ഉപ്പിലും പഞ്ചസാരയിലും വരെ മാരകമായ മൈക്രോപ്ലാസ്റ്റിക്ക് തരികൾ !

ന്യൂഡൽഹി: വിപണിയില്‍നിന്ന് നേരിട്ടും ഓണ്‍ലൈനായും വാങ്ങിയ അഞ്ച് തരം പഞ്ചസാരകളും പത്ത് തരം ഉപ്പും പരിശോധിച്ചപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മൈക്രോപ്ലാസ്റ്റിക്ക് തരികളുടെ സാന്നിധ്യം കണ്ടെത്തിയതായി പഠനം. മനുഷ്യനുൾപ്പടെ എല്ലാ ജീവജാലങ്ങൾക്കും ഈ തരികൾ വളരെ അപകടകരമാണ്. ഇൻസുലിൻ മരുന്നുകൾ പ്രവർത്തിക്കുന്നത് തടയൽ, പൊണ്ണത്തടി, പ്രതിരോധശേഷി കുറക്കൽ, വന്ധ്യത തുടങ്ങി അർബുദത്തിന് വരെ ഇത് കാരണമാകാറുണ്ട്. ഇത് കൂടാതെ ശരീരത്തിൽ പ്ലാസ്റ്റിക്ക് അടിഞ്ഞുകൂടി മറ്റ് രോഗങ്ങളുമുണ്ടാകാം. മനുഷ്യ രക്തത്തിലും മുലപ്പാലിലും വരെ മൈക്രോപ്ലാസ്റ്റിക്ക് കണ്ടെത്തിയിട്ടുണ്ട്. ടോക്സിക്സ് ലിങ്ക് […]

പാരീസ് ഒളിമ്പിക്‌സ്: വിനേഷ് ഫോഗട്ടിന് വെള്ളി മെഡലില്ല

പാരീസ്: ഒളിമ്പിക്‌സില്‍ ഭാരപരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വെള്ളിമെഡല്‍ നൽകണമെന്ന ആവശ്യം രാജ്യാന്തര കായിക തർക്ക പരിഹാര കോടതി തള്ളി. വനിതകളുടെ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തിലായിരുന്നു വിനേഷ് മത്സരിച്ചത്. പരിശോധനയില്‍ അനുവദനീയമായ ഭാരത്തേക്കാള്‍ 100 ഗ്രാം കൂടുതലായിരുന്നു വിനേഷിന്. ഫൈനലിന് മത്സരിക്കുന്നതിന് മുൻപുള്ള ഭാരപരിശോധനയിലായിരുന്നു വിനേഷ് പരാജയപ്പെട്ടത്. ഇതേതുടർന്നാണ് അയോഗ്യയാക്കപ്പെട്ടത്. ഒളിമ്പിക്‌സ് യോഗ്യത ഘട്ടത്തിലും സമാനമായ വെല്ലുവിളി നേരിട്ടിരുന്നെങ്കിലും അതിജീവിക്കുകയായിരുന്നു. സാധാരണയായി വിനേഷ് മത്സരിക്കുന്നത് 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു. എന്നാല്‍ ഇത്തവണ […]

വനനശീകരണവും ഖനനവും മൂലം തന്നെ ഉരുള്‍പൊട്ടൽ

ന്യൂഡല്‍ഹി: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ വൻ ഉരുള്‍പൊട്ടലിന് സമാനമായ ദുരന്തങ്ങള്‍ ഇനിയും സംഭവിക്കാനിടയുണ്ടെന്ന് ലോക ശാസ്ത്ര സംഘത്തിന്റെ മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍ രൂക്ഷമായത് കാലാവസ്ഥാ വ്യതിയാനം മൂലമെന്ന് വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം വിലയിരുത്തുന്നു. ഇന്ത്യ, സ്വീഡൻ, യു.എസ്, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള 24 പേരടങ്ങുന്ന വേള്‍ഡ് വെതര്‍ ആട്രിബ്യുഷൻ (ഡബ്ല്യു.ഡബ്ല്യു.എ) ശാസ്ത്ര സംഘത്തിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുവരുന്ന ആദ്യ അന്താരാഷ്ട്ര പഠനറിപ്പോർട്ടാണിത്. അത്യുഷ്ണം മുതല്‍ അതിവർഷം വരെയുള്ള ലോകത്തെ തീവ്രകാലാവസ്ഥയെപ്പറ്റി പഠനം നടത്തുന്ന […]

ഒളിമ്പിക്സ് ജേതാക്കൾക്ക് സമ്മാനമായി കോടികൾ

  ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്സിൽ മെഡലുകള്‍ നേടിയവര്‍ക്ക് കോടികളുടെ പാരിതോഷികം. ഒരു വെള്ളിയും അഞ്ച് വെങ്കല മെഡലുകളുമായി തിരിച്ചെത്തിയ കായിക താരങ്ങളെ കാത്തിരിക്കുന്നത് കോടികൾ. ഷൂട്ടിംഗില്‍ മനു ഭാക്കര്‍ ഒരു വ്യക്തിഗത വെങ്കല മെഡലും സരബ്‌ജോത് സിങ്ങിനാപ്പം മിക്‌സഡ് വെങ്കലവും നേടി. സ്വപ്നില്‍ കുശാലെയും ഷൂട്ടിങ്ങില്‍ ഒരു വെങ്കലം നേടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര വെള്ളിയും പുരുഷ ഹോക്കി ടീം സ്‌പെയിനിനെ തോല്‍പിച്ച്‌ വെങ്കലവും നേടി. അമന്‍ സെഹ്റവത്തിലൂടെ ഗുസ്തി വെങ്കലവും ഇന്ത്യ നേടി. […]

‘കാഫിര്‍’സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് ഇടത് അനുകൂല ഗ്രൂപ്പിൽ

കൊച്ചി: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനിടയിൽ വിവാദമായി മാറിയ ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് ഇടത് അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിമിന്റെ പേരിലാണ് സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. ഇത് വന്‍തോതില്‍ പ്രചരിച്ചതോടെ വിവാദമായി മാറുകയായിരുന്നു. യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ആണ് ഇവിടെ നല്ല ഭൂരിപക്ഷത്തിൽ ജയിച്ചത്. ‘റെഡ് എന്‍കൗണ്ടര്‍’ […]

ഇനി ആവർത്തിക്കരുത്: ബാബാ രാംദേവിന് കോടതി താക്കീത്

ന്യൂഡൽഹി : ആയുർവേദ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പതഞ്ജലി കമ്പനിക്ക് എതിരായ കോടതിയലക്ഷ്യ കേസിൽ യോഗ ആചാര്യൻ ബാബാ രാംദേവിനും കമ്പനി എം.ഡി ബാലകൃഷ്ണയ്ക്കും സുപ്രീം കോടതി കര്‍ശന മുന്നറിയിപ്പ് നല്‍കി. കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചു കൊണ്ടായിരുന്നു ഈ നടപടി. വ്യാജ പരസ്യങ്ങൾ ആവർത്തിക്കരുത് എന്നായിരുന്നു സുപ്രീം കോടതിയുടെ താക്കീത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ മാപ്പപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് അഹ്‌സനുദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ആരോഗ്യവുമായി ബന്ധപ്പെട്ട […]

വ​യ​നാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​താ​ പ്ര​ദേ​ശ​ങ്ങ​ൾ ഇനിയും ഒട്ടേറെ

ക​ൽ​പറ്റ: ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശങ്ങൾ വ​യ​നാ​ട്ടി​ൽ ഒട്ടേറെ ഉണ്ടെന്ന് ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ മു​തി​ര്‍​ന്ന ശാ​സ്ത്ര​ജ്ഞ​ന്‍ ജോ​ണ്‍ മ​ത്താ​യി​ അറിയിച്ചു. 300 മി​ല്ലി​മീ​റ്റ​ർ മ​ഴ​യി​ൽ കൂ​ടു​ത​ൽ പെ​യ്യു​ക​യാ​ണെ​ങ്കി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തി​നെ സൂ​ക്ഷ്മ​രീ​തി​യി​ൽ ത​രം​തി​രി​ച്ചെ​ടു​ക്കണം – അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഉ​രു​ള്‍​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല, അ​ട്ട​മ​ല മേ​ഖ​ല​ക​ളി​ല്‍ ജോ​ൺ മ​ത്താ​യിയുടെ നേതൃത്വത്തിലുള്ള ആ​റം​ഗ വി​ദ​ഗ്ധ​സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന തു​ട​രു​കയാണ്.സി​ഡ​ബ്ല്യു​ആ​ര്‍​എം പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​ടി.​കെ. ദൃ​ശ്യ, സൂ​റ​ത്ത്ക​ല്‍ എ​ന്‍​ഐ​ടി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​ശ്രീ​വ​ല്‍​സ […]

ഓഹരികൾ ഇടിഞ്ഞു; നിക്ഷേപർക്ക് നഷ്ടം 53,000 കോടി

മുംബൈ: രാഷ്ടീയ, സാമ്പത്തിക രംഗങ്ങളിൽ വിവാദം ഉയർത്തിയ ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ടില്‍ തകര്‍ന്ന് അദാനി ഓഹരികള്‍. നിക്ഷേപകര്‍ക്ക് 53,000 കോടി രൂപ നഷ്ടം സംഭവിച്ചു എന്നാണ് കണക്ക്. എഴു ശതമാനം വരെ ഇടിവാണ് അദാനി ഗ്രൂപ്പിൻ്റെ കമ്പനി ഓഹരികൾ നേരിട്ടത്. 10 അദാനി ഓഹരികളുടെ മൊത്തം വിപണി മൂലധനം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു. എന്നാല്‍ 2023 ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗിൻ്റെ ആദ്യ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമുണ്ടായ ഇടിവിനോളം എത്തിയില്ല. വരും ദിവസങ്ങളില്‍ ഹിൻഡൻബർഗിൻ്റെ […]