ദേവി നിൻ ചിരിയിൽ …
സതീഷ് കുമാർ വിശാഖപട്ടണം ചലച്ചിത്രഗാനങ്ങളുടെ ചരിത്രമെടുത്താൽ ഏതു ഭാഷയിലായാലും ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതപ്പെട്ടിട്ടുള്ളത് പ്രണയത്തെ ആസ്പദമാക്കിയാണ് . കാമുകീകാമുകന്മാരുടെ ഹൃദയ സങ്കല്പങ്ങളും സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം അക്ഷരരൂപത്തിലൂടെ പൂത്തുലഞ്ഞപ്പോഴൊക്കെ അത് ആസ്വാദകമനസ്സിലും അനുഭൂതികളുടെ ആന്ദോളനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് … പ്രണയവിവശനായ കാമുകൻ കാമുകിയുടെ ഓരോ അണുവിലും സൗന്ദര്യം ദർശിക്കുന്നു. അവളുടെ രൂപവും ഭാവവും ചിരിയും കള്ളനോട്ടവും കൊഞ്ചലുമെല്ലാം കാമുക ഹൃദയങ്ങളെ എന്നും എപ്പോഴും പ്രണയലഹരിയുടെ ആനന്ദസാഗരങ്ങളിൽ ആറാടിച്ചു കൊണ്ടേയിരിക്കും …. 1977 -ൽ പുറത്തുവന്ന “രാജപരമ്പര ” […]