സഖാക്കളേ മുന്നോട്ട് … മുന്നോട്ട് മുന്നോട്ട് മുന്നോട്ട് …
സതീഷ് കുമാർ വിശാഖപട്ടണം കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന ആലപ്പുഴ പട്ടണത്തിലും പരിസരത്തുമുള്ള ഭൂസ്വത്തുക്കൾ മുഴുവനും ആ കാലഘട്ടത്തിൽ ഏതാനും ജന്മികളുടെ കൈവശത്തിലായിരുന്നു. കയർ തൊഴിലാളികളും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ബീഡി തൊഴിലാളികളുമെല്ലാം ഇവരുടെ കൊടിയ ചൂഷണത്തിലൂടെ പൊറുതിമുട്ടിയാണ് അന്ന് ജീവിച്ചിരുന്നത്. ഈ സമയത്ത് കമ്മ്യൂണിസ്റ്റ പാർട്ടി തൊഴിലാളികളുടെ യാതനകൾക്കറുതിവരുത്താനായി മുന്നോട്ടുവന്നതോടെ ഭൂരിഭാഗം തൊഴിലാളികളും പാർട്ടി അനുഭാവികളായി മാറി … ജന്മിമാർക്കും തിരുവിതാംകൂർ മഹാരാജാവിനും എതിരായി തിരിഞ്ഞ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നേരിടാൻ തന്നെ തിരുവതാംകൂറിന്റെ ദിവാനായിരുന്ന സർ സി […]