തലച്ചോർ തിന്നുന്ന അമീബ: രോഗികൾ കൂടുന്നതിൽ ആശങ്ക

തിരുവനന്തപുരം: തലച്ചോർ ഭക്ഷിക്കുന്ന അമീബ രോഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മസ്തിഷ്ക ജ്വരം ഒരാൾക്ക് കൂടി ബാധിച്ചു എന്ന് വ്യക്തമായി. ഇതോടെ തിരുവനന്തപുരത്ത് ഈ രോഗം ബാധിച്ചവരുടെ എണ്ണം എഴായി. സംസ്ഥാനത്ത് ഇതിനകം മൂന്നു പേർ മരിച്ചു എന്നാണ് കണക്ക്.  14 വയസ്സുള്ള  ആൺകുട്ടി അണുബാധയെ തുടർന്ന് മരിച്ചിരുന്നു. മെയ് 21ന് മലപ്പുറം സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചപ്പോൾ, ജൂൺ 25ന് കണ്ണൂർ സ്വദേശിയായ 13കാരിയും മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ആണ് രോഗം ബാധ സ്ഥിരീകരിച്ചത്. വീടിനു […]

എ. ഐ യുടെ വരവ്: സാങ്കേതിക രംഗത്ത് 40 % പേർക്ക് പണിപോകും

ന്യൂയോർക്ക് : മനുഷ്യൻ്റെ ബുദ്ധിയും പ്രശ്‌നപരിഹാര ശേഷിയും അനുകരിക്കാൻ കമ്പ്യൂട്ടറുകളെയും മെഷീനുകളെയും പ്രാപ്‌തമാക്കുന്ന സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ( എ.ഐ) വരവോടെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന കമ്പനികൾ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു. അമേരിക്കന്‍ ടെക്നോളജി കമ്പനിയായ ഡെല്‍,പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു എന്നതാണ് ഏററവും പുതിയ വാർത്ത. ഡെല്ലിന്റെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. 12,500 പേരോളം പേരെ ആണ് ഒഴിവാക്കിയത്. മൊത്തം ജീവനക്കാരില്‍ 10 ശതമാനം വരും ഈ സംഖ്യ. തൊഴില്‍ നഷ്ടമായ ജീവനക്കാര്‍ക്ക് ചില പിരിച്ചുവിടല്‍ പാക്കേജുകളും […]

വയനാട്ടിൽ ദുരിതം വിതച്ചത് മഴ തന്നെ

കല്പററ: വയനാട് മുണ്ടക്കൈയിലെ ശക്തമായ ഉരുൾപൊട്ടലിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ വിലയിരുത്തുന്നു. പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ മേഖലയിൽ വിശദമായ പഠനം നടത്തും. ഇതിന് ശേഷമായിരിക്കും മുണ്ടക്കൈയിലെയും ചൂരൽമലയിലും ദുരന്തത്തിന്റെ കാരണങ്ങളിൽ കൂടുതൽ വ്യക്തത വരൂ മഴ പെയ്ത് മണ്ണ് നനഞ്ഞു കുതിർന്ന പ്രദേശത്ത് വീണ്ടും കനത്ത മഴ പെയ്തപ്പോൾ മർദ്ദം താങ്ങാനായില്ലെന്നും അതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നുമാണ് അവർ പറയുന്നത്. ദുരന്തമുണ്ടായ സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ […]

ജാതി വ്യവസ്ഥയെ ന്യായീകരിച്ച്‌ ആര്‍എസ്‌എസ് മുഖപത്രം

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നിപ്പിച്ച്‌ നിർത്തിയ ഘടകങ്ങളിലൊന്ന് ജാതിയാണെന്ന ആർഎസ്‌എസ് മുഖപത്രമായ പാഞ്ചജന്യത്തിലെ മുഖപ്രസംഗം വിവാദമാകുന്നു. ജാതിയാണ് ഇന്ത്യയിന് സമൂഹത്തെ ഒന്നിപ്പിച്ച്‌ നിർത്തിയത്, മുഗളന്മാർക്കും ബ്രിട്ടീഷുകാർക്കും ജാതി വ്യവസ്ഥ വെല്ലുവിളി ആയിരുന്നു.ജാതി സെൻസസ് ഉയർത്തിക്കാട്ടിയുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നീക്കം യാഥാർത്ഥ്യം തിരിച്ചറിയാതെ എന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി. രാഹുല്‍ ഈ വിഷയത്തെ നോക്കികാണുന്നത് ക്രിസ്ത്യൻ സഭകളുടെയും സാമ്രാജ്യത്ത്വത്തിൻറേയും കണ്ണിലൂടെയാണ്. ജാതിവ്യവസ്ഥ വിവിധ വിഭാഗങ്ങളെ അവരുടെ തൊഴിലും പാരമ്ബര്യവും അനുസരിച്ച്‌ തരംതിരിച്ചതിന് ശേഷം ഒരുമിച്ച്‌ നിർത്തുന്ന ഒരു ശൃഖംലയാണെന്ന് […]

ആശങ്കയിലാഴ്ത്തി കൊറോണ വ്യാപനം വീണ്ടും

ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങളില്‍ കൊറോണ കേസുകളുടെ എണ്ണം ഉയരുന്നതയായി ലോകാരോഗ്യ സംഘടന. വൈകാതെ ഈ പകർച്ചവ്യാധിയുടെ കൂടുതല്‍ തീവ്രമായ വകഭേദങ്ങള്‍ വന്നേക്കാം. അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍ പസിഫിക് എന്നിവിടങ്ങളിലാണ് രോഗവ്യാപനം നിലവില്‍ കൂടുതലുള്ളതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളി ലാണ് കേസുകളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനവ് രേഖപ്പെടുത്തിയതെന്ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം ബാധിക്കുന്നവരുടെ നിരക്ക് കൂടുകയാണ്. പാരീസ് ഒളിമ്പിക്സില്‍ മാത്രം നാല്‍പതോളം അത്ലറ്റുകളില്‍ കോവിഡ് ഉള്‍പ്പെടെയുള്ള ശ്വാസകോശ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. […]

മോഹൻലാലിൻ്റെ ‘ബറോസ്’ നിയമക്കുരുക്കിൽ

കൊച്ചി: മായ എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്റെ നോവലാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ‘ബറോസ്’ എന്ന സിനിമയുടെ കഥ എന്ന് എഴുത്തുകാരന്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആരോപിക്കുന്നു. തന്റെ എന്ന നോവല്‍ അനുവാദമില്ലാതെ പകർത്തിയാണ് ബറോസിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. മോഹന്‍ ലാല്‍ നായകനാകുന്ന ചിത്രത്തിൻ്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ഇതു വരെ ഈ ആരോപണത്തില്‍ പ്രതികരിച്ചിട്ടില്ല. ജിജോ പുന്നൂസ് എഴുതിയ നോവല്‍ തിരക്കഥയാക്കിയതാണ് എന്നായിരുന്നു ആദ്യം കേട്ടിരുന്നത്. ഡി ഗാമാസ് ട്രഷര്‍ […]

വെളിപ്പെടുത്തലുമായി ഹിൻഡൻബര്‍ഗ് വീണ്ടും…

ന്യൂഡല്‍ഹി:  ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സണ്‍ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്ബനികളില്‍ നിക്ഷേപമുണ്ടെന്ന് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച്‌. നേരത്തെ തങ്ങള്‍ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പില്‍ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും അവർ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.സുപ്രീംകോടതിയുടെ പരിഗണനയില്‍ വരെ എത്തിയ അദാനി -ഹിൻഡൻബെർഗ് കേസില്‍ സെബി അന്വേഷണം തുടരുകയാണ് ഇപ്പോഴും. മാധബി […]

പുനരധിവാസത്തിന് പണം ഒരു തടസ്സമാകില്ല: പ്രധാനമന്ത്രി

കൽപ്പററ: വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം ഒരു തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ നിവേദനം ലഭിച്ചാൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കും.കുടുംബം നഷ്ടപ്പെട്ട കുട്ടികളുണ്ട്.അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അക്കാര്യത്തിലും സംസ്ഥാനവുമായി സഹകരിച്ച് വേണ്ടതു ചെയ്യും. പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പാക്കേജ് സംബന്ധിച്ച് അധികം വൈകാതെ തീരുമാനമെടുക്കും.– പ്രധാനമന്ത്രി വ്യക്തമാക്കി. കലക്ടറേറ്റിലെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരന്തമുണ്ടായ അന്നു രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. കേന്ദ്രസംഘത്തെ […]