്ക് നേട്ടം: ഡ്രൈ ഡേയിലും മദ്യവിൽപ്പനയ്ക്ക് നീക്കം

തിരുവനന്തപുരം: മദ്യ ഉപഭോഗം നിയന്ത്രിക്കാന്‍ സർക്കാർ ശ്രമിക്കുന്ന നിരവധി മാര്‍ഗങ്ങളിൽ ഒന്നായ ഡ്രൈ ഡേ സമ്പ്രദായത്തിൽ ചില ഉപാധികളോടെ മാറ്റം വരുത്താന്‍ ശുപാര്‍ശ. മദ്യ വില്‍പ്പനയില്ലാത്ത ദിവസത്തെയാണ് ഡ്രൈ ഡേ എന്ന് വിളിക്കുന്നത്. ഓരോ 3 മാസത്തിലും ഡ്രൈഡേകളുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിടാറുണ്ട്.  ഈ ദിവസങ്ങളില്‍  ലഭിക്കില്ല. ഒരു പരിപാടിയ്‌ക്കോ പ്രത്യേക ദിവസത്തിനോ തിരഞ്ഞെടുപ്പിനോ മുന്നോടിയായി കടകളിലും ബാറുകളിലും ക്ലബ്ബുകളിലും മറ്റ് സ്ഥലങ്ങളിലും മദ്യം വില്‍ക്കുന്നത് സര്‍ക്കാര്‍ നിരോധിക്കുന്ന ദിവസങ്ങളാണ് ഡ്രൈ ഡേ. ഒരു വര്‍ഷത്തില്‍ ഏകദേശം […]