ഖജനാവിൽ പണമില്ല; ഓണക്കിററ് എല്ലാവർക്കും ഇല്ല
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തവണ എല്ലാവർക്കും ഓണം പ്രമാണിച്ച് വിതരണം ചെയ്യുന്ന കിററ് നൽകില്ല. മഞ്ഞ റേഷൻ കാർഡ് ഉള്ള 5.84 ലക്ഷം പേർക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി കിററുണ്ടാവും. തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ പൊടിയുപ്പു വരെ 13 ഇനങ്ങൾ കിററിൽ ഉൾപ്പെടും തുണി സഞ്ചിയുൾപ്പെടെ പതിനാലിനം കണക്കാക്കിയാണ് കിറ്റ് തയ്യാറാക്കുന്നത്. റേഷൻകടകൾ വഴിയാണ് വിതരണം. 93 ലക്ഷം കാര്‍ഡ് ഉടമകളിൽ […]