ലാപ്‌ടോപ് ഇറക്കുമതി: തീരുമാനം 3 മാസത്തേക്ക് നീട്ടി
ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന ലാപ്പ്‌ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും, പേഴ്‌സണല്‍ കമ്ബ്യൂട്ടറുകള്‍ക്കും ലൈസന്‍സ് വേണമെന്ന നിബന്ധന മൂന്നു മാസത്തേയ്ക്ക് നടപ്പാക്കില്ല. ഒക്ടോബര്‍ 31നുള്ളില്‍ കമ്ബനികള്‍ ഇറക്കുമതി ലൈസന്‍സ് സ്വന്തമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഒക്ടോബര്‍ 31 വരെ കമ്ബനികള്‍ക്ക് ലാപ്പ്‌ടോപ്പും ടാബ്ലെറ്റുമെല്ലാം ഇറക്കുമതി ചെയ്യാം. എന്നാല്‍ അതിന് ശേഷം സര്‍ക്കാര്‍ പെര്‍മിറ്റ് ആവശ്യമാണ്. നവംബര്‍ ഒന്ന് മുതലാണ് ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രം ഇറക്കുമതിക്കുള്ള അനുമതിയുണ്ടാവുക. ലാപ്‌ടോപ്പുകളുടെയും, ടാബ്ലെറ്റുകളുടെയും ഇറക്കുമതിയുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി സാവകാശം നല്‍കുമെന്ന് […]