വ്യാജ വാര്‍ത്താ ചാനലുകള്‍ക്ക് കടിഞ്ഞാണ്‍

ന്യൂഡൽഹി: യു ട്യൂബ് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചാനലുകളില്‍ കണ്ടെത്താൻ ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബ് അധികൃതർക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇത്തരം വീഡിയോകള്‍ക്ക് മുകളിലായി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ എന്ന അര്‍ത്ഥം വരുന്ന ‘നോട്ട് വെരിഫൈഡ്’ ലേബല്‍ പതിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് പുറമേ, ഉപഭോക്താക്കളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉപഭോക്താക്കളുടെയും കുട്ടികളുടെയും സുരക്ഷ ശക്തമാക്കുന്നതിനും, ഉറപ്പുവരുത്തുന്നതിനും എന്തെല്ലാം തരത്തിലുള്ള മാര്‍ഗങ്ങളാണ് ഇതുവരെ […]

സഹോദരിമാരെ പീഡിപ്പിച്ചു: യുവാവിന് 204 വര്‍ഷം കഠിന തടവും പിഴയും

  അടൂര്‍ : സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളില്‍ യുവാവിന് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി 204 വര്‍ഷത്തെ കഠിന തടവും പിഴയും വിധിച്ചു. പത്തനാപുരം പുന്നല വില്ലേജില്‍ കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദിനെ (32) യാണ് ശിക്ഷിച്ചത്. എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 104 വര്‍ഷം കഠിനതടവും 4,20,000 രൂപാ പിഴയും എട്ടു വയസുകാരിയുടെ സഹോദരി മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 100 വര്‍ഷത്തെ കഠിന തടവും നാല് ലക്ഷം രൂപയും ശിക്ഷിച്ചു. സ്പെഷ്യല്‍ കോടതി […]

ഫാമിലിയും തടവും അന്താരാഷ്ട മേളയിലേക്ക്

തിരുവനന്തപുരം : ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി, നവാഗത സംവിധായകൻ ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവ് എന്നീ മലയാള ചിത്രങ്ങൾ 28ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്കെ) അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക്. ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ ഇന്ന് എന്ന കാറ്റ​ഗറിയിൽ 12 ചിത്രങ്ങളാണുള്ളത്. എന്നെന്നും (ഷാലിനി ഉഷാദേവി), ഫൈവ് ഫസ്റ്റ് ഡേറ്റ്സ് ( റിനോഷുൻ കെ), നീലമുടി (വി. ശരത്കുിമാർ), ആപ്പിൾ ചെടികൾ(​ഗ​ഗൻ ദേവ്), […]

ലീഗ്-സമസ്ത തർക്കം രൂക്ഷം: ഒത്തുതീർപ്പ് ശ്രമം തുടങ്ങി

കോഴിക്കോട് : മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്ലിം ലീഗും തമ്മിലുള്ള തർക്കത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎം എ സലാമിനെ തള്ളി ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഒത്തുതീർപ്പിനായി രംഗത്തിറങ്ങി. തർക്കം സംബന്ധിച്ച് ഇനി പ്രസ്താവന വേണ്ടെന്ന് ലീഗ് നേതാക്കൾക്ക് കർശന നിർദേശം നൽകി.പ്രസ്താവന നടത്തരുതെന്ന് സലാമിനോട് ആവശ്യപ്പെട്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്തയുമായുള്ള തർക്കം അതിരൂക്ഷമായതോടെയാണ് അദ്ദേഹത്തിൻ്റെ ഇടപെടൽ. എസ് കെ എസ് എസ് എഫിന്റെ […]

ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാൽ മുന്നണി നാറും

ആലപ്പുഴ: ഉടുപ്പ് മാറുന്നതു പോലെ ഭാര്യമാരെ മാറുന്ന ഇടതു മുന്നണി എം എൽ എ കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടാവുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുന്നറിയിപ്പ് നൽകി. ഗണേഷ് കുമാർ സ്വഭാവശുദ്ധിയില്ലാത്ത ആളാണ്. ഭാര്യയുടെ അടിമേടിച്ച ഏക മുൻ മന്ത്രിയാണ് ഇദ്ദേഹമെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറും അച്ഛൻ ആർ. ബാലകൃഷ്ണപിള്ളയും കൂടി ഗതാഗത വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാൻ വേണ്ടിയാണ്. മന്ത്രിയായിരുന്ന […]

നാശം വിതച്ച് യുദ്ധം: മരണ സംഖ്യ 3500 കടക്കുന്നു

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിൽ മരണം 3500 കവിഞ്ഞുവെന്ന് അനൗദ്യോഗിക കണക്ക്. 169 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടവരില്‍ പെടുന്നു. ശനിയാഴ്ച ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ 1500 ഹമാസ് പോരാളികളെയും വധിച്ചുവെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. യുദ്ധത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് 1200 പേര്‍ കൊല്ലപ്പെട്ടു. 40 കുട്ടികളെ ഹമാസ് തലവെട്ടിക്കൊന്നെന്നും സൈന്യം ആരോപിക്കുന്നു. ഏറ്റുമുട്ടല്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ, ഗാസയിലേക്ക് കരയുദ്ധത്തിന് സജ്ജമായി ഇസ്രയേല്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. മൂന്ന് ലക്ഷത്തോളം സൈനികരാണ് അതിര്‍ത്തിയില്‍ നിരന്നിരിക്കുന്നത്. അതിനിടെ, ഇസ്രയേലിന് കൂടുതല്‍ സൈനിക […]

അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

ന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍  പ്രഖ്യാപിച്ചു. 1. ഛത്തീസ്ഗഡ് – വോട്ടെടുപ്പ് -നവംബർ 7, നവംബർ 17 വോട്ടെണ്ണൽ -ഡിസംബർ 3 2. മിസോറാം വോട്ടെടുപ്പ് -നവംബർ 7 വോട്ടെണ്ണൽ -ഡിസംബർ 3 3. മധ്യപ്രദേശ് വോട്ടെടുപ്പ് -നവംബർ 17 വോട്ടെണ്ണൽ -ഡിസംബർ 3 4. തെലങ്കാന വോട്ടെടുപ്പ് -നവംബർ 30 വോട്ടെണ്ണൽ -ഡിസംബർ 3 5. രാജസ്ഥാൻ വേട്ടെടുപ്പ് -നവംബർ 23 വോട്ടെണ്ണൽ- ഡിസംബർ 3 അഞ്ച് സംസ്ഥാനങ്ങളിലുമായി […]

തിരിച്ചടിച്ച് തീമഴയുമായി ഇസ്രായേൽ

ജറൂസലം: ഇസ്രായേൽ — ഹമാസ് യുദ്ധത്തിൽ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 700 കടന്നു എന്ന് പറയുന്നു. 300 ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ട കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 1700 പേർക്ക് പരിക്കേറ്റു. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേൽ. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലെബനിലും ഇസ്രയേൽ പ്രത്യാക്രമണം നടത്തി. ഗാസയ്ക്കു മേൽ […]

ലിൻ കാരിക്കോയും ഡ്രീ വൈസ്മാനും വൈദ്യശാസ്ത്ര നൊബേല്‍ നേടി

സ്റ്റോക്ക്ഹോം :  വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെ‌യ്സ്മാൻ (യുഎസ്) എന്നിവർ അർഹരായി കൊവിഡ് പ്രതിരോധ വാക്സീൻ കണ്ടുപിടിത്തത്തിനുള്ള ഗവേഷണം നടത്തിയ പ്രതിഭകൾ ആണ് കാറ്റലിൻ കാരിക്കോയും ഡ്രീ വൈസ്മാനും. ഇരുവരും പെൻസില്‍വാനിയ സര്‍വകലാശാലയില്‍ വച്ച്‌ നടത്തിയ ഗവേഷണമാണ് 2023 ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരത്തിന് അര്‍ഹമായത്. കാറ്റലിൻ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം നേടുന്ന പതിമൂന്നാം വനിതയാണ്. കാറ്റലിൻ കാരിക്കോയുടെ പുസ്തകം ‘ബ്രേക്കിംഗ് ത്രൂ’ ഈ മാസം പത്താം തീയതി പുറത്തിറങ്ങാനിരിക്കെയാണ് പുരസ്കാര നേട്ടം.

സി പി എം ഉന്നത നേതാക്കൾ ഇ ഡി യുടെ വലയിലേക്ക് ?

കൊച്ചി: സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന മുന്നൂറു കോടി രൂപയുടെ തട്ടിപ്പിൽ കൂടുതൽ സി പി എം നേതാക്കൾ അറസ്ററിലാവുമെന്ന് വ്യക്തമാവുന്നു. സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇഡി) തൃശ്സൂരിൽ നിന്ന് അറസ്ററ് ചെയ്തു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. സി പി എം സംസ്ഥാന കമ്മിററി അംഗം എ സി […]