വലിച്ചു നീട്ടി നീട്ടി അഡിയോസ് അമിഗോ

ഡോ ജോസ് ജോസഫ്.    അഡിയോസ് അമിഗോ എന്ന സ്പാനിഷ് വാക്കിന് “ഗുഡ് ബൈ മൈ ഫ്രണ്ട് ” എന്നാണ് ഇംഗ്ലീഷിൽ അർത്ഥം. ജീവിതത്തിൽ സമ്പന്നതയുടെയും ദാരിദ്ര്യത്തിൻ്റെയും വിപരീത ധ്രുവങ്ങളിൽ ജീവിക്കുന്ന രണ്ടു പേർ.അവർ ഒരു ബസ് സ്റ്റാൻ്റിൽ വെച്ച് യാദൃശ്ചികമായി കണ്ടു മുട്ടുന്നു. സുഹൃത്തുകളായി മാറുന്നു. പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ലാതെ കുറെ കറങ്ങിയതിനു ശേഷം യാത്ര ചൊല്ലി പിരിയുന്നു.നവാസ് നാസർ എന്ന സംവിധായകൻ്റെ കന്നി ചിത്രം അഡിയോസ് അമിഗോ  ഈയൊരു ചെറു  വൃത്തത്തിലാണ് രണ്ടേ മുക്കാൽ മണിക്കൂറോളം […]

ഉരുൾപൊട്ടലിനും , മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് പ്രവചനം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടുള്ളത്. ആഗസ്ത് 12ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ആഗസ്ത് 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ നാല് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ […]

ബംഗ്ലാദേശിൽ നിന്ന് ഹിന്ദു അഭയാർഥികൾ അതിർത്തിയിലേക്ക്

ധാക്ക: ബംഗ്ലദേശിൽ മത ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലദേശിൽനിന്ന് ആയിരക്കണക്കിന് ഹിന്ദു മതക്കാരായ അഭയാർഥികൾ ഇന്ത്യയിലേക്ക് ഒഴുകുന്നു. ഇതു തടയാൻ ഇന്ത്യൻ അതിർത്തിയിൽ കനത്ത ജാഗ്രത പാലിക്കുകയാണ് അതിർത്തി രക്ഷാ സേന (ബിഎസ്എഫ് ). അതിർത്തിയിലെ സ്ഥിതി വിലയിരുത്താനും ബംഗ്ലദേശിലെ ഇന്ത്യക്കാരുടെയും ഹിന്ദുക്കളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി ബംഗ്ലദേശിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു നടപടികൾ സ്വീകരിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. […]

വികസന പദ്ധതികൾ പ്രകൃതിയെ ബാധിക്കുമോ എന്ന് പഠിക്കണം

കൊച്ചി: വികസനപദ്ധതികൾ നടപ്പാക്കുംമുൻപ് അത് എങ്ങനെ പ്രകൃതിയെ ബാധിക്കുമെന്നതടക്കമുള്ള കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. സർക്കാർവകുപ്പുകൾ തമ്മിൽ ഇക്കാര്യത്തിൽ ഏകോപനമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കുന്നതിന് സംസ്ഥാനത്ത് മുഴുവൻ പരിസ്ഥിതി ഓഡിറ്റിങ് നടത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി. രണ്ടു ജില്ലകൾ ഒഴിച്ച് മറ്റുള്ള ജില്ലകളൊക്കെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു. പൊതുവായി പറയുന്നതിനപ്പുറം […]

ഒമ്പതു വയസ്സുകാരിയെ വിവാഹം ചെയ്യാൻ ഇറാഖിൽ നിയമം വരുന്നു

ബഗ്ദാദ്: ഇസ്ലാം ദേശീയ മതമായി അംഗീകരിച്ച ഇറാഖിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്ന് 9 വയസ്സാക്കി കുറയ്‌ക്കാനുള്ള നിയമ ഭേദഗതി ദേശീയ പാർലമെന്റിൽ ഉടൻ അവതരിപ്പിക്കും. പെൺകുട്ടികൾക്കുള്ള വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 9 വയസ്സും ആൺകുട്ടികളുടേത് 15 വയസ്സും ആയി മാറും. ഇറാഖിൽ 95-95 ശതമാനം ജനങ്ങളും മുസ്ലിം വിശ്വാസികളാണ്. അവരിൽ അറുപതു ശതമാനത്തിലേറെ ഷിയാകൾ ആണ്.സുന്നികൾ നാല്പതു ശതമാനത്തോളം വരും. അതു കൊണ്ട് തന്നെ ഇസ്ലാമിക  മത എല്ലാം രംഗങ്ങളിലും കാര്യമായ സ്വാധീനം […]

ഭൂമിക്കടിയിൽ പ്രകമ്പനം; ജനങ്ങളെ ഒഴിപ്പിക്കുന്നു

കല്പറ്റ: വയനാട്,കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഭൂമിക്കടിയില്‍ നിന്നും ഭയാനകമായ ശബ്ദവും മുഴക്കവും. ജനങ്ങൾ പരിഭ്രാന്തിയിലായി. വെള്ളിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. ഇടിവെട്ടുന്നതുപോലെയുള്ള ശബ്‌ദമാണ് കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തും പ്രകമ്പനം ഉണ്ടായതാണ് സൂചന. പാലക്കാടും മലപ്പുറത്തും ചില പ്രദേശങ്ങളിൽ സമാനമായ സംഭവങ്ങൾ ഉണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്. ഈ ഭൗമ പ്രതിഭാസം ഭൂചലനമല്ലെന്ന് വിദഗ്ദ്ധർ അറിയിച്ചു. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല എന്ന് നാഷണൽ സീസ്‌മോളജിക്കൽ സെൻ്റർ വക്താവ് പറഞ്ഞു. ഉണ്ടായത് പ്രകമ്പനമാണെന്നും ഇതിന്റെ […]

ഓണ്‍ലൈന്‍ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പുതിയ നിയമം വരുന്നു

ന്യൂഡല്‍ഹി: മാധ്യമ രംഗത്തെ പുതുതരംഗമായി മാറിയ ഓണ്‍ലൈന്‍ മാധ്യമങ്ങളെ വരുതിയിൽ കൊണ്ടുവരാൻ കേന്ദ്ര സര്‍ക്കാര്‍ താമസിയാതെ നിയമം കൊണ്ടുവരും. ഇതിനായി കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കരട് ബില്ലിലെ വ്യവസ്ഥകള്‍ കൂടുതൽ കർശനമാക്കുകയാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം യൂട്യൂബ്, ഫേസ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാര്‍ത്ത, സമകാലിക സംഭവങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കുന്നവര്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, വൈബ്സൈറ്റുകള്‍ എന്നിവയെല്ലാം നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. കണ്ടന്റ് നിര്‍മാതാക്കളെ ‘ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ‘ എന്നാണ് കരട് ബില്ലില്‍ നിര്‍വചിക്കുന്നത്. ഓണ്‍ലൈന്‍ […]

ഗുസ്തി എന്നെ തോൽപ്പിച്ചു, ഞാൻ തോറ്റു

പാരീസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് , കായിക രംഗത്തോട് വിടപറയുന്നു. ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സമൂഹ മാധ്യമത്തിലൂടെയുള്ള അറിയിപ്പ്. അങ്ങനെ 2001 മുതൽ 2024 വരെ നീണ്ടുനിന്ന ഒരു മഹത്തായ കരിയറിന് വിരാമമായി. “ഗുസ്തി എന്നെ തോൽപ്പിച്ചു, ഞാൻ തോറ്റു,” ഫോഗട്ട് എക്‌സിൽ കുറിച്ചു. പാരീസ് ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെടുകയായിരുന്നു 29-കാരിയായ താരം. ഫൈനൽ ദിവസം തൂക്കം നോക്കുമ്പോൾ അനുവദനീയമായ പരിധിയിൽ നിന്നും 100 ഗ്രാം കൂടിയതിനാലായിരുന്നു അയോഗ്യത […]